Updated on: 31 December, 2023 4:23 PM IST
നാളെ റേഷൻകടകൾ തുറക്കില്ല; ഡിസംബറിൽ റേഷൻ വാങ്ങിയത് 77 ലക്ഷം പേർ

1. സംസ്ഥാനത്ത് പുതുവർഷത്തിലെ ആദ്യദിനം റേഷൻകടകൾ തുറക്കില്ല. ഒരുമാസത്തെ റേഷൻ വിതരണം പൂർത്തിയായാൽ തൊട്ടടുത്തുള്ള പ്രവൃത്തി ദിനം അവധി നൽകുകയാണ് ചെയ്യുക. ജനുവരി രണ്ടാം തീയതി മുതൽ റേഷൻ വിതരണം ആരംഭിക്കും. വെള്ള റേഷൻ കാർഡുകാർക്ക് 10.90 രൂപാ നിരക്കിലും, നീല റേഷൻ കാർഡുകാർക്ക് സാധാരണ വിഹിതത്തിന് പുറമേ അധിക വിഹിതമായി 3 കിലോ അരിയും ജനുവരിയിൽ ലഭിക്കും. അതേസമയം, 77.6 ലക്ഷം പേരാണ് ഡിസംബർ മാസത്തിൽ റേഷൻ കടകളിൽ നിന്നും ഭക്ഷ്യസാധനങ്ങൾ വാങ്ങിയത്.

2. മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം സ്വന്തമാക്കി കണ്ണൂർ ഉദയഗിരി താബോർ പരുവിലാങ്കൽ പി.ബി അനീഷ്. രണ്ട് വർഷത്തിലൊരിക്കലാണ് കർഷകശ്രീ അവാർഡ് നൽകുന്നത്. അവാർഡിന്റെ 17-ാംമത് ജേതാവാണ് അനീഷ്. ഫെബ്രുവരിയിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കർഷകശ്രീ കാർഷിക മേളയിൽ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങും. 23 വർഷമായി കാർഷിക മേഖലയിൽ പ്രവൃത്തി പരിചയമുള്ള അനീഷ് ജാതി, ഏലം, ഫല വൃക്ഷങ്ങൾ, ക്ഷീരോത്പാദനം തുടങ്ങി സംയോജിത കൃഷിയിൽ പ്രഗത്ഭനാണ്.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ; അനർഹർക്ക് പണി കിട്ടും; റവന്യൂ റിക്കവറി വരുന്നു!

3. ഇറച്ചിക്കോഴി വളര്‍ത്തലിൽ പരിശീലനം നൽകുന്നു. കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് 2024 ജനുവരി 8, 9 തീയതികളിലാണ് പരിശീലനം നല്‍കുക. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിൽ നിന്നും പങ്കെടുക്കാൻ താൽപര്യമുള്ള കര്‍ഷകര്‍ ജനുവരി 6ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ - 04972 763473.

2. രാജ്യത്ത് ഗ്രാമ്പു ഉത്പാദനം കുറയുന്നു. ഏകദേശം 1,500 ടൺ ഗ്രാമ്പു ഉൽപാദിപ്പിക്കുമ്പോൾ 28,000 ടണ്ണാണ് ഇറക്കുമതി ചെയ്യുന്നത്. ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിൽ നിന്നാണ് ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നത്. കൂടാതെ, ടാൻസാനിയ, ഇൻഡൊനേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഗ്രാമ്പു എത്തിക്കുന്നുണ്ട്. 100 മില്ലി ഗ്രാമ്പു ഓയിലിന് 1000 രൂപയ്ക്ക് മുകളിലാണ് വില. കറിമസാല, മരുന്ന്, സൗന്ദര്യവർധക ഉത്പന്നങ്ങൾ എന്നിവ നിർമിയ്ക്കാനാണ് പ്രധാനമായും ഗ്രാമ്പു ഉപയോഗിക്കുന്നത്. രാജ്യത്ത് ഗ്രാമ്പു ഉദ്പാദിപ്പിക്കുന്നതിൽ കേരളം മൂന്നാം സ്ഥാനത്താണ്. ആദ്യസ്ഥാനം തമിഴ്നാടിനാണ്, 82 ശതമാനം. രണ്ടാം സ്ഥാനം കർണാടകയ്ക്കും. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഗ്രാമ്പു ഉദ്പാദിപ്പിക്കുന്നത്.

English Summary: Ration shops will not open tomorrow 77 lakh people bought ration in December
Published on: 31 December 2023, 04:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now