Updated on: 7 February, 2023 6:33 PM IST

1. PM Kisan Samman Nidhi Yojanaയുടെ 13-ാം ഗഡുവിനായി കാത്തിരിക്കുന്ന ഗുണഭോക്താക്കൾ നിർബന്ധമായും ഇകെവൈസി പൂർത്തിയാക്കണം. ആധാർ കാർഡ്, ഫോൺ നമ്പർ എന്നിവ e-KYC update ചെയ്യാൻ ആവശ്യമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായിട്ടാണ് സർക്കാർ ഇകെവൈസി നിർബന്ധമാക്കിയിരിക്കുന്നത്. ഈ വർഷം മാർച്ചിൽ 13-ാം ഗഡു ലഭിക്കുമെന്നാണ് സൂചന. ഒക്ടോബർ 17നാണ് 12-ാം ഗഡു വിതരണം ചെയ്തത്. ഇകെവൈസി അപ്ഡേറ്റ് ചെയ്യാത്ത കർഷകർക്ക് കഴിഞ്ഞ തവണയും തുക ലഭിച്ചിരുന്നില്ല.

PM Kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം. അതേസമയം, രാജ്യത്തെ 2 കോടിയോളം കർഷകർക്ക് പിഎം കിസാൻ നിധിയുടെ 12-ാം ഗഡു ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കർഷകരുടെ ഭൂമി സംബന്ധിച്ച വിവരങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യാത്തതു മൂലമാണ് 12-ാം ഗഡു ലഭിക്കാത്തതെന്നാണ് നിഗമനം. അടുത്ത ഗഡു ലഭിക്കാനിരിക്കെ കർഷകരുടെ രേഖകൾ അപ്ഡേറ്റ് ചെയ്യാനാണ് കേന്ദ്ര നിർദേശം.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൽ സ്വർണവില കൂടി, പവന് 42,120 രൂപ..കൂടുതൽ വാർത്തകൾ

2. ആലപ്പുഴയിൽ പുഞ്ചക്കൊയ്ത്ത് ഈ മാസം 20ന് ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കൊയ്ത്തുകൂലി മണിക്കൂറിൽ റോഡ് മാർഗം 2000 രൂപയും ജലമാർഗം 2100 രൂപയാക്കാനും തീരുമാനമായി. വിളവെടുപ്പ് 10 ഘട്ടങ്ങളിലായാണ് നടത്തുക. ഇക്കുറി 29,530 ഏക്കറിലാണ് പുഞ്ച കൃഷി ഇറക്കിയത്. കൊയ്ത്തിനനുസരിച്ച് സംഭരണ നടപടികൾ എടുക്കാനും തീരുമാനമായി.

3. കുടുംബശ്രീയുടെ നേതൃത്വത്തിൽ ആരംഭിച്ച കേരള ചിക്കന് റെക്കോർഡ് വിറ്റുവരവ്. 150.20 കോടി രൂപയാണ് 5 വർഷം കൊണ്ട് കേരള ചിക്കൻ നേടിയത്. 24,000 കിലോയാണ് പ്രതിദിന വില്പന ശരാശരി. കൊവിഡ് സമയത്ത് കുടുംബശ്രീ അംഗങ്ങളായ കർഷകരും ചില്ലറ വില്പനശാലകളും 6 കോടിയുടെ വരുമാനം നേടി. 400 കുടുംബങ്ങൾക്ക് സ്ഥിരവരുമാനം ലഭിച്ചു. വില്പനശാലകൾക്ക് ശരാശരി 87,000 രൂപയാണ് മാസവരുമാനം. ഫാം ഇന്റഗ്രേഷൻ വഴി 2 മാസത്തിലൊരിക്കൽ 50,000 രൂപയാണ് കോഴി കർഷകർക്ക് ലഭിക്കുന്നത്.

4. മലപ്പുറം ആലത്തൂരിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഫാം ഗേറ്റ് പദ്ധതി നടപ്പിലാക്കുന്നു. വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തിൽ ചെറുകിട നാമമാത്ര കർഷകരുടെ ഉത്പന്നങ്ങൾ ഫാം ഗേറ്റിലൂടെ വിപണനം നടത്തും. മുരിയാട് സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ഒരുക്കിയ വിപണ കേന്ദ്രത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ എ. രാജീവ് നിർവഹിച്ചു.

5. എല്ലാ ആദിവാസി ഊരുകളിലും ഭക്ഷ്യധാന്യങ്ങൾ നേരിട്ട് എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. വരന്തരപ്പിള്ളി പഞ്ചായത്തിലെ നടാമ്പാടം കള്ളിച്ചിത്ര ആദിവാസി ഊരുകളിലേക്ക് ഭക്ഷ്യസാധനങ്ങൾ നേരിട്ട് എത്തുക്കാനുള്ള സഞ്ചരിക്കുന്ന റേഷൻകട മന്ത്രി ഉദ്ഘാടനം ചെയ്തു. ഇതോടെ തൃശൂർ ജില്ലയിലെ 13 ഊരുകളിൽ പദ്ധതി നടപ്പിലാക്കി. ആദിവാസി ഊരുകളിലെ എല്ലാ കുടുംബങ്ങൾക്കും മുൻഗണന റേഷൻകാർഡുകൾ ലഭ്യമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

6. കൊച്ചിയിൽ സംഘടിപ്പിച്ച ഗ്ലോബൽ എക്സപോയ്ക്ക് സമാപനം. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെ മൂന്ന് ദിവസത്തെ എക്സ്പോയിൽ പങ്കെടുത്തത് ഏകദേശം 20,000 പേരാണ്. ഖര-ദ്രവ്യ മാലിന്യ സംസ്കരണത്തിന് പ്രാധാന്യം നൽകി വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ടാണ് എക്സ്പോ നടന്നത്. മാലിന്യ നിർമാർജനത്തിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച ഹരിതകർമ സേനകൾക്ക് വ്യവസായമന്ത്രി പി രാജീവ് പുരസ്കാരങ്ങൾ നൽകി.

7. കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ – അഗ്രിഹാക്കത്തോൺ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. കാർഷിക സാങ്കേതിക വിദഗ്ധരുടെ പിന്തുണയോടെ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മികച്ച അവസരം ഹാക്കത്തോൺ വഴി സൃഷ്ടിക്കുകയും, വിജയികൾക്ക് സർട്ടിഫിക്കറ്റ്, ക്യാഷ് അവാർഡുകളോടൊപ്പം കാർഷിക മേഖലയിലെ സംരംഭകരായി ഉയർന്നു വരുന്നതിനുള്ള സഹായങ്ങളും ലഭിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർഥികൾ, സ്റ്റാർട്ടപ്പുകൾ, പൊതുജനങ്ങൾ എന്നീ 3 വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.

3 മുതൽ 5 പേർ അടങ്ങുന്ന ടീമുകൾക്ക് ഈ വിഭാഗങ്ങളിൽ ഓൺലൈനായി അപേക്ഷിക്കാം. ഹാക്കത്തോണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ഈ മാസം 12 ന് മുമ്പായി അഗ്രി ഹാക്ക് പോർട്ടൽവഴി രജിസ്റ്റർ ചെയ്ത്, തെരഞ്ഞെടുത്ത പ്രശ്‌നങ്ങൾക്ക് പരിഹാരമാർഗ്ഗങ്ങൾ നൽകണം. തെരഞ്ഞെടുക്കുന്ന 30 ടീമുകൾക്ക് ഈ മാസം 25 മുതൽ 27 വരെ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നടക്കുന്ന അഗ്രി ഹാക്കിൽ പങ്കെടുക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് 9383470061, 9383470025 ൽ ബന്ധപ്പെടാം.

8. അപ്പർ കുട്ടനാടൻ മേഖലയിലെ കന്നുകാലികൾക്ക് ഭക്ഷ്യ വിഷബാധ. സർക്കാർ വിതരണം ചെയ്ത കാലിത്തീറ്റ കഴിച്ച പ്രദേശത്തെ നൂറു കണക്കിന് കന്നുകാലികൾക്കാണ് അസ്വസ്ഥത വന്നത്. കന്നുകാലികൾ അവശ നിലയിലായതോടെ പാലിന്റെയും അളവ് കുറഞ്ഞു. മേഖലയിൽ മൃഗസംരക്ഷണ ഉദ്യോഗസ്ഥർ പരിശോധന നടത്തി വരികയാണ്. 10 ലിറ്റർ വരെ പാൽ ലഭിച്ചിരുന്ന കന്നുകാലികളിൽ നിന്നും 2 ലിറ്റർ പോലും ലഭിക്കുന്നില്ലെന്ന് ക്ഷീരകർഷകർ പറയുന്നു.

9. ഗോതമ്പ്, ആട്ട എന്നിവയുടെ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ നടത്തുന്ന ഇ-ലേലം ഈമാസം 15-ന് നടക്കും. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേന്ദ്രശേഖരത്തിലുള്ള 22 ലക്ഷം ടൺ ഗോതമ്പാണ് ലേലം ചെയ്യുന്നത്. മാർച്ച് മാസം രണ്ടാംവാരം വരെ ഇ-ലേലം തുടരും. സർക്കാർ ഇടപെടൽ മൂലം ഒരാഴ്ചയ്ക്കിടെ ഗോതമ്പിന് 10 ശതമാനം വില കുറഞ്ഞതായും, കൂടുതൽ ഗോതമ്പ് വിപണിയിലെത്തുന്നതോടെ വിലകുറയ്ക്കാൻ സാധിക്കുമെന്നും ഭക്ഷ്യമന്ത്രാലയം അറിയിച്ചു.

10. കേരളത്തിൽ മഴ കുറയുന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ദുർബലമായതോടെ അടുത്ത 5 ദിവസം മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 9-ാം തിയതി വരെ മഴ മുന്നറിയിപ്പുകളോ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശമോ നൽകിയിട്ടില്ല. ജനുവരി 1 മുതൽ സംസ്ഥാനത്ത് 68 ശതമാനം അധിക മഴയാണ് ലഭിച്ചത്.

English Summary: Record turnover for kudumbasree Kerala chicken
Published on: 07 February 2023, 02:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now