1. News

മൃഗസംരക്ഷണമേഖലയിലെ കര്‍ഷക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ 2021-22 വര്‍ഷത്തെ മികച്ച കര്‍ഷകര്‍ക്കുള്ള ജില്ലാതല പുരസ്‌കാരങ്ങള്‍ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത ഷൗക്കത്തലി പന്തലിങ്ങല്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ മാത്യൂ പുത്തന്‍പുരക്കല്‍ വടപുറം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

Meera Sandeep
മൃഗസംരക്ഷണമേഖലയിലെ കര്‍ഷക പുരസ്‌കാരങ്ങള്‍  വിതരണം ചെയ്തു
മൃഗസംരക്ഷണമേഖലയിലെ കര്‍ഷക പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ 2021-22 വര്‍ഷത്തെ മികച്ച കര്‍ഷകര്‍ക്കുള്ള  ജില്ലാതല പുരസ്‌കാരങ്ങള്‍  കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ വെച്ച് അഡ്വ. യു.എ ലത്തീഫ് എം.എല്‍.എ വിതരണം ചെയ്തു. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനായി തെരഞ്ഞെടുത്ത ഷൗക്കത്തലി പന്തലിങ്ങല്‍, മികച്ച സമ്മിശ്ര കര്‍ഷകന്‍ മാത്യൂ പുത്തന്‍പുരക്കല്‍ വടപുറം എന്നിവര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്. മികച്ച ക്ഷീരകര്‍ഷകന് 20,000 രൂപയും മികച്ച സമ്മിശ്ര കര്‍ഷകന് 10,000 രൂപയും  കൂടാതെ പ്രശസ്തി പത്രവും ഫലകവുമാണ് നല്‍കിയത്. 

ചടങ്ങില്‍ കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജമീല ചാലിയതൊടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സറീന ഹസീബ്, പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ,  മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രനിവാസന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. ജില്ലാ   മൃഗസംരക്ഷണ ഓഫീസര്‍ ഡോ. പിയു.അബദുള്‍ അസീസ് പദ്ധതി വിശദീകരിച്ചു.  പി.ആര്‍.ഒ ഡോ.ഹാറൂണ്‍ അബ്ദുല്‍ റഷീദ് അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി.

ബന്ധപ്പെട്ട വാർത്തകൾ: മൃഗസംരക്ഷണ സെമിനാർ സംഘടിപ്പിച്ചു

കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍. മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സഫ്‌ന അനസ്,  ബിന്ദു മാത്യു, ബഷീര്‍ മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗം ഉണ്ണിക്കൃഷ്ണന്‍, എ.ഡി.സി.പി പെരിന്തല്‍മണ്ണ താലൂക്ക് കോ ഓര്‍ഡിനേറ്റര്‍ ഡോ.ശിവകുമാര്‍ മമ്പാട് വെറ്ററിനറി സര്‍ജന്‍ ഡോ.സൂരജ്  തുടങ്ങിയവര്‍ സംസാരിച്ചു.  

എല്‍.എം.ടി.സി ഡെപ്യൂട്ടി ഡയരക്ടര്‍ ഇന്‍ചാര്‍ജ്ജ് ഡോ.മധു സ്വാഗതവും കീഴാറ്റൂര്‍ വെറ്ററിനറി സര്‍ജന്‍   ഡോ. ലൈല  നന്ദിയും പറഞ്ഞു.  മൃഗസംരക്ഷണ മേഖലയിലെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് നടന്ന സെമിനാറുകള്‍ക്ക്  ഡോ.സവിത, ഡോ.ജിനു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

English Summary: Farmer awards were distributed in the animal husbandry sector

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds