അഗ്രോ ഫാമിംഗ് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ കർഷകർക്ക് 25 രൂപ നിരക്കിൽ F1 റെഡ് ലേഡി പപ്പായ തൈകൾ വിതരണം ചെയ്യുന്നു. കുറഞ്ഞ യൂണിറ്റ് 500 തൈകളാണ്. പപ്പയ്ൻ ഉത്പ്പാദനത്തിനും ഗ്രീൻ പപ്പായ വിപണനത്തിനും ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും കർഷകർക്ക് ലഭ്യമാക്കുന്നു. 1 ഏക്കറിന് 6 അടി അകലത്തിൽ 1000 തൈകൾ നടാവുന്നതാണ്.
ശാസ്ത്രീയമായി കൃഷി ചെയ്യുന്ന 1 ഏക്കറിൽ നിന്ന് ഒരു മാസം 200 കിലോ പപ്പായ ലാറ്റക്സും 5 ടൺ പപ്പായും ലഭിക്കുന്നു . കൂടാതെ ഒരു ഏക്കറിന് 22000 രൂപ ഹോർട്ടികൾച്ചർ മിഷൻ്റെ സബ്സിഡിയും കർഷകർക്ക് ലഭിക്കുന്നു. കർഷകർ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം നല്ല നീർവാർച്ച ഉള്ളതും സൂര്യ പ്രകാശം ലഭിക്കുന്ന സ്ഥലങ്ങൾ മാത്രം പപ്പായ കൃഷി ചെയ്യുന്നതിന് തിരഞ്ഞെടുക്കുക.