വിളകൾക്ക് തറവില ആനുകൂല്യം ലഭിക്കാൻ കർഷകർ ചെയ്യേണ്ടത് ഇത്രമാത്രം ഈ അനുകൂല്യങ്ങൾ ലഭ്യമാകാൻ കൃഷി ചെയ്യുന്നതിനുമുൻപ് www.aims.kerala.gov.in എന്ന വെബ് പോർട്ടൽ വഴി വിവരങ്ങൾ രജിസ്റ്റർ ചെയ്യുക. പ്ലേ സ്റ്റോറിൽ ലഭ്യമാകുന്ന AIMS എന്ന ആപ്പ് ഉപയോഗിച്ച് കർഷകർക്ക് തന്നെ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്. കർഷകരും കർഷക ഗ്രൂപ്പുകളും കൃഷിയിടത്തിലെ വിസ്തീർണ്ണം, പ്രതീക്ഷിക്കുന്ന വിളവ്, വിളവെടുപ്പ് സമയം തുടങ്ങി പൂർണ്ണമായ വിശദാംശങ്ങൾ നൽകേണ്ടതാണ്.
കൃഷി ഇറക്കിയാൽ കർഷകർ വിള ഇൻഷുറൻസ് ചെയ്യണം. ഇതു മാത്രമല്ല കൃഷിയിടത്തിലെ ചിത്രം മൊബൈൽ വഴി പകർത്തി ജിപിഎസ് സഹായത്തോടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. ആദ്യ ഫോട്ടോ 15 ദിവസത്തിനുള്ളിലും രണ്ടാമത്തെ ഫോട്ടോ 45 ദിവസത്തിനുള്ളിലും അപ്‌ലോഡ് ചെയ്യണം.
രാജ്യത്തെ എണ്ണ ഉൽപാദനം വീണ്ടും പൂർണതോതിൽ..
കാർഷികമേഖല ശക്തിപ്പെടുത്താൻ പുതിയ പദ്ധതികൾ
ഏറെ പ്രതീക്ഷയോടെ കേരള റബ്ബർ പദ്ധതി