1. News

ഏറെ പ്രതീക്ഷയോടെ കേരള റബ്ബർ പദ്ധതി

കൊച്ചി വിമാനത്താവള മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി സർക്കാർ രൂപീകരിച്ച കേരള റബർ പദ്ധതിയിൽ1000 കോടി രൂപയുടെ നിക്ഷേപം സർക്കാർ ലക്ഷ്യമിടുന്നു. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടൺ കേരളത്തിലാണ്.

Priyanka Menon

കൊച്ചി വിമാനത്താവള മാതൃകയിൽ റബറധിഷ്ഠിത വ്യവസായങ്ങളുടെ വികസനത്തിനായി സർക്കാർ രൂപീകരിച്ച കേരള റബർ പദ്ധതിയിൽ1000 കോടി രൂപയുടെ നിക്ഷേപം സർക്കാർ ലക്ഷ്യമിടുന്നു. ഇന്ത്യയിൽ ഒരു വർഷം ഉൽപാദിപ്പിക്കുന്ന7.5 ലക്ഷം ടൺ റബറിൽ 5.4 ലക്ഷം ടൺ കേരളത്തിലാണ്. എന്നാൽ ഇതിൻറെ സംസ്കരണം ഇവിടെ കുറവാണ്. ഇവിടെ ഉല്പാദിപ്പിക്കുന്ന റബറിന്റെ സംസ്കരണം ഇവിടെത്തന്നെ സാധ്യമാ കാനാണ് പുതിയ പദ്ധതി. 2030 ആകുമ്പോഴേക്കും ഇവിടെ ഉല്പാദിപ്പിക്കുന്ന റബറിന്റെ 40 ശതമാനവും ഇവിടെ തന്നെ സംസ്കരിച്ചു മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി മാറ്റുകയാണ് ലക്ഷ്യം. ഇതുവഴി ഈ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നാണ് വിചാരിക്കുന്നത്. മാത്രവുമല്ല വ്യവസായികൾക്ക് കൂടുതൽ വരുമാനം ലഭ്യമാക്കാനുള്ള ശ്രമത്തിൻറെ ഭാഗം കൂടിയാണ് ഈ പദ്ധതി. അമുൽ മാതൃകയിൽ കർഷകരുടെ സഹകരണസംഘങ്ങൾ വഴി ഗുണമേന്മയുള്ള റബർ ശേഖരിക്കപ്പെടും. വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കമ്പനിയുടെ ഭൂമിയാണ് ഇതിനുവേണ്ടി പരിഗണനയിലുള്ളത്.

കെഎസ്ഐഡിസിക്കു കീഴിലുള്ള കേരള റബ്ബർ കമ്പനിയുടെ നേതൃത്വത്തിൽ റബർ പാർക്കുകൾ വഴി റബർ അധിഷ്ഠിത സംരംഭങ്ങൾക്കു വേണ്ടി ഭൂമിയും അടിസ്ഥാനസൗകര്യങ്ങൾ ലഭ്യമാക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ കമ്പനിയിൽ സർക്കാരിന് 26% ഓഹരി ഉണ്ടാകും. റബർ റിസർച്ച് ഇൻസ്റ്റ്യൂട്ട് ഇന്ത്യയും കെ.ഐ.ഡി.സി യുമായി ചേർന്ന് ടയർ റിസർച്ച്, ടെസ്റ്റിംഗ് ആന്റ് സർട്ടിഫിക്കേഷൻ യൂണിറ്റ് തുടങ്ങും. സ്ഥലം ലഭ്യമായാൽ ഒരുവർഷത്തിനകം റബർ പാർക്ക് പ്രവർത്തനവും തുടങ്ങും.

കൃഷിയിൽ നവവസന്തം തീർത്ത് കെ. എസ്. പ്രസാദ്…

മൃഗസംരക്ഷണ വകുപ്പിന് കീഴിൽ സൗജന്യ പരിശീലനം

ഇനി നമ്മുടെ തേൻ 'കേരള ഹണി ബ്രാൻഡ് വഴി'

 

English Summary: rubber scheme

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds