മടങ്ങിയെത്തിയ പ്രവാസികൾക്കുള്ള പുനരധിവാസ പദ്ധതി (എൻ ഡി പി ആർ ഇ എം) പ്രകാരം നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ കാനാറാ ബാങ്ക്, സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്നിവരുടെ സഹകരണത്തോടെ തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഫോറോനാ ചർച്ച് ഹാളിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.
ഇടുക്കി, എറണാകുളം ജില്ലകളിലുള്ള 102 പ്രവാസികൾ ക്യാമ്പിൽ പങ്കെടുക്കുകയും 51 പേർ പദ്ധതി സമർപ്പിക്കുകയും ചെയ്തു. 39 പേർ ബാങ്ക് വായ്പക്ക് അർഹരായി.102 expatriates from Idukki and Ernakulam districts participated in the camp and 51 submitted their projects. 39 people were eligible for bank loans.
തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ നോർക്ക റൂട്ട്സ് റെസിഡൻറ് വൈസ് ചെയർമാൻ കെ. വരദരാജൻ, സി ഇ ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ജഗദീഷ് ഡി, കാനറാ ബാങ്ക് തൊടുപുഴ ചീഫ് മാനേജർ പി. ആർ വിജയകുമാർ, ലോക കേരളാ സഭാംഗം ജോണി കുരുവിള, സി. എം. ഡി. അസി. പ്രൊഫസർ ജ്യോതി രാജ് ബി.ജി എന്നിവർ സംബന്ധിച്ചു.
പ്രവാസി പുനരധിവാസ പദ്ധതിയെ കുറിച്ചുള്ള മാർഗ്ഗ നിർദ്ദേശങ്ങളും സംശയ നിവാരണവും സി.എം.ഡി അസോസിയേറ്റ് പ്രൊഫസർ പി.ജി. അനിൽ നിർവഹിച്ചു.
വായ്പാ മേളയിൽ പങ്കെടുക്കാൻ കഴിയാത്തവർക്ക് www.norkaroots.org യിൽ NDPREM ഓപ്ഷനിൽ രജിസ്റ്റർ ചെയ്യാം. ഫോൺ: 18004253939 (ടോൾ ഫ്രീ), 0471 2770528, 2770543, 27705143.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭകത്വ പരിശീലന പരിപാടി