1. News

മടങ്ങിയെത്തിയ പ്രവാസികൾക്ക് സംരംഭകത്വ പരിശീലന പരിപാടി

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23ന് രാവിലെ 10 മണിക്ക് പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

K B Bainda
ഡിസംബർ 23ന് രാവിലെ 10 മണിക്ക് പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്
ഡിസംബർ 23ന് രാവിലെ 10 മണിക്ക് പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ്

പ്രവാസി പുനരധിവാസ പദ്ധതിയിൻ (NDPREM) കീഴിൽ മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്‌സിന്റെ നേതൃത്വത്തിൽ ബാങ്ക് ഓഫ് ബറോഡ, സെന്റനർ ഫോർ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ഡിസംബർ 23ന് രാവിലെ 10 മണിക്ക് പത്തനാപുരം നടുകുന്ന് സാഫല്യം ആഡിറ്റോറിയത്തിൽ വായ്പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.

ചുരുങ്ങിയത് രണ്ടു വർഷക്കാലമെങ്കിലും വിദേശത്തു ജോലി ചെയ്തു സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരംഭകർക്കു തത്സമയം വായ്പ നിബന്ധനകളോടെ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാർ മാനേജ്മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും. The program will introduce initiatives for expatriates who have returned from working abroad for at least two years. Eligible entrepreneurs will be given live loan terms and guidelines will be given to those who are interested. For this, the services of CMD, a government management company, will be made available.

സംരംഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൻ കീഴിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്‌സിന്റെ വെബ്‌സൈറ്റ് ആയ www.norkaroots.net ൽ NDPREM ഫീൽഡിൽ ആവശ്യ രേഖകളായ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്തു മുൻകൂർ പേര് രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം അവർ തുടങ്ങാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കൽ തുക ഉൾപ്പെടെയുള്ള ലഘു വിവരണവും, 2 വർഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോർട്ട്, റേഷൻ കാർഡ്, ആധാർകാർഡ്, പാൻ കാർഡ് എന്നിവയുടെ അസലും, പകർപ്പും, 3 പാസ്‌പോർട്ട് സൈസ് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും ക്യാമ്പ് നടത്തുക.

കൂടുതൽ വിവരങ്ങൾക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോർക്ക റൂട്‌സിന്റെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കാൾ സേവനം), കൊല്ലം (04742791373) എന്നീ നമ്പറുകളിലും ബന്ധപ്പെടണം.


കൂടുതൽ അനുബന്ധ വാർത്തകൾക്ക് :റെഡ് ലേഡി പപ്പായയാണോ കൃഷി ചെയ്യുന്നത് ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

English Summary: Entrepreneurship training program for returning expatriates

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds