Updated on: 19 July, 2023 11:25 PM IST
കർഷകർക്ക് ആശ്വാസം : ഞെരിയാംകുഴി തോട്ടിൽ തടയണ നിർമ്മിക്കും

എറണാകുളം: കരീപ്പത്താഴം പാടത്തെ കർഷകർക്ക് കൃഷിയാവശ്യത്തിന് വെള്ളം എത്തിക്കാനുള്ള ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരം. പാടത്തിനു സമീപമുള്ള ഞെരിയാംകുഴി തോട്ടിൽ തടയിണയുടെ നിർമ്മിക്കുന്നു. തടയണ നിർമ്മാണത്തിനു സർക്കാർ  അനുമതി ലഭിച്ചെന്ന് പി. വി. ശ്രീനിജിൻ എം. എൽ. എ.  പറഞ്ഞു. എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 33.50 ലക്ഷം രൂപ അനുവദിച്ചാണ് നിർമ്മാണം.

ബന്ധപ്പെട്ട വാർത്തകൾ: മഴക്കാലത്ത് കൃഷി ചെയ്യാവുന്ന പച്ചക്കറികൾ ഏതെല്ലാം

ഐക്കാരനാട് പഞ്ചായത്തിലെ ആറാം വാർഡിലാണ് കരീപ്പത്താഴം പാടശേഖരം. 300 ഏക്കറോളം വരുന്ന പാടത്തു കൃഷി ആവശ്യങ്ങൾക്കായി ഞെരിയാംകുഴിതോട്ടിലെ ജലമാണ് ഉപയോഗിക്കുന്നത്. എന്നാൽ തോടിന്റെ ആഴം വർദ്ധിപ്പിച്ചത്  വയലിലേക്കുള്ള ജലത്തിന്റെ ഒഴുക്കിന് തടസ്സം സൃഷ്ടിച്ചു. അതിനാൽ ഇരിപ്പൂകൃഷി ഇറക്കിയിരുന്ന പാടത്തേക്ക് ആവശ്യമായ ജലം എത്തിക്കാൻ കർഷർ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. 

പൈപ്പുകളും കമ്പുകളും പലകയും ഉപയോഗിച്ച് എല്ലാ വർഷവും  താത്കാലികമായി തടയണ നിർമ്മിക്കും. വർഷകാലത്ത് വെള്ളം കൂടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ താത്കാലിക തടയണ നശിക്കുകയും വൻ തുക കർഷകർക്ക് നഷ്ടമാവുകയും ചെയ്യുന്നു. തടയണ യാഥാർഥ്യമാകുന്നത്തോടെ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾക്ക് പരിഹരമാകുമെന്ന് കർഷകർ പറയുന്നു.

എം എൽ എ യുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ തലത്തിൽ നടന്ന ജനസഭയിൽ ഇതുസംബന്ധിച്ച് കർഷകർ  പരാതി ഉന്നയിച്ചിരുന്നു. ടെണ്ടർ നടപടികൾ പൂർത്തിയാക്കി പദ്ധതി വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി എം എൽ. എ. അറിയിച്ചു.

English Summary: Relief for farmers: A barrage will be constructed at Njeriyamkuzhi stream
Published on: 19 July 2023, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now