Updated on: 4 May, 2023 8:58 PM IST
വസ്തു പ്രശ്നത്തിൽ മത്സ്യതൊഴിലാളികൾക്ക് ആശ്വാസം; അദാലത്തിൽ ഉറപ്പ് നൽകി മന്ത്രിമാർ

തിരുവനന്തപുരം: ഞങ്ങളുടെ പേരിലുള്ള വസ്തുവിന് കരം ഒടുക്കാൻ പറ്റുന്നില്ല സാറേ എന്നു പറഞ്ഞു കൊണ്ടാണ് എലിസബത്ത് ജോസ് എന്ന 62 കാരി  അദാലത്ത് വേദിയിലേക്ക് വന്നത്. കൂടെ ബീജാ ബേസനും, റാണി സുനിലും. മൂവരും മത്സ്യതൊഴിലാളികൾ. മൂന്നു പേർക്കും ഒരേ പരാതി.

സ്വരുക്കൂട്ടി  ഉണ്ടാക്കിയ സ്വർണം വിറ്റും കടം വാങ്ങിയും സ്വന്തമാക്കിയ വസ്തുവിന്റെ കരം ഓൺലൈനായി തീർക്കാൻ കഴിയുന്നില്ല. ഞങ്ങൾ മൂന്നുപേരും ഒരേ വ്യക്തിയുടെ കൈയിൽ നിന്നാണ് വസ്തു വാങ്ങുന്നത്. ആകെയുള്ള ഞങ്ങളുടെ സ്വത്ത് ഈ വസ്തുവാണ്.16 വർഷമായി കരം അടച്ചു കൊണ്ടിരുന്നതാണ്. എന്നാൽ 2022-23 ൽ ഓൺലൈനായി കരം തീർക്കണമെന്ന് പറഞ്ഞപ്പോൾ കരം അടയ്ക്കാൻ പോയപ്പോഴാണ് അറിയുന്നത്. ഇങ്ങനെ ഒരു വസ്തു ഇല്ലെന്ന്. ചങ്ക് പൊട്ടുന്ന പോലെയാ അപ്പോൾ തോന്നിയത്. കാരണം, ഞങ്ങൾക്ക് വേറെ ഒന്നും ഇല്ല. പലയിടത്തും കയറിയിറങ്ങി. അദാലത്തിൽ മന്ത്രിമാരോട് നേരിട്ട് പറഞ്ഞാൽ ഞങ്ങളുടെ പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് അപേക്ഷ നൽകിയത്.

എന്തായാലും വന്നത് വെറുതെയായില്ല.. 15 ദിവസത്തിനുള്ളിൽ പ്രശ്‌നം പരിഹരിക്കാനുള്ള നടപടി എടുക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയെന്നാണ് നിറകണ്ണുകളോടെ എലിസബത്ത് പറഞ്ഞത്. കഷ്ടപ്പെട്ട് വാങ്ങിയ വസ്തുവിന്റെ സാങ്കേതിക പ്രശ്നങ്ങൾക്ക് പരിഹാരം ഉടൻ ഉണ്ടാകുമെന്ന് മന്ത്രി ആന്റണി രാജു നൽകിയ ഉറപ്പിലാണ് മത്സ്യ തൊഴിലാളികളായ എലിസബത്തും ബീജയും റാണിയും മടങ്ങിയത്.

The minister had promised to take steps to solve the problem within 15 days. Fishermen Elizabeth, Bija and Rani returned with the assurance given by Minister Antony Raju that the technical problems of the hard-earned property would be resolved soon.

English Summary: Relief for fishermen in property problem; Ministers assured in Adalam
Published on: 04 May 2023, 08:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now