റവന്യൂ വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നിലവില്‍ www.revenue.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് ലഭിക്കുക. ഇതിനായി ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്യണം. വെബ്‌സൈറ്റ് തുറന്ന് ഹോം പേജില്‍ മുകളില്‍ Register എന്ന് രേഖപ്പടുത്തിയിരിക്കുന്നിടത്ത് ക്ലിക്ക് ചെയ്ത് പേര്, സ്ഥലം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി പാസ് വേര്‍ഡ് സെറ്റ് ചെയ്ത് നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പാസ് വേര്‍ഡ് മറക്കാതെ സൂക്ഷിക്കണം.പിന്നീട് ഇതിന്റെ സേവനം വേണ്ടപ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറും പാസ് വേര്‍ഡും നല്‍കി ലോഗിന്‍ ചെയ്താല്‍ മതിയാകും. ഓണ്‍ലൈന്‍ സേവങ്ങള്‍ക്കായി E- revenue എന്ന മൊബൈല്‍ ആപ്പും ലഭ്യമാക്കിയിട്ടുണ്ട്. വൈകാതെ ഇത് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ലഭ്യമാകുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ഭൂനികുതി മൊബൈല്‍ ആപ്പിലൂടെ അടയ്ക്കാം.
മൊബൈല്‍ ഫോണില്‍ നെറ്റ് ബാങ്കിങ് അല്ലെങ്കില്‍ യു.പി.ഐ. വഴി ഭൂനികുതി അടയ്ക്കാം. വര്‍ഷം അടയ്ക്കേണ്ട നികുതി എസ്എംഎസ് വഴി അറിയിപ്പ് നല്‍കും. രസീത് ഏതു സമയത്തും ഡൗണ്‍ലോഡ് ചെയ്യാം.
ഭൂരേഖകള്‍ക്ക് ഓഫീസില്‍ പോകേണ്ട
ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായ വില്ലേജുകളില്‍ ഫീല്‍ഡ് മെഷര്‍മെന്റ് സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം.അനുവദിക്കുന്നവ സ്‌കെച്ച്, തണ്ടപ്പേര്‍ അക്കൗണ്ട്, ലൊക്കേഷന്‍ മാപ്പ് എന്നിവ ഡൗണ്‍ലോഡും ചെയ്യാം. ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും അപാകത ഓണ്‍ലൈനായി പരിഹരിക്കാനുമാകും.
എല്ലാ വില്ലേജ് ഓഫീസിനും വെബ്സൈറ്റ്
വില്ലേജുകളുടെ അടിസ്ഥാന വിവരങ്ങള്‍, ഭൂമി വിവരങ്ങള്‍, ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് എന്നിവയെല്ലാം ഉള്‍പ്പെടുത്തി വെബ്‌സൈറ്റുകള്‍. പ്രാദേശിക വിവരങ്ങള്‍ കണ്ടെത്താനും സര്‍ട്ടിഫൈ ചെയ്ത ഭൂരേഖകള്‍ കാണാനുമാകും. പൊതുജനങ്ങള്‍ക്ക് വില്ലേജിനെക്കുറിച്ചുള്ള സമഗ്രമായവിവരങ്ങള്‍ ലഭിക്കും.
ഡിജിറ്റലൈസേഷന്‍
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേര്‍ അക്കൗണ്ടുകളും ഡിജിറ്റലൈസ് ചെയ്യുന്നതോടെ റീസര്‍വേ, ഭൂമി ഏറ്റെടുക്കല്‍ എന്നിവയുടെ വേഗത വര്‍ധിക്കും. കോടതി, ബാങ്കുകള്‍ എന്നിവയ്ക്ക് രേഖകള്‍ ഓണ്‍ലൈന്‍ ആയി ലഭ്യമാകും.
റവന്യൂ വകുപ്പിന്റെ ഇ സര്‍വീസ് പോര്‍ട്ടല്‍ നവീകരിച്ച് ക്വിക്ക് പേ സംവിധാനം. നികുതികളും വിവിധ ഫീസുകളും പ്രയാസമില്ലാതെ അടയ്ക്കാം.
അര്‍ബുദം, കുഷ്ഠം, ക്ഷയം രോഗികള്‍ക്കുള്ള സാമൂഹിക പെന്‍ഷന്‍ ഓണ്‍ലൈനായി എത്തും. പെന്‍ഷന് ഓണ്‍ലൈനായി അപേക്ഷിക്കാനുമാകും.
ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?
റവന്യൂ വകുപ്പിന്റെ വെബ്സൈറ്റില്‍ (www.revenue.kerala.gov.in) കയറി മെനുവില്‍ ക്ലിക്ക് ചെയ്താല്‍ ഡൗണ്‍ലോഡ് മൊബൈല്‍ ആപ്പ് എന്ന ഓപ്ഷനുണ്ടാകും.
ബന്ധപ്പെട്ട വാർത്തകൾ
ജില്ലയില്‍ ഇടതു സര്‍ക്കാരിന്റെ കാലത്ത് നാല് പട്ടയമേളകളിലൂടെ വിതരണം ചെയ്തത് 1178 പട്ടയങ്ങള്‍
റവന്യു സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍