Updated on: 23 February, 2023 12:31 PM IST
Rice export has increased in global level says Experts

രാജ്യത്തെ അരിക്ക് 20% കയറ്റുമതി തീരുവ ചുമത്തിയതിന് ശേഷം, മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ അരി കയറ്റുമതി, ആഗോള വിപണിയിൽ അരിയ്ക്ക് ഡിമാൻഡ് കുതിച്ചുയരുന്നത് തുടരുന്നു എന്ന് അറിയിച്ചു. അന്താരാഷ്ട്ര തലത്തിൽ അരി വാങ്ങുന്നവർ ടണ്ണിന് 330 ഡോളറിൽ നിന്ന് 400 ഡോളർ വില വരെ നൽകാൻ തയ്യാറാണ് എന്ന് അരി കയറ്റുമതി സംഘങ്ങൾ വെളിപ്പെടുത്തി. രാജ്യത്തെ ആഭ്യന്തര വിലക്കയറ്റം പിടിച്ചുനിർത്താൻ കഴിഞ്ഞ വർഷം സെപ്തംബർ ഒമ്പതിനാണ് സർക്കാർ നികുതി ഏർപ്പെടുത്തിയത്. 

യുപി, ബിഹാർ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ ചില സംസ്ഥാനങ്ങളിലെ മോശം മഴയെത്തുടർന്ന് കഴിഞ്ഞ വർഷത്തെ സീസണിൽ ഖാരിഫ് വിളകളുടെ വിസ്തൃതി 5.62% കുറഞ്ഞ് 38.39 ദശലക്ഷം ഹെക്ടറായി എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്‌ട്ര വിപണിയിൽ ടണ്ണിന് 500 ഡോളർ വിലയുള്ള തായ്‌ലൻഡിൽ നിന്നുള്ള അരിയേക്കാൾ ഇന്ത്യൻ അരിക്ക് വില കുറവാണെങ്കിലും കയറ്റുമതി തീരുവ വാങ്ങുന്നവർ ഇന്ത്യൻ അരിയാണ് തിരഞ്ഞെടുക്കുന്നത്  എന്ന് കയറ്റുമതി വിദഗ്ദ്ധർ പറഞ്ഞു. 

ആഗോള വിപണിയിലെ ഡിമാൻഡും, അതിന്റെ ഉയർച്ചയും 15.5 ദശലക്ഷം ടൺ ബസ്മതി ഇതര അരി കയറ്റുമതി റെക്കോർഡ് കൈവരിക്കാൻ ഇന്ത്യയെ സഹായിക്കും. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 10% മാത്രം കുറവാണ്, കയറ്റുമതി തീരുവ ചുമത്തിയതിനെത്തുടർന്ന് കയറ്റുമതി 12-13 ദശലക്ഷം ടണ്ണായി കുറയുമെന്ന് നേരത്തെ കരുതിയിരുന്നു എന്ന് റൈസ് എക്‌സ്‌പോർട്ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബി വി കൃഷ്ണ റാവു പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കർഷകരെ ശാക്തീകരിക്കുന്നതിനായി 463 കോടി രൂപയുടെ പദ്ധതിയുമായി ജമ്മു കശ്മീർ സർക്കാർ

English Summary: Rice export has increased in global level says Experts
Published on: 23 February 2023, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now