Updated on: 24 January, 2024 12:47 PM IST
Rice prices are increasing in the state. Within three weeks, it increased to Rs.10

1. സംസ്ഥാനത്തെ അരി വില കൂടുന്നു. 10 രൂപയുടെ വർധനവാണ് മൂന്നാഴ്ചയ്ക്കിടെ ഉണ്ടായിരിക്കുന്നത്. സാധാരണക്കാർ ഏറെയും ആശ്രയിക്കുന്ന നാട്ടിൻപുറങ്ങളിലെ കടകളിലാകട്ടെ ഒരു കിലോ അരിക്ക് 50 രൂപയാണ് വില. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന കുറുവ, ബോധന എന്നീ ഇനങ്ങൾക്ക് 8 രൂപയുടെ വരെ വർധനവ് ഉണ്ടായി. ബിരിയാണി അരിയായ കയമ, കോല എന്നിങ്ങനെയുള്ള അരിക്കും വില കൂടി. വിളവെടുപ്പ് സീസൺ കഴിഞ്ഞതും, അരിയുടെ കയറ്റുമതി വർധിച്ചതുമാണ് വില വൻതോതിൽ കൂടുന്നതിന് ഇടയാക്കിയിരിക്കുന്നത്.

കൂടുതൽ അറിയുന്നതിന്: https://youtu.be/L0XEanwemBY?si=5fRLfE34yDE19Beu

2. ശാസ്ത്രീയ കുരുമുളക് കൃഷിയെക്കുറിച്ചും സംയോജിത കീട രോഗ നിയന്ത്രണ മാർഗ്ഗങ്ങളെക്കുറിച്ചും കർഷകർക്ക് അറിവ് പകരാൻ പന്നിയൂർ കുരുമുളക് ഗവേഷണ കേന്ദ്രം ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി 23 ന് കണ്ണൂർ ജില്ലയിലെ കരിമ്പം ജില്ലാ കൃഷിത്തോട്ടത്തിലെ ഐ ടി കെ ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3.30 വരെയാണ് സെമിനാർ. രജിസ്ട്രേഷന് കർഷകന്റെ പേര്, വിലാസം എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി 8921082050 എന്ന വാട്സ്ആപ്പ് നമ്പറിൽ സന്ദേശം അയക്കുകയോ 0460 2227287 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.

 

3. തിരുവനന്തപുരം ജില്ലയിലെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ജനുവരി 25 മുതല്‍ ഫെബ്രുവരി 06 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലന പരിപാടി’ ഉണ്ടായിരിക്കുന്നതാണ്. രജിസ്ട്രേഷന്‍ ഫീസ് 135 രൂപയാണ്. താല്‍പര്യമുളളവര്‍ ജനുവരി 24-ാം തീയതി വൈകിട്ട് 5 മണിയ്ക്ക് മുന്‍പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും അവസരം ലഭിക്കുക. മേല്‍വിലാസം : ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി ഒ., തിരുവനന്തപുരം 695004 - ഫോൺ : 0471 2440911

4. പാലക്കാട് മലമ്പുഴ ഉദ്യാനത്തിൽ നടക്കുന്ന പൂക്കാലം ഫ്ലവർഷോ ജനുവരി 23 മുതൽ 28 വരെ നടക്കും. ജനുവരി 23 വൈകുന്നേരം 4 30 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ ബിനുമോളുടെ അധ്യക്ഷതയിൽ എ പ്രഭാകരൻ എം. എൽ.എ ഉദ്ഘാടനം നിർവഹിക്കും. 6 ദിവസങ്ങളിലായി നടക്കുന്ന ഫ്ലവർഷോയിൽ വിവിധ തരത്തിലുള്ള കാര്യപരിപാടികൾ സംഘടിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കുരുമുളക് കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെയാണ്

English Summary: Rice prices are increasing in the state. Within three weeks, it increased to Rs.10
Published on: 22 January 2024, 05:38 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now