ഇറക്കുമതിയിൽ നിയന്ത്രണം വന്നാൽ ഇന്ത്യൻ കുരുമുളകിന് 2021 ഓടെ മികച്ച വില ലഭിക്കുമെന്ന് കണക്കു കൂട്ടൽ. സംസ്ഥാനത്തു കുരുമുളക് ഉത്പാദനം കുറയുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത് . കാലവർഷവും തുലാവർഷവും കൃഷിക്ക് കാര്യമായി ഗുണം ചെയ്തിട്ടില്ലIt is estimated that Indian pepper will fetch a better price by 2021 if imports are restricted. Experts estimate that pepper production in the state will decline. The monsoon and spring have not been very conducive to agriculture
കോവിഡ് പ്രതിസന്ധികൾ നിമിത്തം യഥാസമയം വളപ്രയോഗങ്ങൾ നടത്താൻ കാർഷിക മേഖലയ്ക്ക് കഴിയാഞ്ഞതും ഉത്പാദനം കുറയ്ക്കും. മഴ ദുർബലമായതു ഹൈറേഞ്ചിലേയും സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേയും കുരുമുളകിന്റെ ഗുണമേന്മയെ തന്നെ ബാധിക്കാൻ ഇടയുണ്ട്.
അച്ചാർ വ്യവസായ മേഖലയിൽ നിന്നാണ് ഇപ്പോൾ കുരുമുളകിന് ആവശ്യക്കാർ ഏറെയുള്ളത്. പുതിയ കുരുമുളക് വില 32400 രൂപയുടെ നിലവാരത്തിലാണ് ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങൾക്കുള്ള കുരുമുളക് സംഭരണം പൂർത്തിയാക്കി യൂറോപ്യൻ രാജ്യങ്ങളും യു എസ്സും അന്താരാഷ്ട്ര മാർക്കറ്റിൽ നിന്ന് പിൻവലിഞ്ഞു. വിളവെടുപ്പ് വേലയായതിനാൽ ഡിസംബർ ജനുവരി മാസങ്ങളിൽ വൻ കച്ചവടങ്ങൾ ഉറപ്പിക്കാൻ ബ്രസീലിയൻ കച്കയറ്റുമതിക്കാർ നീക്കം നടത്തുന്നുണ്ട്. ഇൻഡോനേഷ്യയും വിയറ്റ്നാമും ഇന്ത്യൻ വിപണിയിലേക്ക് മത്സരിക്കുന്നുണ്ട്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :നമുക്കും ചോളം കൃഷി ചെയ്യാം.