Updated on: 26 February, 2023 1:57 PM IST
Robortic Scavanger booting has introduced in Kerala for cleaning Manholes

കേരളത്തിലെ പ്രശസ്‌ത ക്ഷേത്രനഗരങ്ങളിലൊന്നായ ഗുരുവായൂരിന്റെ പരിസരത്തെ മലിനജലം വൃത്തിയാക്കാൻ കേരള സർക്കാർ വെള്ളിയാഴ്ച റോബോട്ടിക് സ്‌കവഞ്ചർ, ബാൻഡികൂട്ട് പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്തെ കമ്മീഷൻ ചെയ്ത എല്ലാ മാൻഹോളുകളും വൃത്തിയാക്കാൻ, ഈ റോബോട്ടിക് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. കേരള സംസ്ഥാന സർക്കാരിന്റെ 100 ദിവസത്തെ കർമപദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റി (KWA) തൃശൂർ ജില്ലയിൽ ഗുരുവായൂർ മലിനജല പദ്ധതിക്ക് കീഴിലുള്ള ബാൻഡികൂട്ട്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ, ഗുരുവായൂരിൽ ഈ പദ്ധതി ആരംഭിച്ചതോടെ കേരളത്തിലെ മാനുവൽ സ്‌കാവഞ്ചിംഗ് ഇതോടെ അവസാനിച്ചു. മാൻഹോളുകൾ വൃത്തിയാക്കാൻ റോബോട്ടിക് സ്‌കാവഞ്ചറുകൾ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി ഓദ്യോഗിക പ്രസ്‌താവനയിൽ പറഞ്ഞു. ബാൻഡികൂട്ടിന്റെ പ്രധാന ഘടകമായ റോബോട്ടിക് ട്രോൺ യൂണിറ്റ് മാൻഹോളിൽ പ്രവേശിച്ച് മനുഷ്യന്റെ കൈകാലുകൾക്ക് സമാനമായ റോബോട്ടിക് കൈകൾ ഉപയോഗിച്ച് മലിനജലം നീക്കം ചെയ്യും. മാൻഹോളിന്റെ മെഷീനിൽ വാട്ടർപ്രൂഫ്, എച്ച്ഡി വിഷൻ ക്യാമറകളും സെൻസറുകളും ഉണ്ടെന്ന് കൂട്ടിച്ചേർത്തു.  

കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച ഹഡിൽ ഗ്ലോബൽ 2022 കോൺക്ലേവിൽ കേരളം ആസ്ഥാനമായുള്ള ജെൻറോബോട്ടിക്‌സ് വികസിപ്പിച്ച ബാൻഡികൂട്ട് അടുത്തിടെ 'കേരള പ്രൈഡ്' അവാർഡും നേടിയിരുന്നു. സംസ്‌ഥാനത്തുടനീളം മാൻഹോൾ ശുചീകരണത്തിന് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പരിഹാരങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രധാന ചുവടുവയ്പാണിത്, എന്ന് ഗുരുവായൂർ മുനിസിപ്പാലിറ്റിയിലെ റോബോട്ടിക് സ്‌കാവെഞ്ചർ ഉദ്ഘാടനം ചെയ്തുകൊണ്ട് ജല വിഭവ വകുപ്പ് മന്ത്രി പറഞ്ഞു. പി. കൃഷ്ണപിള്ള സ്‌ക്വയറിൽ നടന്ന ചടങ്ങിൽ ജെൻറോബോട്ടിക് ഇന്നൊവേഷൻസ് ഡയറക്ടർ വിമൽ ഗോവിന്ദ് എം കെ സാങ്കേതിക വിദ്യയെക്കുറിച്ച് സമ്മേളനത്തിന് വിശദീകരിച്ചു സംസാരിച്ചു. കേരളത്തിലെ കമ്മീഷൻ ചെയ്ത എല്ലാ അഴുക്കുചാലുകളും ഡ്രെയിനേജുകളും ബാൻഡികൂട്ട് ഉപയോഗിച്ചു വൃത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഏതാനും പട്ടണങ്ങളിൽ ബാൻഡികൂട്ട് റോബോട്ടുകളെ മാൻഹോളുകൾ വൃത്തിയാക്കാൻ വേണ്ടി വിന്യസിച്ചിട്ടുണ്ട്. 2018ലാണ് തിരുവനന്തപുരത്തെ മാൻഹോളുകൾ വൃത്തിയാക്കാൻ കെഡബ്ല്യുഎ ബാൻഡികൂട്ട് ഉപയോഗിക്കാൻ തുടങ്ങിയത്. പിന്നീട് എറണാകുളത്തും അവതരിപ്പിച്ചതായി പത്രക്കുറിപ്പിൽ പറയുന്നു. ടെക്‌നോപാർക്ക് ആസ്ഥാനമായുള്ള കമ്പനിയായ ജെൻറോബോട്ടിക്‌സ്, മാൻഹോൾ ക്ലീനിംഗിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ആശ്വാസം നൽകുന്ന മാനുവൽ സ്‌കാവെഞ്ചിംഗ് ഇല്ലാതാക്കാനുള്ള ശ്രമത്തിൽ 'ലോകത്തിലെ ആദ്യത്തെ റോബോട്ടിക് സ്‌കാവെഞ്ചർ' എന്ന പേരിൽ ബാൻഡികൂട്ട് വികസിപ്പിച്ചെടുത്തത്.

ബന്ധപ്പെട്ട വാർത്തകൾ: ഡൽഹിയിൽ ദ്വിദിന പുഷ്പമേള ആരംഭിച്ചു, കൗതുകമായി G20-തീം പുഷ്പ കലാസൃഷ്ടികളുടെ പ്രദർശനം

English Summary: Robortic Scavanger booting has introduced in Kerala for cleaning Manholes
Published on: 26 February 2023, 12:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now