Updated on: 4 December, 2020 11:19 PM IST

കൈയ്യില്‍ കുഞ്ഞി ട്രേയും പിടിച്ച് സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച് അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരേയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വീഡിയോ കോളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരി കുഞ്ഞന്‍ റോബോട്ട് ‘നഴ്‌സുമാര്‍’ ചെയ്തുനല്‍കുന്ന  സേവനങ്ങളാണിത്..ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് ‘ആശ സാഫി ‘ എന്ന് പേരുള്ള രണ്ടു റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശാ പ്രവര്‍ത്തകര്‍ നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനുനല്‍കുന്ന ആദര സൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.

ഒരേസമയം(ഒരു മണിക്കുറില്‍) ഒരു റോബോട്ടിന് നാലു മുറികളിലേക്കുള്ള സാധനങ്ങളെത്തിക്കാന്‍ സാധിക്കും. കോവിഡ് കെയര്‍ സെന്ററില്‍ രണ്ടു നിലകളിലായി 40 മുറികളാണുള്ളത്.

മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ളവ എത്തിക്കുക മാത്രമല്ല ഡ്യൂട്ടി ഡോക്ടര്‍ക്കും ഡി എം ഒ അടക്കമുള്ള മറ്റ് നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരേസമയം രോഗിയെ കണ്ടുകൊണ്ട് ആശവിനിമയം നടത്തുവാനുള്ള സൗകര്യം ഈ റോബോട്ടിലുണ്ട്. റോബോട്ടുകളില്‍ ഘടിപ്പിച്ചിരിക്കുന്ന സ്‌ക്രീനിലൂടെ ഇത് സാധിക്കും. 15 മീറ്റര്‍ ദൂരത്തു നിന്നുവരെ ഇവയെ നിയന്ത്രിക്കാം. എട്ടു കിലോഗ്രാം വരെ ഭാരമുള്ള വസ്തുക്കള്‍ ഇവര്‍ക്ക് എടുക്കാന്‍ കഴിയും.ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരമാകും ഇവര്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ രോഗിക്ക് നല്‌കേണ്ട നിര്‍ദ്ദേശങ്ങള്‍ റോബോട്ടിലൂടെ നല്‍കാനും സാധിക്കും. നിലവില്‍ ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ കോവിഡ് രോഗികളില്ല.

രോഗിയുമായുള്ള സമ്പര്‍ക്കം കുറയ്ക്കുവാനും ഇത്തരത്തിലുള്ള രോഗവ്യാപനം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകാതിരിക്കുന്നതിനും കഴിയുമെന്നതാണു നേട്ടം. വള്ളംകുളം നാഷണല്‍ ഹൈസ്‌കൂളിലെ അഡല്‍ ലാബില്‍ നിര്‍മ്മിച്ച റോബോട്ടുകളെ തിരുച്ചിറപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രൊപ്പല്ലര്‍ ടെക്‌നോളജി ഗ്രൂപ്പാണ് വികസിപ്പിച്ചെടുത്തത്.

Two robots named 'Asha Safi'  is  deployed at the First Line Covid Care Treatment Center opened at Kottakkadu Hospital, Eraviperoor.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൊബൈല്‍ മണ്ണ് പരിശോധന ലാബുകളുമായി എന്‍എഫ്എല്‍: കര്‍ഷകരുടെ വീട്ടുപടിക്കലെത്തി സൗജന്യ മണ്ണ് പരിശോധന

English Summary: Robots deployed for serving covid patients
Published on: 30 June 2020, 03:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now