Updated on: 10 October, 2022 3:49 PM IST
1400 കോടിയുടെ കാർഷിക ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ച് പി പ്രസാദ്

കര്‍ഷകക്ഷേമത്തിനായി ലോകബാങ്കിനൊപ്പം സഹാകരിച്ച് 1400 കോടി രൂപയുടെ പദ്ധതികള്‍ (Rs. 1400 Crore Farmers Welfare Scheme) ഉടന്‍ നടപ്പാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്.

മാതൃഭൂമി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച കാര്‍ഷിക മേളയിലാണ് കർഷകരുടെ വരുമാനവും പുരോഗതിയും ഉറപ്പാക്കാനുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം മന്ത്രി നടത്തിയത്. പരമ്പരാഗതമായി കാര്‍ഷികമേഖലയിൽ ഉൾപ്പെട്ടവർ ഈ മേഖല വിട്ടുപോകാതിരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും എല്ലാ ഇടപെടലുകളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.

ഒപ്പം, കാര്‍ഷിക മേഖലയുടെ വികസനം ലക്ഷ്യമിട്ടുള്ള നാല് പ്രഖ്യാപനങ്ങളും കൃഷി മന്ത്രി നടത്തി. കാർഷിക വിളകളുടെ സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള സംവിധാനവും, മൂല്യവര്‍ധിത ഉൽപ്പന്നങ്ങളിൽ നിന്നുള്ള വരുമാനം, കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ ഉൽപ്പന്നത്തില്‍ ഊന്നിയുള്ള കൃഷിയും, കാര്‍ബണ്‍ ന്യൂട്രല്‍ കൃഷിഫാമുമാണ് അദ്ദേഹം പ്രഖ്യാപിച്ച നാല് പദ്ധതികൾ.

  1. കർഷകർക്ക് വരുമാനവും പുരോഗതിയും ഉറപ്പാക്കാൻ ആറ് മാസത്തിനകം കേരള അഗ്രോ ബിസിനസ് കമ്പനി യാഥാർത്ഥ്യമാക്കുമെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. കേരള അഗ്രോ ബിസിനസ് കമ്പനി അഥവാ കാപ്പോയിലൂടെ സംഭരണം, സംസ്‌കരണം, വിതരണം, വിപണനം എന്നിവ ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കൃഷി ഉൽപ്പന്നങ്ങൾ കേടുകൂടാതെ റഫ്രിജറേറ്ററിൽ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ സജ്ജീകരിക്കും. കൂടുതൽ സംസ്കരണ ശാലകളും സംഭരണ ശാലകളും കൊണ്ടുവരാനും ഈ പദ്ധതിയിലേക്ക് പണം നീക്കിവക്കും.
  1. മൂല്യവര്‍ധിത കാർഷിക ഉൽപ്പന്നങ്ങള്‍ക്കായി കൃഷിയിടത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയും സർക്കാർ അവതരിപ്പിക്കും. കർഷകർക്ക് മികച്ച വരുമാനം ഉറപ്പുവരുത്തുന്നതിനായി വാല്യൂ ആഡഡ് അഗ്രിക്കള്‍ച്ചര്‍ മിഷന്‍ അഥവാ വാല്യൂ പദ്ധതി നടപ്പിലാക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ കർഷകരുമായി ആലോചിച്ച് ആവിഷ്കരിക്കും.
  2. ഒരു കൃഷിഭവൻ ഒരു ഉൽപ്പന്നം എന്ന ടാഗ് ലൈനിൽ കാർഷിക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു വാര്‍ഡിലെ കൃഷിയിടത്തില്‍ നിന്നുതന്നെ ഇതിനുള്ള പദ്ധതികൾ ആരംഭിക്കും. കേരളത്തിലെ മുഴുവന്‍ കൃഷിഭവനുകളും ഓരോ വേറിട്ട ഉൽപ്പന്നങ്ങൾ കേന്ദ്രീകരിച്ച് കൃഷി ചെയ്യുന്നതാണ് പദ്ധതി. ഇതിന് പുറമെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി കൃഷിയും മാറ്റും. വിളകളെ അടിസ്ഥാനമാക്കിയുള്ള കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഈ സാമ്പത്തിക വർഷം 10,800 കാർഷിക പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യും.
  1. ഇന്ത്യയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി ഫാമിനെ കുറിച്ചും കൃഷി മന്ത്രിയുടെ പ്രഖ്യാപനത്തിലുണ്ട്. അഗ്രി ഫാം ആലുവയിൽ നവംബറിൽ ആരംഭിക്കുന്നതിനായി ലക്ഷ്യമിടുന്നു. വിഷമില്ലാത്ത കൃഷി എന്ന ലക്ഷ്യത്തോടെ ജൈവകൃഷി മിഷന്‍ ആരംഭിക്കുന്നതിനുള്ള നിർദേശം പരിഗണനയിലാണ്. കൂടുതല്‍ നാളികേര സംഭരണകേന്ദ്രങ്ങള്‍ തുറക്കും.

ബന്ധപ്പെട്ട വാർത്തകൾ: ലോകത്തിലെ ഏക സസ്യാഹാരിയായ മുതല; അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തിലെ 'ബബിയ' ഇനി ഓർമ

English Summary: Rs 1,400 crore farmer welfare schemes announced by Kerala's agriculture minister p prasad
Published on: 10 October 2022, 03:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now