1. News

റബ്ബർ വില ഇടിയുന്നു: കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ..കൂടുതൽ കൃഷിവാർത്തകൾ

റബ്ബർ വില ഇടിഞ്ഞതോടെ പത്തനംതിട്ട ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. 170 രൂ​പ​യാ​യി​രു​ന്ന റ​ബ​റിന്റെ വി​ല 145 ആയി കുറഞ്ഞതാണ് കർഷകരെ ആശങ്കയിലാക്കുന്നത്

Darsana J

1. വഴിയോര കച്ചവടക്കാർക്ക് താങ്ങായി പ്രധാനമന്ത്രി സ്വാനിധി പദ്ധതി. കൊവിഡ് പ്രതിസന്ധിയിൽ വരുമാനം നിലച്ച കച്ചവടക്കാർക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി 2020 ജൂലൈയിൽ ഭവന-നഗരകാര്യമന്ത്രാലയമാണ് പദ്ധതി ആരംഭിച്ചത്. പ്രധാനമന്ത്രി സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി എന്നാണ് പദ്ധതിയുടെ പൂർണരൂപം. നഗര-ഗ്രാമ മേഖലകളിൽ വ്യാപാരം നടത്തുന്നതിനായി 10,000 രൂപ വരെ കുറഞ്ഞ നിരക്കിൽ നിബന്ധനകളില്ലാതെ വായ്പയായി ലഭിക്കും. ഇതിനകം 2,18,751 വായ്പകൾ വിതരണം ചെയ്തു. കരകൌശലം, ബാർബർ ഷോപ്പ്, പച്ചക്കറികൾ, പഴങ്ങൾ, പാൻ ഷോപ്പ്, അലക്കു കടകൾ, വസ്ത്രങ്ങൾ എന്നിവ കച്ചവടം ചെയ്യുന്നവർക്ക് സഹായം ലഭിക്കും. pmsvanidhi.mohua.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കണം. ആധാർ കാർഡും തിരിച്ചറിയൽ കാർഡും രജിസ്ട്രേഷന് ആവശ്യമാണ്.

ബന്ധപ്പെട്ട വാർത്തകൾ: കർഷകർക്ക് ആശ്വാസം: പാലക്കാടൻ മട്ടയ്ക്ക് വില ഉയർന്നു..കൂടുതൽ കൃഷി വാർത്തകൾ

2. റബ്ബർ വില ഇടിഞ്ഞതോടെ പത്തനംതിട്ട ജില്ലയിലെ കർഷകർ പ്രതിസന്ധിയിൽ. 170 രൂ​പ​യാ​യി​രു​ന്ന റ​ബ​റിന്റെ വി​ല 145 ആയി കുറഞ്ഞതാണ് കർഷകരെ ആശങ്കയിലാക്കുന്നത്. തു​ട​ർ​ച്ച​യാ​യ വി​ലയിടിവ് മൂലം ക​ർ​ഷ​കർക്ക് റ​ബ​ർ കൃ​ഷി​ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ റബർ കൃഷിയുള്ളത് റാ​ന്നി, മ​ല്ല​പ്പ​ള്ളി, കോ​ന്നി, ചി​റ്റാ​ർ, ക​ല​ഞ്ഞൂ​ർ, കൊ​ടു​മ​ൺ പ്രദേശങ്ങളിലാണ്. 110 രൂപയായിരുന്ന ഒ​ട്ടു​പാ​ലിന്റെ വില ഇപ്പോൾ 100നും താഴെയാണ്. റബർ ഷീറ്റിന് കുറഞ്ഞത് 250 രൂപയെങ്കിലും ലഭിച്ചാൽ മാത്രമെ കൃഷി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ എന്നാണ് കർഷകർ പറയുന്നത്.

3. കേരളത്തിൽ പ്ലാവിനങ്ങളുടെ ജൈവവൈവിധ്യ ശേഖരണം ആരംഭിച്ചു. കൊല്ലം ജില്ലയിലെ സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രമാണ് പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. ചക്കയുടെ നാടൻ ഇനങ്ങളെ കണ്ടെത്തുക, അവയെ സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. പ്രത്യേക ഇനം ചക്കകളുടെ വിവരങ്ങൾ 8137840190 എന്ന നമ്പറിലൂടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലുള്ള കർഷകർക്ക് പങ്കുവയ്ക്കാം.

4. ഇടുക്കി ജില്ലയിലെ അഞ്ചിരി പാടശേഖരത്തിൽ കര്‍ഷകര്‍ക്കായി ഡ്രോൺ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇടുക്കി ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ. ജോണ്‍ നിർവഹിച്ചു. ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി അദ്ധ്യക്ഷത വഹിച്ചു. പരമ്പരാഗത കൃഷിരീതികളില്‍ നിന്നും മാറി കാര്‍ഷികരംഗത്ത് മെച്ചപ്പെട്ട വിളവും അധിക വരുമാനവും ലഭ്യമാക്കാന്‍ ഡ്രോണുകള്‍ വഴി സാധിക്കുമെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സ്മാം പദ്ധതി വഴി പത്തു ലക്ഷം രൂപ വരെ വിലയുള്ള ഡ്രോണുകള്‍ കര്‍ഷകര്‍ക്ക് നാല് മുതല്‍ അഞ്ച് ലക്ഷം രൂപ വരെ സബ്‌സിഡി ഇനത്തില്‍ ലഭിക്കും.

5. വയനാട് ജില്ലയിൽ മുള കൃഷി പ്രചാരണവും നടീൽ പരിശീലനവും ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടർ എ ഗീത നിർവഹിച്ചു. Livelihood and enterprise പദ്ധതിയുടെ ഭാഗമായി തൃക്കൈപ്പറ്റ ഉറവ് Indigenous Science and technology Study സെന്ററും, നബാർഡും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. തുടർച്ചയായി കാലാവസ്ഥാ മാറുന്നതിന്റെ പശ്ചാത്തലത്തിൽ മുളയുടെ പാരിസ്ഥിതിക പ്രാധാന്യം, സാധ്യതകൾ, നിർമാണമേഖലയിലെ ഉപയോഗം എന്നിവ കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മുളത്തൈകളുടെ വിതരണവും നടന്നു.

6. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി പാടത്തേക്കിറങ്ങി വിദ്യാർഥികൾ. മലപ്പുറം ഒതുക്കുങ്ങൽ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എൻഎസ്എസ് ടീമും ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളുമാണ് മറ്റത്തൂർ ചാലിപ്പാടത്ത് നെൽകൃഷി ഇറക്കിയത്. ഒതുക്കൂങ്ങൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൂസ കടമ്പോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു.

7. കൊല്ലം ജില്ലയിൽ പഴവർഗങ്ങളുടെ മൂല്യ വർധനവ് എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. സദാനന്തപുരത്തെ ജില്ലാ കൃഷിവിജ്ഞാനകേന്ദ്രത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കമ്മ്യൂണിറ്റി സയൻസ് വിഭാഗം ശാസ്ത്രജ്ഞ ഷംസിയ എ.എച്ച ക്ലാസുകൾക്ക് നേതൃത്വം നൽകി. ശ്രീമതി ശോഭ പ്രായോഗിക പരിശീലനം നയിച്ചു. ജില്ലയിലെ പത്തോളം കർഷകർ പരിശീലനത്തിൽ പങ്കെടുത്തു.

8. 'പ്രഗതിശീൽ കിസാൻ സഭ' എന്ന പേരിൽ കർഷക സംഗമം സംഘടിപ്പിക്കാനൊരുങ്ങി കൃഷി ജാഗരൺ. ഈ മാസം 11ന് രാവിലെ പത്ത് മണിയ്ക്ക് ഹരിയാനയിൽ വച്ചാണ് പരിപാടി നടക്കുക. പരിപാടിയിൽ Tractors and Farm Equipment Ltdന്റെ ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ പ്രദർശനം നടക്കും.

9. കാപ്പിയെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്ക്‌ ഗ്രാൻഡുകൾ പ്രഖ്യാപിച്ച് സൗദി സാംസ്കാരിക മന്ത്രാലയം. 2022 'ഗഹ്‌വ വർഷ'മായി ആചരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. സൗദി കോഫി കമ്പനി ഓഫ് പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയാണ് പ്രത്യേക ഗ്രാൻഡ് അനുവദിക്കുക. അറേബ്യൻ ഉപദ്വീപിലെ കാപ്പിയുടെ ഗവേഷണം, സൗദി കാപ്പിയുടെ സർക്കാർതല സംഭരണം, അതിന്റെ വികസനം, സൗദി കാപ്പിയുമായി ബന്ധപ്പെട്ട 'അദൃശ്യമായ സാംസ്കാരിക പൈതൃകം' എന്നീ മൂന്ന് വിഭാഗങ്ങളിലേയ്ക്കാണ് ഗ്രാൻഡ് അനുവദിക്കുന്നത്. 'ഗഹ്‌വ'യെ കുറിച്ചുള്ള ശാസ്ത്ര പ്രബന്ധങ്ങൾ തയാറാക്കാനും പഠനങ്ങൾ നടത്താനും ഗവേഷകരെ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

10. കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പടിഞ്ഞാറൻ കാറ്റ് ശക്തമായതിന്റെ ഫലമായാണ് മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്‌ക്കും സാധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

English Summary: Rubber price falls Farmers ready to give up farming more malayalam agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters