വിധവകൾക്കായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിരവധി ക്ഷേമ പദ്ധതികൾ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്. വിധവാ പുനര്‍ വിവാഹ സഹായ പദ്ധതി, വിധവകളുടെ പെൺമക്കൾക്കുള്ള ധനസഹായ പദ്ധതി എന്നിവ ഇതിന് ഉദാഹരണമാണ്. ഇതിന് പുറമെ, വിധവകൾക്ക് സംരക്ഷണം നൽകുന്നവര്‍ക്കും സർക്കാർ സാമ്പത്തിക സഹായം നൽകുന്നുണ്ട്. ഇത്തരത്തിൽ വിധവകളെ സഹായിക്കുന്ന ബന്ധുക്കൾക്ക് അഭയ കിരണം എന്ന പദ്ധതിയുടെ കീഴിൽ 1,000 രൂപ സര്‍ക്കാര്‍ പ്രതിമാസം ധനസഹായം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: കരകൗശല തൊഴിലാളികൾക്ക് വിപണന പരിപാടികളിൽ പങ്കെടുക്കാൻ കേന്ദ്രം ഓൺലൈൻ പോർട്ടൽ ആരംഭിച്ചു
അശരണരായ അല്ലെങ്കിൽ വീടില്ലാത്ത വിധവകള്‍ക്ക് അഭയമോ താമസിക്കാൻ വീടോ നല്‍കുന്ന ബന്ധുക്കള്‍ക്കായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. വനിത ശിശുവികസന വകുപ്പ് ആണ് പ്രതിമാസം തോറും ധനസഹായം നൽകുന്നത്. ഇതിനായി 99 ലക്ഷം രൂപ സർക്കാർ വകയിരിത്തിരിക്കുന്നു.
വിധവകളെ സംരക്ഷിക്കുകയോ അവർക്ക് കുടുംബാന്തരീക്ഷം നൽകുകയോ അഭയം നൽകി വീടിൻെറ സുരക്ഷിതത്വം ഒരുക്കുകയോ ചെയ്യാം.
എന്നാൽ, 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരും മുന്‍ഗണനാ വിഭാഗത്തില്‍ ഉൾപ്പെടുന്ന/ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാത്തവരും പ്രായപൂര്‍ത്തിയായ മക്കളില്ലാത്തവരുമായ വിധവകള്‍ക്ക് അഭയസ്ഥാനം നല്കുന്ന ബന്ധുവിനാണ് ധനസഹായം നല്‍കുന്നത്.
പത്തനംതിട്ട ജില്ലയിലുള്ളവരുടെ ശ്രദ്ധയ്ക്ക്
50 വയസിന് മുകളില്‍ പ്രായമുളള അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്ന അഭയകിരണം പദ്ധതിയില്‍ 2022-23 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിന് ഓണ്‍ലൈന്‍ വെബ് സൈറ്റ് മുഖേന അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം സാധുക്കളായ വിധവകള്‍ക്ക് അഭയസ്ഥാനം നല്‍കുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കും.
വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20. പത്തനംതിട്ട ജില്ലയിലുള്ളവർ വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 0468 2966 649.
കൊല്ലം ജില്ലയിലുള്ളവരുടെ ശ്രദ്ധയ്ക്ക്
കൊല്ലം ജില്ലയിലുള്ളവർക്ക് വിവരങ്ങൾ തൊട്ടടുത്ത അങ്കണവാടികളിൽ നിന്നോ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ നിന്നോ ലഭിക്കും. ഇവർ ബന്ധപ്പെടേണ്ട നമ്പർ 0474 2992809.
വിധവകൾക്കുള്ള മറ്റ് സഹായ പദ്ധതികൾ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്കായി ആവിഷ്കരിച്ച പദ്ധതിയാണ് സഹായഹസ്തം. ഇവർക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണിത്.