മാസവരുമാനത്തിൽ നിന്ന് മിച്ചം പിടിക്കാമെന്ന് വിചാരിച്ചാലും സമ്പാദ്യം ഉണ്ടാക്കാമെന്ന നിങ്ങളുടെ ആഗ്രഹം പലപ്പോഴും സാക്ഷാത്കരിക്കാൻ സാധിക്കാറില്ല. എന്നാൽ, നിങ്ങളുടെ ജോലിയിൽ നിന്നുള്ള ശമ്പളം കൂടാതെ മറ്റൊരു സ്ഥിര വരുമാന മാർഗമാണ് അന്വേഷിക്കുന്നതെങ്കിൽ അതിനുള്ള പോംവഴിയാണ് ഇവിടെ വിശദീകരിക്കുന്നത്. ഇന്ത്യൻ തപാൽ വകുപ്പ് നൽകുന്ന നിക്ഷേപ പദ്ധതികളിൽ അംഗമായിക്കൊണ്ട് മാസം കൈയിൽ പണമെത്തുന്നതിനുള്ള മാർഗമാണ് ഇവിടെ വിവരിക്കുന്നത്. അതായത്, പോസ്റ്റ് ഓഫീസിന്റെ ഈ പ്രതിമാസ വരുമാന പദ്ധതിയിലൂടെ നിക്ഷേപകർക്ക് ഒരു മൊത്ത തുക നിക്ഷേപിക്കാനാകും. കൂടാതെ, എല്ലാ മാസവും സമ്പാദിക്കാനുള്ള അവസരവും ഇതിലൂടെ നിങ്ങൾക്ക് ലഭിക്കും.
ഒന്നും ചെയ്യാതെ മാസം 5000 രൂപയ്ക്ക് അടുത്ത് സമ്പാദിക്കാനുള്ള ഈ പോസ്റ്റ് ഓഫീസ് പദ്ധതിയെ കുറിച്ച് വിശദമായി ചുവടെ വിവരിക്കുന്നു. ഇതുപ്രകാരം,
നിക്ഷേപകർക്ക് 6.6 ശതമാനം വരെ മികച്ച പലിശയും വരുമാനവും ലഭിക്കുന്നതാണ്. കൂടാതെ, 5 വർഷത്തേക്കാണ് നിങ്ങൾ ഈ പദ്ധതിയിൽ അംഗമാകുന്നതെങ്കിലും, ആവശ്യമെങ്കിൽ പിന്നെയും 5 വർഷം കൂടി നീട്ടാനുമാകും.
മാസം 4950 രൂപ എങ്ങനെ ലഭിക്കും? വിശദമായി അറിയാം…
ഈ പോസ്റ്റ് ഓഫീസ് സ്കീമിലൂടെ 6.6 ശതമാനം വാർഷിക പലിശ ലഭിക്കുന്നു. 5 വർഷമാണ് ഈ പദ്ധതിയുടെ മെച്യൂരിറ്റി കാലയളവ്. അഞ്ച് വർഷം വരെ നിക്ഷേപം നടത്തിയാൽ, കാലയളവ് പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് പ്രതിമാസം വരുമാനം ലഭിക്കും. 4,950 രൂപയോളം ഇങ്ങനെ പലിശ ലഭിക്കുന്നതാണ്. വ്യക്തിഗത അക്കൗണ്ടിൽ അല്ലാതെ, ജോയിന്റ് അക്കൗണ്ടിലാണ് നിക്ഷേപം നടത്തിയതെങ്കിൽ, 5 വർഷത്തിന് ശേഷം പ്രതിവർഷം 6.6 ശതമാനം പലിശ നിരക്കിൽ തുക ലഭിക്കും. അതായത്, നിങ്ങൾ 9 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപിച്ചാൽ, മൊത്തം പലിശ 59,400 രൂപയാകും.

ഒറ്റ അക്കൗണ്ട് വഴി 4.50 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസ പലിശ 2475 രൂപയായി ലഭിക്കും. മൊത്തം പലിശ 59,400 രൂപയായി ലഭിക്കുമ്പോൾ, എല്ലാ മാസവും 4,950 രൂപയോളം പലിശ ലഭിക്കും. അതായത്, വീട്ടിലിരുന്ന് നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ലഭിക്കുന്നത് മാസം തോറും 4,950 രൂപയാണ്.
നിക്ഷേപത്തിലെ നിബന്ധനകൾ
സമ്പാദ്യം ഉറപ്പാക്കുന്നതിന് വളരെ മികച്ച നിക്ഷേപ പദ്ധതിയാണിത്. 5 വർഷമാണ് മെച്യൂരിറ്റി കാലയളവ് എന്നതാണ് ഏറ്റവും ആകർഷകമായ ഘടകം. എന്നാൽ, ഈ പദ്ധതിയുടെ നിബന്ധനകളും കൃത്യമായി മനസിലാക്കണം. അതായത്, 1 വർഷത്തിന് മുമ്പ് നിങ്ങളുടെ നിക്ഷേപം പിൻവലിക്കാൻ കഴിയില്ല എന്നതാണ് ഒരു വ്യവസ്ഥ. മാത്രമല്ല, നിങ്ങളുടെ മെച്യൂരിറ്റി കാലയളവ് പൂർത്തിയാകുന്നതിന് മുമ്പാണ് പണം പിൻവലിക്കുന്നതെങ്കിൽ, അത് കിഴിച്ചതിന് ശേഷം തുകയുടെ 1 ശതമാനം റീഫണ്ട് ചെയ്യുന്നതാണ്. അതേ സമയം, മെച്യൂരിറ്റി കാലയളവ് പൂർത്തിയാക്കി പണം പിൻവലിക്കുന്നവർക്ക് ഈ വ്യവസ്ഥ ബാധകമല്ല എന്ന് മാത്രമല്ല, ഇവർക്ക് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാണ്.
ബന്ധപ്പെട്ട വാർത്തകൾ: അടൽ പെൻഷൻ യോജന: റിട്ടയർമെന്റ് ലൈഫിൽ മാസം 10,000 രൂപ, നിക്ഷേപം ഇപ്പോൾ തന്നെ തുടങ്ങാം
അക്കൗണ്ട് തുറക്കാൻ
നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്ന ആർക്കും വരുമാന പദ്ധതിയിൽ അംഗമാകാം. എന്നാൽ മിനിമം തുക 1000 രൂപ ആയിരിക്കും. 18 വയസ്സ് പൂർത്തിയായവർക്ക് അക്കൗണ്ട് തുറക്കാം. ജോയിന്റ് അക്കൗണ്ട് വഴിയും നിക്ഷേപം നടത്താം. വ്യക്തിഗത അക്കൗണ്ടിലൂടെ പരമാവധി 4.5 ലക്ഷം രൂപ വരെയാണ് നിക്ഷേപിക്കാൻ സാധിക്കുന്നതെങ്കിൽ, ജോയിന്റ് അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപ വരെ
നിക്ഷേപിക്കാം.