ഇന്നത്തെ കാലത്ത് അസുഖമില്ലാത്തവര്‍ വളരെ കുറവാണ് അല്ലെ, മാറി വരുന്ന കാലാവസ്ഥയും കൂടെ നമ്മുടെ ജീവിത ശൈലിയും നമ്മളെ രോഗത്തിനടിമയാക്കി മാറ്റുന്നു. എന്നാല്‍ രോഗം വന്നാല്‍ കാണിക്കാന്‍ ചിലപ്പോള്‍ സാധാരണക്കാരനായ ജനങ്ങള്‍ക്ക് പറ്റി എന്ന് വരില്ല അല്ലെ? പ്രത്യേകിച്ചും പ്രൈവറ്റ് ആശുപത്രികളില്‍. കൂടിയ നിരക്കിലുള്ള ചികിത്സാ നിരക്കും കൂടെ എന്തെങ്കിലും ടെസ്റ്റുകള്‍ വേണമെങ്കില്‍ അതും എല്ലാം ആകുമ്പോള്‍, സാധാരണക്കാരായ നമുക്ക് ചിലപ്പോള്‍ താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരിക്കും. അക്കാരണങ്ങള്‍ കൊണ്ട് തന്നെ നമ്മള്‍ പലപ്പോഴും കാണിക്കാതെ അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ മാത്രമാണ് കാണിക്കുന്നത്. എന്നാല്‍ നല്ലൊരു ഫാമിലി ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലോ അതും സൗജന്യമായി, എങ്ങനെ എന്ന അറിയാം സാധാരണ ജനങ്ങള്‍ക്ക് ഏറ്റവും പ്രയോജകരമായ ഒരു ലൈഫ് ഇന്‍ഷുറന്‍സാണ് ആയുഷ്മാന്‍ ഭാരത് ഫാമിലി ഇന്‍ഷുറന്‍സ്. ഇത് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന നമുക്ക് നോക്കാം. ഒരു കുടുബത്തിനു ചികിത്സയുടെ ഭാഗമായി അഞ്ചു ലക്ഷം രൂപ വരെയാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമല്ല പ്രൈവറ്റ് ആശുപത്രികളിലും ചികിത്സ തേടുന്നവര്‍ക്ക് ഈ ഇന്‍ഷുറന്‍സ് ലഭ്യമാണ് എന്നതാണ് ഇതിന്റെ പ്രത്യകത.
എങ്ങനെ അപേക്ഷിക്കാം ?
ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ എന്നിവയുടെ കോപ്പിയുമായി സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ എന്നാല്‍ നിങ്ങള്‍ക്ക് ഉടനെ തന്നെ രജിസ്റ്റര്‍ ചെയ്യന്‍ കഴിയും. ഒരു വര്‍ഷത്തേക്കുള്ള ഫാമിലി ഇന്‍ഷുറന്‍സ് പാക്കകേജാണ് ഇത്. 5 ലക്ഷം രൂപ വരെ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സായി ലഭിയ്ക്കും. വീട്ടില്‍ ഉള്ള അംഗങ്ങളുടെ എണ്ണമൊ,പ്രായമോ എന്നിവ ഈ ഇന്‍ഷുറന്‍സിനു പ്രശ്‌നമല്ല എന്നതാണ് ഈ പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത.അതുമാത്രമല്ല സര്‍ക്കാര്‍, പ്രൈവറ്റ് ആശുപത്രികളില്‍ സൗജന്യ ചികിത്സ രീതിയാണ് ഈ പദ്ദതി വഴി ലഭിക്കുന്നത്.
നേരത്തെ രോഗമുള്ള ഒരു വ്യക്തി ഈ പദ്ധതിയില്‍ അംഗമാവുകയാണെങ്കില്‍ ഇന്‍ഷുറന്‍സിനു യാതൊരു തടസവും ഉണ്ടാവില്ല. നിലവില്‍ അംഗത്വം പ്രാപിക്കുന്നവര്‍ക്ക് അനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്.ചികിത്സ സഹായം വേണ്ടവര്‍ക്ക് ഏത് ആശുപത്രിയിലാണോ ചികിത്സയില്‍ ആയിരിക്കുന്നത് ആ ആശുപത്രിയില്‍ ഐഡി കാര്‍ഡ് മാത്രം കാണിച്ചാല്‍ മതിയാകും. ഇതിന് വേണ്ടി ഓണ്‍ലൈന്‍ വഴിയോ ഓഫ്ലൈന്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നതാണ്. ഓഫ്ലൈന്‍ വഴി ആണെങ്കില്‍ നേരിട്ടു ആശുപത്രിയില്‍ ചെന്നു പദ്ധതിയുടെ ഭാഗമായി രെജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ദതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ https://pmjay.gov.in/ പോയി പരിശോധിയ്ക്കാം. ഓൺലൈൻ ആയി ചെയ്യാൻ https://mera.pmjay.gov.in/search/login പരിശോധിക്കുക
ബന്ധപ്പെട്ട വാർത്തകൾ
പ്രധാൻമന്ത്രി ജൻ ആരോഗ്യ പദ്ധതി: കൃഷിക്കാർക്ക് ഈ പദ്ധതിയിൽ നിന്ന് എങ്ങനെ പ്രയോജനം നേടാമെന്ന് അറിയുക