Updated on: 9 February, 2022 2:40 PM IST
കർഷകർക്ക് കൈത്താങ്ങായി കേരള സർക്കാരിന്റെ പുതിയ പദ്ധതി

കർഷകർക്ക് കൈത്താങ്ങാവുന്നതിനായി കേരള സർക്കാർ പുതിയതായി ക്ഷേമനിധിയിലൂടെ ഇനി മാസം തോറും 5000 രൂപ പെൻഷൻ ലഭിക്കും. 5 സെന്റില്‍ കുറയാത്ത കൃഷിഭൂമിയുള്ള കര്‍ഷകർക്കാണ് ഈ പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നത്. സംസ്ഥാനത്തിലെ 20 ലക്ഷത്തിലധികം വരുന്ന കര്‍ഷകരെ ലക്ഷ്യമിട്ടാണ് പുതിയ ക്ഷേമനിധി ആരംഭിച്ചിട്ടുള്ളത്. എന്നാൽ നിലവില്‍ 9000 പേർ മാത്രമാണ് ഇതില്‍ അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത്.
5 സെന്റ് ഭൂമിയുള്ള കർഷകനാണ് നിങ്ങളെങ്കിൽ, പുതിയ ക്ഷേമനിധിയിൽ അംഗമായിക്കൊണ്ട് പെൻഷൻ തുക കൈപ്പറ്റാം.

പെൻഷൻ ലഭിക്കുന്നതിനുള്ള യോഗ്യതകൾ (Eligibility For Pension)

5 സെന്റില്‍ കുറയാതെ ഭൂമി ഉണ്ടായിരിക്കണം. കൂടാതെ, 15 ഏക്കറില്‍ കവിയരുതെന്നും നിബന്ധനയുണ്ട്.

3 വര്‍ഷത്തില്‍ കുറയാതെ കൃഷി, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രധാന ഉപജീവനമാര്‍ഗമായുള്ളവർക്കാണ് പെൻഷന് അർഹത. വാര്‍ഷിക വരുമാനം 5 ലക്ഷത്തില്‍ കവിയാത്തവർക്കും ക്ഷേമനിധിയില്‍ അംഗമാകാവുന്നതാണ്.

ക്ഷേമനിധിയുടെ ഭാഗമാകുന്ന എല്ലാ കർഷകനും പ്രതിമാസം 100 രൂപയിൽ അംശദായമായി അടച്ച് ക്ഷേമനിധിയുടെ ആനുകൂല്യം നേടാം. കുറഞ്ഞത് 5 വര്‍ഷം അംശദായം അടച്ചാല്‍ പ്രതിമാസം 5000 രൂപയാണ് പെന്‍ഷന്‍ നല്‍കാനാണ് ക്ഷേമനിധി തീരുമാനിച്ചിരിക്കുന്നത്.
18 വയസ് മുതൽ 55 വയസ് വരെയുള്ള ഏതൊരു കര്‍ഷകനും ഇതില്‍ രജിസ്റ്റർ ചെയ്യാവുന്നതാണ്. 1956 ഡിസംബര്‍ 21 മുതല്‍ ജനിച്ച 65 വയസ്ള്ളവര്‍ക്കും ഇതിൽ അംഗമാകാം. 60 വയസ് പൂര്‍ത്തിയായതിന്റെ തൊട്ടടുത്ത മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതാണ്.

സംസ്ഥാനത്ത് കൃഷി പ്രധാന ഉപജീവനമാക്കുന്ന കര്‍ഷകന്റെ ക്ഷേമത്തിനും ഐശ്യത്തിനും വേണ്ടി പെന്‍ഷനും സബ്സിഡികളും പോലുള്ള ക്ഷേമ അനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും, യുവതലമുറയെയും കാര്‍ഷിക വൃത്തിയിലേക്ക് കൊണ്ടുവരുന്നതിനുമായാണ് കേരള സർക്കാർ ക്ഷേമനിധി രൂപീകരിച്ചത്. 2019 ഡിസംബര്‍ 20നായിരുന്നു ക്ഷേമനിധി നിലവിൽ വന്നത്.
കാർഷിക പെൻഷന് അംഗത്വമെടുത്തയാൾ എല്ലാ മാസവും കുടിശിക ഇല്ലാതെ അംശദായം അടച്ചു കൊണ്ടിരിക്കുന്നതിനിടെ മരണപ്പെട്ടാൽ, കുടുംബപെന്‍ഷൻ ലഭിക്കുന്നതാണ്. പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരിക്കുമ്പോഴാണ് മരണം സംഭവിക്കുന്നതെങ്കിലും കുടുംബപെന്‍ഷന് കുടുംബാംഗങ്ങൾ അർഹരാണ്.

ബന്ധപ്പെട്ട വാർത്തകൾ: എം.ജി സർവകലാശാലയിൽ ടെക്‌നിക്കൽ അസിസ്റ്റൻറ് തസ്‌തികയിൽ ഒഴിവുകൾ

അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, പ്രസവാനുകൂല്യം, വിവാഹ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം എന്നിവയും ഇതിന്റെ ഭാഗമായി ക്ഷേമനിധി നൽകുന്ന സേവനങ്ങളാണ്.

സംസ്ഥാന സർക്കാർ തുടക്കം കുറിച്ച് കർഷക ക്ഷേമത്തിനുള്ള ഈ പുതിയ പദ്ധതിയിൽ അംഗമാകാത്തവർ ഇപ്പോൾ തന്നെ ഇതിന്റെ നടപടികൾ ആരംഭിക്കുക. മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ നിങ്ങൾക്കുമുണ്ടെങ്കിൽ, www.kfwfb.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തിലെ അക്ഷയ സെന്റര്‍ വഴിയും വളരെ എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാം. ഈ പെൻഷൻ പദ്ധതിയിൽ അംഗത്വമെടുക്കാന്‍ അവസാന തീയതിയില്ല.
കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഇത്തരത്തിൽ നിരവധി ക്ഷേമപദ്ധതികൾ അവതരിപ്പിക്കുന്നുണ്ട്.

English Summary: Rs. 5000 per month; Do You Know Kerala Govt's New Scheme For Welfare Of Farmers?
Published on: 05 February 2022, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now