സംസ്ഥാനത്തെ റബ്ബര്‍കൃഷിയ്ക്ക് വ്യക്തമായ ഒരു ഇരിപ്പിടം ഒരുക്കി കൊടുത്ത റബ്ബർ ബോർഡിന് ഇന്നേക്ക് 75 വർഷം. സംസ്ഥാനത്ത് റബ്ബർ ബോര്‍ഡ് രൂപവത്കരിക്കുന്നതിന് കാരണമായ റബ്ബര്‍ ആക്ടിനും ഇന്നേയ്ക്ക് 75 തികയുന്നു. റബർ ബോർഡ് നിലവിൽ വന്നിട്ട് 75 വർഷമായതിന്റെ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം, റബ്ബർ ബോർഡിൻറെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷം രാവിലെ 11 മണിയ്ക്ക്, മാമ്മൻ മാപ്പിള ഹാളിൽ തോമസ് ചാഴിക്കാടൻ എം. പി. ഉദ്‌ഘാടനം ചെയ്‌തു. റബ്ബർ ബോർഡ് ചെയർമാൻ ഡോ. സാവൻ ധനനിയ അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ എന്നിവർ ഓൺലൈനിൽ ചടങ്ങിൽ പങ്കെടുത്തു. റബ്ബർ ബോർഡ് ആസ്ഥാനത്തു സ്ഥാപിച്ച ശില്പത്തിന്റെ അനാച്ഛാദനം കേന്ദ്ര വ്യവസായ അഡിഷണൽ സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയ നിർവഹിച്ചു. എം. റൂബ് അവാർഡുകൾ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, എം.പി.മാരായ എൻ. കെ. പ്രേമ ചന്ദ്രൻ, വിനയ് ദിനു തെൻഡുൽക്കർ എന്നിവർ വിതരണം ചെയ്തു.
മാമ്മൻ മാപ്പിള ഹാളിൽ നടത്തുന്ന പ്രദർശനത്തിന്റെ ഉദ്ഘാടനം റബ്ബർ ബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എം. വസന്തഗേശൻ നിർവഹിച്ചു. ഇന്ത്യൻ റബ്ബർ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. വിനോദ് തോമസ് എഴുതിയ റബ്ബർ ചരിത്രം എന്ന പുസ്‌തകം അസോസിയേഷൻ ഓഫ് ലാറ്റക്സ് പ്രൊഡ്യൂസഴ്സ് ഓഫ് ഇന്ത്യ പ്രസിഡന്റ് സതീഷ് എബ്രാഹിമിന് നൽകി ഡോ. സാവർ ധനനിയ പ്രകാശനം ചെയ്തു. സെക്രട്ടറി ഇൻചാർജ് പി. സുധ, റബ്ബർ ടെക്നോളോജി ഡയറക്ടർ ഡോ. സിബി വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: Heat wave: സാധാരണ നിലയേക്കാൾ കൂടുതൽ താപനില, ഉഷ്ണതരംഗത്തിൽ വിയർത്ത് രാജ്യം