1. News

ഗുജറാത്തിലെ നവസാരി കാർഷിക സർവകലാശാലയുമായി റബ്ബർ ബോർഡ് ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി:ദക്ഷിണ ഗുജറാത്ത് മേഖലയിൽ റബ്ബർ കൃഷി ചെയ്യുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി 2022 ജൂലൈ 5-ന് റബ്ബർ ബോർഡും നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സർവ്വകലാശാലയുടെ പെരിയ ഫാമിൽ ഒരു ഹെക്ടർ റബ്ബർ തോട്ടം സ്ഥാപിക്കുകയും മേഖലയിലെ വിവിധ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയുടെ 13 ഗവേഷണ ഫാമുകളിൽ പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യും.

Meera Sandeep
Rubber Board signs MoU with Navsari Agricultural University, Gujarat
Rubber Board signs MoU with Navsari Agricultural University, Gujarat

കൊച്ചി: ദക്ഷിണ ഗുജറാത്ത് മേഖലയിൽ റബ്ബർ കൃഷി ചെയ്യുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി 2022 ജൂലൈ 5-ന് റബ്ബർ ബോർഡും നവസാരി അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. സർവ്വകലാശാലയുടെ പെരിയ ഫാമിൽ ഒരു ഹെക്ടർ റബ്ബർ തോട്ടം സ്ഥാപിക്കുകയും മേഖലയിലെ വിവിധ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സർവകലാശാലയുടെ 13 ഗവേഷണ ഫാമുകളിൽ  പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി  പെരിയ ഫാമിൽ നടീൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ബന്ധപ്പെട്ട വാർത്തകൾ: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

റബ്ബർ ബോർഡ് ഡയറക്ടർ (ഗവേഷണം) ഡോ. ജെസ്സി എം.ഡി., ഗുജറാത്തിലെ നവസാരി കാർഷിക സർവകലാശാല  (എൻഎയു) റിസർച്ച്  ഡയറക്ടർ ഡോ.ടി.ആർ. അഹ്ലാവത് എന്നിവർ ചേർന്നാണ് ധാരണാപത്രം ഒപ്പു വെച്ചത്.  റബ്ബർ ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. കെ.എൻ.രാഘവൻ, നവസാരി കാർഷിക സർവകലാശാല വൈസ് ചാൻസലർ  ഡോ. ഇസഡ്.പി.പട്ടേൽ എന്നിവർ സന്നിഹിതരായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ: കാര്‍ഷിക സര്‍വകലാശാല പ്ലാവിന്റെ ജനിതകശേഖരം ഒരുക്കുന്നു

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള റബ്ബർ ബോർഡ്, പ്രകൃതിദത്ത റബ്ബറിൽ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിന് റബ്ബറിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി രാജ്യത്ത് പ്രകൃതിദത്ത റബ്ബറിന്റെ കൃഷി വിസ്തൃതി വർധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ്. പ്രകൃതിദത്ത റബ്ബർ (NR) ദേശീയ വീക്ഷണകോണിൽ നിന്ന് തന്ത്രപരമായ പ്രാധാന്യമുള്ള ഒരു നിർണായക വ്യാവസായിക അസംസ്കൃത വസ്തുവാണ്. 

ബന്ധപ്പെട്ട വാർത്തകൾ: നാടൻ മാവ് സംരക്ഷണ പദ്ധതിക്കു കേരള കാർഷിക സർവകലാശാല തുടക്കം കുറിച്ചു

ആഗോളതലത്തിൽ പ്രകൃതിദത്ത റബ്ബറിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവാണ് ഇന്ത്യ, നിലവിൽ പ്രതിവർഷം ഏകദേശം 1.2 ദശലക്ഷം ടൺ ഉപഭോഗമുണ്ട്, ഇത് ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമോട്ടീവ് ടയർ മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്റെ (ATMA) സാമ്പത്തിക സഹായത്തോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ 5 വർഷത്തിനുള്ളിൽ 2 ലക്ഷം ഹെക്ടറിൽ റബ്ബർ നട്ടുപിടിപ്പിക്കുന്നതിനുള്ള പ്രത്യേക പദ്ധതി 'എൻ ഇ മിത്ര'നടന്നു വരുന്നു. 2021-ൽ ഈ മേഖലയിൽ നടീൽ ആരംഭിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 5 ലക്ഷം ഹെക്ടറിൽ റബ്ബർ തോട്ടങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.

English Summary: Rubber Board signs MoU with Navsari Agricultural University, Gujarat

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds