ഡി.ആര്‍.സി. ലാബുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ റബ്ബര്‍ബോര്‍ഡ്
റബ്ബര്‍ പാല്‍ വില്‍ക്കുന്ന കര്‍ഷകര്‍ക്ക് പാലിന്റെ ഉണക്ക റബ്ബര്‍തൂക്കം കണ്ടുപിടിക്കുന്നതിന് കൂടുതല്‍ സൗകര്യങ്ങളൊരുക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് അംഗീകാരമുള്ള ഡി.ആര്‍.സി. (ഡ്രൈ റബ്ബര്‍ കണ്ടെന്റ്) നിര്‍ണ്ണയ പരിശോധനാശാലകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു.
ഉണക്കി അടുക്കി വച്ചിരിക്കുന്ന റബ്ബർ ഷീറ്റ് പൂപ്പൽ പിടിച്ചോ? എങ്കിൽ അത് എളുപ്പത്തിൽ മാറ്റിയെടുക്കാം
അതിനായി സ്വകാര്യമേഖലയില്‍ നിലവിലുള്ള പരിശോധനാശാലകള്‍ക്കും പുതുതായി തുടങ്ങുന്നവയ്ക്കും റബ്ബര്‍ബോര്‍ഡ് അംഗീകാരം നല്‍കും. അംഗീകാരത്തിനായി ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.rubberboard.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?
റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തില്‍ ഓണ്‍ലൈന്‍ പരിശീലനം
റബ്ബര്‍ ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍ മേഖലയിലെ സംരംഭകത്വ വികസനത്തിനായി 2022 ഫെബ്രുവരി 01-ന് ഏകദിന ഓണ്‍ലൈന്‍ പരിശീലനം നല്‍കും. ആര്‍.എസ്.എസ്. ഗ്രേഡ് ഷീറ്റുകളുടെ നിര്‍മ്മാണം, റബ്ബര്‍പാലില്‍നിന്നും ഉണക്ക റബ്ബറില്‍നിന്നുമുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണം എന്നീ മേഖലകളിലെ നിക്ഷേപ സാദ്ധ്യതകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലനം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പരിലോ 0481-2353201 എന്ന വാട്‌സ്ആപ്പ് നമ്പരിലോ ബന്ധപ്പെടാം.