1. Cash Crops

കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

വളർന്ന് റ്റാപ്പ്‌ ചെയ്യുന്ന റബർ മരങ്ങൾക്കിടയിൽ ഹ്രസ്വകാല വിളകൾ ആരെങ്കിലും കൃഷിചെയ്ത്‌ നോക്കിയിട്ടുണ്ടോ? കാൽ മരങ്ങൾ നാട്ടി കുരുമുളക്‌ കൃഷി ചെയ്താൽ എങ്ങനെയുണ്ടാവും? ഇഞ്ചിയോ മഞ്ഞളോ ഇടവിളയാക്കാമോ? റബ്ബർ വില ഇടിയുന്തോറും പല റബ്ബർ കർഷകരുടേയും മനസിലെ സംശയമാണിത്. കുറ്റിക്കുരുമുളക് അല്ലെങ്കിൽ കാപ്പിത്തെെ ഇവയാണ് റബ്ബറിന്റെ ഇടവിളകൾക്ക് നല്ലത് എന്നാണ് കൃഷി വിദഗ്‌ധരുടെ അഭിപ്രായം. Pepper Or coffee According to agriculture experts, these are good for intercropping for Rubber.

K B Bainda
rubber milk

വളർന്ന് റ്റാപ്പ്‌ ചെയ്യുന്ന റബർ മരങ്ങൾക്കിടയിൽ ഹ്രസ്വകാല വിളകൾ ആരെങ്കിലും കൃഷിചെയ്ത്‌ നോക്കിയിട്ടുണ്ടോ? കാൽ മരങ്ങൾ നാട്ടി കുരുമുളക്‌ കൃഷി ചെയ്താൽ എങ്ങനെയുണ്ടാവും? ഇഞ്ചിയോ മഞ്ഞളോ ഇടവിളയാക്കാമോ? 
റബ്ബർ വില ഇടിയുന്തോറും പല റബ്ബർ കർഷകരുടേയും മനസിലെ സംശയമാണിത്. 

കുറ്റിക്കുരുമുളക് അല്ലെങ്കിൽ കാപ്പിത്തെെ ഇവയാണ് റബ്ബറിന്റെ ഇടവിളകൾക്ക് നല്ലത് എന്നാണ് കൃഷി വിദഗ്‌ധരുടെ അഭിപ്രായം. 

Pepper Or coffee
According to agriculture experts, these are good for intercropping for Rubber.

ദീർഘകാല വിളകളായ കുരുമുളക് കാപ്പി എന്നിവയ്ക്ക് സൂര്യപ്രകാശം അത്യാവശ്യമാണ്. ഇപ്പോഴത്തെ നിലയിൽ റബ്ബർ തോട്ടത്തിൽ സൂര്യപ്രകാശം കുറവേ കിട്ടുകയുള്ളൂ.  അതുകൊണ്ട്  നിലവിലുള്ള റബ്ബർ നടീൽ രീതിയിൽ ചെറിയ പരിഷ്കാരം വരുത്തേണ്ടതുണ്ട് എന്നാണ് റബ്ബർ ബോർഡിന്റെ അഭിപ്രായം.  ഒപ്പം പുതിയ നടീൽ രീതിയും ബോർഡിന്റേതായി കണ്ടെത്തിയിട്ടുമുണ്ട്.

നിലവിലെ മാർക്കറ്റ് വിലയനുസരിച്ച് റബ്ബർ കൃഷിയേക്കാൾ 
 ഇടവിളകളിൽനിന്നു കിട്ടുന്ന ആദായ മാണ് കർഷകർക്ക്‌ ആശ്വാസം. 
എന്നാൽ  നിലവിലുള്ള നടീൽരീതിയിൽ റബർ നട്ട് മൂന്നുനാലുവർഷം മാത്രമേ പച്ചക്കറികൾ, വാഴ, പൈനാപ്പിൾ മുതലായവ  ഇടവിളയായി കൃഷിചെയ്യാൻ കഴിയുകയുള്ളു.

The planting of vegetables, banana and pineapple can be intercropped only for three to four years

നാലാം വർഷം ആകുമ്പോഴേക്കും മരങ്ങളുടെ ഇലച്ചിൽ കൂടുന്നതോടെ ഇടവിളകൾക്ക് വേണ്ടത്ര സൂര്യപ്രകാശം കിട്ടാതെ, വളർച്ചയും ആദായവും കുറയും. ഇതിനൊരു പരിഹാരമാണ് ഇന്ത്യൻ റബർ ഗവേഷണകേന്ദ്രം, വർഷങ്ങൾ നീണ്ട പരീക്ഷണ നിരീക്ഷണങ്ങൾക്കുശേഷം അടുത്തിടെ ശുപാർശചെയ്ത പുതിയ നടീൽരീതി. തൈകളുടെ എണ്ണത്തിൽ കാര്യമായ കുറവുവരുത്താതെതന്നെ കൂടുതൽകാലം ഇടവിളകൾ കൃഷിചെയ്യാമെന്നൊരു മേന്മകൂടി ഈ നടീൽ രീതിക്കുണ്ട്. 

rubber plantation
ഇതിൽ റബർനിരകളെ രണ്ടുനിരകൾവീതമുള്ള ജോടികളായി കണക്കാക്കുന്നു. ഓരോ ജോടിയിലെയും രണ്ടു നിരകൾ തമ്മിൽ അഞ്ച്‌ മീറ്ററും രണ്ടുജോടി നിരകൾ തമ്മിൽ ഒമ്പതു മീറ്ററും അകലം നൽകണം. നിരകളിലെ തൈകൾ തമ്മിൽ 3.2 മീറ്റർ അകലമാണ് നൽകേണ്ടത്.  ഈ രണ്ടു ജോഡി നിരകൾക്കിടയിൽ സൂര്യപ്രകാശം കൂടുതൽകാലം ലഭ്യമായതിനാൽ,  ഇടവിളകൾ  ദീർഘകാലം കൃഷിചെയ്യാൻപറ്റും. ഈ രീതിയിൽ  ഹെക്ടറിൽ 440 റബർതൈകൾ നടാം. കൂടുതൽ സൂര്യപ്രകാശം ആവശ്യമുള്ള പച്ചക്കറികൾ, വാഴ മുതലായവ ആദ്യവർഷങ്ങളിലും, ഭാഗികമായ സൂര്യപ്രകാശത്തിലും വളരുന്ന കിഴങ്ങുവർഗത്തിൽപ്പെട്ട ചേന, ചേമ്പ്, കാച്ചിൽ മുതലായവ പിന്നീടുള്ള വർഷങ്ങളിലും കൃഷിചെയ്യാം

In this way 440 rubber plants are planted per hectare. Vegetables and bananas that need more sunlight can be grown in the first year, and partial sunlight can be grown in the yolk, chemp, and cachil growing in later years

സാധാരണ നടീൽരീതിയിൽ, റബർ നട്ട് മൂന്നുവർഷം മാത്രമേ പൈനാപ്പിൾപോലുള്ള ഇടവിളകളിൽനിന്ന്   ആദായകരമായി വിളവെടുക്കാൻ പറ്റൂ. എന്നാൽ പുതിയ നടീൽരീതിയിൽ ഏഴുവർഷംവരെ പൈനാപ്പിൾ കൃഷിചെയ്ത് ആദായമെടുക്കാൻ കഴിയും. ഈ നടീൽരീതിയിൽ രണ്ടുജോടി റബർനിരകൾക്കിടയിൽ കൂടുതൽ സൂര്യപ്രകാശം കിട്ടുന്നതിനാൽ ഇവിടെ കൃഷിചെയ്യുന്ന ദീർഘകാല വിളകളായ കൊക്കൊ, കാപ്പി എന്നിവയിൽനിന്ന്‌ താരതമ്യേന കൂടുതൽ ആദായം പ്രതീക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് റബർ ബോർഡ് കോൾസെന്ററിൽ വിളിക്കാം  നമ്പർ 0481 257 66 22
English Summary: Which are the high yielding rubber intercrops?

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds