Updated on: 7 September, 2024 4:19 PM IST
റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായവുമായി റബ്ബർ ബോർഡ്

1. ക്ഷേമ പെൻഷന്റെ രണ്ടു ഗഡു ഓണത്തിന് മുന്നോടിയായി വിതരണം ചെയ്യാൻ തീരുമാനമായി. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനമായി ക്ഷേമ പെൻഷൻ്റെ രണ്ടു ഗഡു നൽകാനാണ് തീരുമാനമായത്. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സെപ്റ്റംബർ മാസത്തെ പെൻഷന് പുറമേ കുടിശികയുള്ള ഒരു മാസത്തെ ഗഡു കൂടിയാകും വിതരണം ചെയ്യുക. ഓണത്തിന് മുൻപ് പെൻഷൻ ലഭ്യമാക്കാൻ സർക്കാർ ക്രമീകരണം ഏർപ്പെടുത്തി. 62 ലക്ഷത്തോളം പേർക്കാണ്‌ ഓണത്തിന്‌ 3200 രൂപവീതം ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിലും മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും. സെപ്റ്റംബർ 11 ബുധനാഴ്‌ച മുതൽ മുതൽ പെൻഷൻ വിതരണം ആരംഭിക്കും.

2. പരമ്പരാഗത റബ്ബര്‍കൃഷി മേഖലകളില്‍ 2023, 2024 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബ്ബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബ്ബര്‍കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര ഗവണ്‍മെന്റിന്റെ ‘സര്‍വ്വീസ് പ്ലസ്’ എന്ന വെബ് പോര്‍ട്ടലിലൂടെ 2024 സെപ്റ്റംബര്‍ 23 മുതല്‍ നവംബര്‍ 30 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാൻ അവസരമുണ്ട്. ഹെക്ടര്‍പ്രതി 40,000 രൂപയാണ് ധനസഹായം. തോട്ടം പരിശോധിച്ചതിനുശേഷം അര്‍ഹമായ ധനസഹായം കര്‍ഷകരുടെ അക്കൗണ്ടിൽ നേരിട്ടെത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.org.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസുകള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കേന്ദ്ര ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ നമ്പറായ 0481 2576622 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

3. കേരളത്തിൽ കൂടുതൽ ജില്ലകളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. അതെ സമയം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

English Summary: Rubber Board to provide financial assistance to rubber farmers... more agriculture news
Published on: 07 September 2024, 04:19 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now