Updated on: 21 March, 2024 4:55 PM IST
താങ്ങുവിലയും മറികടന്ന് റബ്ബർ

കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു. 2021 ലാണ് റബ്ബർ വിലയിൽ വലിയ കുതിപ്പുണ്ടായത്. 191 രൂപവരെ കിലോയ്ക്ക് വർദ്ധനവ് ഉണ്ടായെങ്കിലും പിന്നീട് താഴോട്ട് പോയിരുന്നു. രണ്ടുവർഷത്തിനുശേഷം ഇപ്പോഴാണ് റബ്ബർ വില താങ്ങുവിലയെ മറികടക്കുന്നത്. കഴിഞ്ഞ ദിവസമാണ് സംസ്ഥാന സർക്കാർ റബ്ബറിൻ്റെ താങ്ങുവില 180 രൂപയായി ഉയർത്തിയത്.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് സംസ്‌ഥാനത്തെ സാധാരണ കർഷകർക്ക് റബ്ബർ ഉത്പാദനത്തിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്ന സമയത്താണ് വിലവർദ്ധനയുണ്ടാവുന്നത്.

ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ റബ്ബർ ടാപ്പിംഗ് കേരളത്തിലെ മലയോര മേഖലയിൽ വരെ കുറഞ്ഞിരുന്നു. ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന സാധാരണ കർഷകർക്കാണ് കാലാവസ്ഥ വ്യതിയാനം മൂലം നേട്ടമുണ്ടാക്കാനാവാതിരുന്നത്.

കേരത്തിൽ റബ്ബർ വിപണിയിലെ വില ബുധനാഴ്ചയോടെ കിലോയ്ക്ക് 181 രൂപയായി ഉയർന്നു

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന്​ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തോ​​ടെ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ റ​ബ​ർ​വി​ല കു​തി​ച്ചു​ക​യ​റു​ക​യാ​ണ്, ഇതിന് ആനുപാതികമായ ഉയർച്ചയില്ലെങ്കിലും ആഭ്യന്തര മാർക്കറ്റിലും വില ഉയരുകയാണ്.അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​പ​ണി​ക​ളി​ൽ റ​ബ​ർ ഷീ​റ്റി​ന്​ ക്ഷാ​മം
തു​ട​രു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ​വ​രെ മെ​ച്ച​പ്പെ​ട്ട വി​ല ല​ഭി​ക്കു​മെന്നാണ് വ്യാപാരികൾ പറയുന്നത്.

English Summary: Rubber exceeded the support price announced by the state government
Published on: 21 March 2024, 04:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now