Updated on: 4 December, 2020 11:19 PM IST

ബോർഡ് പ്രഖ്യാപിക്കുന്ന വിലപോലും കർഷകന് കിട്ടാത്ത സാഹചര്യത്തിൽ റബ്ബറിനും ഇ-വ്യാപാരം തുടങ്ങുന്നത് പരിഗണയിൽ.

കർഷകർക്ക് മെച്ചപ്പെട്ട വില, വ്യവസായികൾക്ക് ആവശ്യത്തിന് ഉൽപ്പന്നം എന്നിവ ലഭിക്കാൻ ഇത് സഹായിക്കുമെന്നാണ് റബ്ബർ ബോർഡിൻറെ പ്രതീക്ഷ.

Considering the start of e-commerce for rubber, the farmer is not even getting the price announced by the board.

The rubber board hopes that this will help farmers get better prices and adequate produce for industrialists.

ഓൺലൈൻ വ്യാപാരം ചെയ്യുന്ന രീതി.

ഇ-വ്യാപാരമാണ് ഉദ്ദേശമെന്നും ഇ-ലേലം അല്ലെന്നും ബോർഡ് അധികൃതർ പറയുന്നു. കർഷകൻ സ്റ്റോക്കും പ്രതീക്ഷിക്കുന്ന വിലയും അപ്ലോഡ് ചെയ്യണം. കൂടുതൽ പേരിലേക്ക് വിവരം എത്താനും വിലപേശി മെച്ചപ്പെട്ട വില നേടാനും ഇതിലൂടെ സാധിക്കും.

Board officials say that e-commerce is intended and not e-auction. The farmer should upload the stock and the expected price. This will help you get more information and get better prices.

ഓരോ ദിവസവും എത്ര റബ്ബർ വിപണിയിൽ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട് എന്ന് കൃത്യമായ ഡേറ്റ ഇപ്പോഴില്ല. ഈ വ്യാപാരത്തിലൂടെ ഇത് ഉറപ്പിക്കാൻ ആകും. ഗുണമേന്മയുള്ള റബ്ബർ ആവശ്യത്തിന് കിട്ടുന്നില്ല എന്നാണ് വ്യവസായികളുടെ പരാതി. ഇതു മറികടക്കാൻ കഴിയും. അടുത്ത മാസങ്ങളിലേക്കുള്ള  അഡ്വാൻസ് വിൽപ്പനയും നടത്താം.

കേരളത്തിലെ പ്ലാന്റേഴ്സ് സംഘടന എതിർപ്പ്‌.

റബ്ബർ കർഷകർ ഉയർന്ന ഉൽപ്പാദന ചെലവ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു. വില നിർണ്ണയിക്കാൻ നിലവിലുള്ള ഓപ്പൺ മാർക്കറ്റ് സിസ്റ്റം ശരിയായ സംവിധാനം ആണ്.

സ്വാഭാവിക റബ്ബറിന് ന്യായവിലയും കർഷകർക്ക് പരമാവധി ആനുകൂല്യവും നല്കുന്ന  നിലവിലുള്ള സംവിധാനത്തിന്‌ പകരം  റബ്ബർ ബോർഡിൻറെ   ഇ- വ്യാപാര പ്ലാറ്റ്ഫോമിന്  എതിരെ ആണ് കേരള അസോസിയേഷൻ ഓഫ് പ്ലാന്റേഴ്സ് രംഗത്ത്  വന്നിട്ടുണ്ട്.

The existing open market system is the right mechanism to determine the price.

The Kerala Association of Planters has come out against the rubber board's e-commerce platform instead of the existing system that provides fair price for natural rubber and maximum benefit to farmers.

നിലവിലെ ഓപ്പൺ മാർക്കറ്റ് സംവിധാനത്തിൽ വിതരണത്തിന്റെയും ഡിമാന്റിന്റെയും വലിപ്പച്ചെറുപ്പം ആണ് വില  നിർണയിക്കുന്നത്‌. 

ഇതാണ് റബ്ബർ മേഖലയുടെ ശരിയായ സംവിധാനം  എന്ന് പ്ലാന്റേഴ്സ് ബോഡി അംഗങ്ങൾ അഭിപ്രായപ്പെട്ടു. കൃഷി ചെയ്യുന്നതും വിൽക്കുന്നതുമായ മറ്റു വിളകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ വ്യവസ്ഥപ്രകാരം കർഷകർക്ക് പരമാവധി ഫാം-ഗേറ്റ് വില ലഭിക്കുമെന്ന് എപികെ സെക്രട്ടറി അജിത് ബികെ  പറഞ്ഞു.

റബ്ബർ മേഖലയിൽ ചെറുകിട, ഇടത്തരം കർഷകരാണ് കൂടുതലായി ഉള്ളത്. കാലേക്കൂട്ടി ഉള്ള വിള നിർണയത്തിൻറെ അടിസ്ഥാനത്തിൽ പ്രാദേശിക വ്യാപാരികൾ   പണം മുൻകൂറായി നൽകി ആണ് അവർക്ക് സാമ്പത്തിക സഹായം നൽകി പോന്നത്. എന്നാൽ ഇ-വ്യാപാരം പ്ലാറ്റ്ഫോമിൽ രണ്ടാഴ്ചയ്ക്കുള്ളിൽ സാമ്പത്തിക ഇടപാടുകൾ ഒത്തുതീർപ്പാക്കാൻ  കഴിയില്ല. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കാൻ വഴിയൊരുക്കും, അദ്ദേഹം പറഞ്ഞു.

തേയില ഇ- വ്യാപാരം

രാജ്യത്തെ ഇ- വ്യാപാര സംവിധാനത്തിലൂടെ വിൽക്കുന്ന തേയിലയെ കുറിച്ച് പരാമർശിക്കുമ്പോൾ, ഭൂരിഭാഗം കർഷകരും തങ്ങളുടെ ഉത്പന്നങ്ങളുടെ വിലയിൽ യാഥാർത്ഥ്യത്തിൽ തൃപ്തരല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വില ഒരു നിശ്ചിത നിലവാരത്തിന് താഴെ ഒതുക്കാനുള്ള നിരന്തര ശ്രമങ്ങൾ കർഷകർക്കിടയിൽ നിലനില്ക്കുന്നുണ്ട്. ഈയൊരു വിലത്തകർച്ച സാധ്യത റബ്ബറിനും വരുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു

ഇ- വ്യാപാര പ്ലാറ്റ്ഫോമും അതിന്റെ പരിപാലനവും സ്ഥാപിക്കുന്നതിനുള്ള ചെലവും കർഷകർ തന്നെ നൽകണമെന്ന് അഭിപ്രായമാണ് എപികെ ഉയർത്തുന്നത്.

ഉയർന്ന ഉൽപ്പാദനച്ചെലവും കുറഞ്ഞ വില യാഥാർത്ഥ്യവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങളും കാരണം കർഷകർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇടത്തരം, വലിയ കർഷകരുടെ കാര്യത്തിൽ ബോർഡോ സർക്കാരോ സാമ്പത്തിക സഹായം നല്കാറില്ല.

കർഷകർക്ക്‌ സഹായം

സോഫ്റ്റ് ലോണുകൾ, വികസന ഗ്രാന്റ്, സാമൂഹിക ചെലവ് പങ്കിടൽ എന്നിവയ്ക്ക്  സാമ്പത്തിക സഹായം നൽകുന്നതിന് ബോർഡ് അടിയന്തര നടപടികൾ കൈക്കൊള്ളണം. പ്രകൃതിദത്തമായ റബ്ബറിന്  സേഫ്ഗാർഡ് ഡ്യൂട്ടി നൽകുകയും സ്റ്റാൻഡേർഡ് ഇൻപുട്ട് ഔട്ട്പുട്ട് മാനദണ്ഡങ്ങള്  പുന:ക്രമീകരിച്ചും കർഷകരെ പിന്തുണയ്ക്കാം. ഇത് വിലയുടെ കാര്യത്തിൽ ഗുണപരമായി സ്വാധീനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സം​സ്ഥാ​ന​ത്ത് ഇന്ന് ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത

English Summary: Rubber online sale
Published on: 16 June 2020, 01:43 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now