റബ്ബർ കർഷകർക് ആശ്വാസവും ഗുണപ്രദവുമായ ടാപ്പിംഗ് മെഷീൻ നോർത്ത് വയനാട് റബ്ബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റി വിപണിയിൽ എത്തിക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ളതും റബ്ബർ ബോർഡിൻറെ അംഗീകാരവുമുള്ള ടാപ്പിംഗ് മെഷീൻ 50 ശതമാനം സബ്സിഡിയോടുകൂടിയാണ് കർഷകർക് നൽകുന്നത്. കേന്ദ്ര സർക്കാരിന്റെ smam സ്‌ക്കിമിൽ പെടുത്തി സബ്സിഡി കർഷകർക് നേരിട്ട് അവരുടെ അക്കൗണ്ടിൽ നൽകുകയാണ് ചെയുന്നത്.
നോർത്ത് വയനാട് കോ-ഓപ്പറേറ്റീവ് റബ്ബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് മലപ്പുറം, വയനാട്, കോഴിക്കോട് കണ്ണൂർ എന്നി നാലു ജില്ലകളിൽ ഡീലര്ഷിപ് എടുത്ത് ഉത്തരവാദിത്തത്തോടെ മെഷീനുകൾ നൽകുന്നു. ഈ നാലു ജില്ലകളിൽ മെഷീനിന്റെ സർവീസ് സംഘം മുഖേന കർഷകർക് ഉറപ്പ് നൽകുന്നു
ഇന്ത്യയിൽ റബ്ബർ ബോർഡിൻറെ അംഗീകാരമുള്ള BHRT ടാപ്പിംഗ് മെഷീനുകളിൽ STEPPER മോട്ടോർ ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത് വളരെ ഭാരം കുറഞ്ഞതും പൂർണ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമായ മെഷീനിൽ ലിഥിയം അയൺ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 2 മണിക്കൂർ ചാർജ് ചെയ്താൽ തുടർച്ചയായി 8 മണിക്കൂർ ഉപയോഗിക്കുന്നതിനും 800 മരത്തിലധികം വെട്ടുന്നതിനും കഴിയുന്ന മെഷീന് 2 വർഷത്തെ വാറന്റിയുണ്ടാവും.
സ്വാഭാവികമായി ഉണ്ടാവുന്ന കേടുപാടുകൾ കമ്പനി നേരിട്ട് സർവീസ് ചെയ്തു കൊടുക്കും, BHRT മെഷീൻ ഉപയോഗിച് മരത്തിന്റെ തൊലി 1 എംഎം മുതൽ 4 എംഎം വരെ കൃത്യതയോടെ വെട്ടാൻ കഴിയുന്ന തരത്തിൽ മെഷീനിൽ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. D3 ടാപ്പിംഗ് അനുസരിച് 1.75 എംഎം വരെ പട്ടയുടെ കൃത്യം വെട്ടിനീക്കാൻ കഴിയുന്ന തരത്തിലാണ് മെഷീൻ രൂപകല്പന ചെയ്തിട്ടുള്ളത്
ഇന്ത്യക്കു പുറമെ തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ, ഇൻഡോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെല്ലാം BHRT മെഷീനിന്റെ പേറ്റന്റ് എടുത്ത് ഗുണനിലവാരം ഉറപ്പുവരുത്തിയിട്ടുള്ളതാണ്.
നമ്മുടെ സംസ്ഥാനത്തു നിരവധി തോട്ടങ്ങൾ ടാപ്പിംഗ് തൊഴിലാളികളെ ലഭിക്കാത്തതു മൂലം ടാപ്പിംഗ് നടക്കാതെ കിടക്കുകയാണ് . അതുമൂലം കർഷകർക് വലിയ തോതിലുള്ള വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്. ഈ പ്രതിസന്ധി പരിഹരിച്ചുകൊണ്ട് കുറഞ്ഞ സമയം കൊണ്ട് കൂടുതൽ മരം വെട്ടുന്നതിനും അദ്വാനഭാരം കുറയ്ക്കുന്നതിനും കഴിയുന്ന മെഷീൻ പരമാവധി കർഷകർ പ്രയോജനപ്പെടുത്തണമെന്ന് സൊസൈറ്റിയുടെ പ്രസിഡന്റും സെക്രട്ടറിയും അഭ്യർത്ഥിക്കുന്നു
കൂടുതൽ വിവരങ്ങൾക് നോർത്ത് വയനാട് റബ്ബർ ആൻഡ് അഗ്രികൾച്ചർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ നേരിട്ടോ ചുവടെ കൊടുത്തിട്ടുള്ള ഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ് ഫോൺ : 04935 240 217, 04935 മൊബൈൽ : 94463 75691 ഇമെയിൽ marketingsocietywayand@gmail.com