ജന്മ വൈഭവം പ്രാവർത്തികമാക്കി വിജയകരമാക്കിയ അപൂർവ്വം ചില വ്യക്തിത്വങ്ങളിൽ ഒരാളാണ് കൊല്ലം കൊട്ടാരക്കര താലൂക്കിലെ ഇളമാട് പഞ്ചായത്തിലെ വേങ്ങൂർ സ്വദേശിയായ മോഹൻകുമാർ ജി എസ്.
Channel 5 Hi-Tech Engineering എന്ന ഒരു വെൽഡിങ് വർക്ക് ഷോപ്പിൽ ജീവിതം ഒതുക്കി കൂടുന്നതിനു പകരം സ്വന്തമായി സമൂഹത്തിന് ഉപകാരപ്പെടുന്ന യന്ത്രസാമഗ്രികൾ രൂപകല്പന ചെയ്യണം എന്ന സ്വപ്നത്തെ യാഥാർത്ഥ്യമാക്കിയ ഒരു മഹത് വ്യക്തിയാണ് മോഹൻകുമാർ. കൊല്ലത്തിന്റെ ഐൻസ്റ്റീൻ എന്ന് ബഹുമാനപൂർവ്വം വിളിക്കാവുന്ന അദ്ദേഹം ഏതൊരു നൂതനാശയത്തെയും യാഥാർത്ഥ്യമാക്കാൻ കഴിവുള്ള ഒരു ജീനിയസ് ആണ്.
റബ്ബർ കൃഷി വാണിജ്യ അടിസ്ഥാനത്തിൽ ചെയ്യുന്ന കർഷകർക്ക് ഒരു അനുഗ്രഹം എന്നപോലെ അവർക്ക് ഉപകാരപ്രദമായ ഉൽപ്പന്നം അതിൻറെ ന്യൂനതകൾ പരിഹരിച്ച് മികച്ചതാക്കിയത് അദ്ദേഹത്തിൻറെ ദീർഘവീക്ഷണവും ലക്ഷ്യപ്രാപ്തിക്കുള്ള ത്വരയും എടുത്തുകാണിക്കുന്നു. ഒരു സാധാരണ വ്യക്തി കൈകൊണ്ട് രൂപപ്പെടുത്തിയെടുക്കുന്നതിന്റെ ബുദ്ധിമുട്ടും, സമയ കൂടുതലും , ഓരോ കപ്പ് ഹാംഗറിനുമുള്ള വ്യത്യസ്തമായ അളവ് കോലും കർഷകരെയും റബ്ബർ എസ്റ്റേറ്റ് ഉടമകളെയും ഒരേപോലെ വിഷമിപ്പിച്ചു.
അവരുടെ വൈഷ്യമ്യയവും ബുദ്ധിമുട്ടും കപ്പ് ഹാംഗർ (cup hanger) നിർമ്മിക്കുന്ന യന്ത്രം കണ്ടു പിടിക്കുന്നതിന് അദ്ദേഹത്തിന് പ്രേരണയായി. അങ്ങനെയാണ് ഇന്ത്യയിലെന്നല്ല ലോകത്ത് തന്നെ ആദ്യമായിട്ടാണ് കപ്പ് ഹാംഗറിനുള്ള യന്ത്രം കണ്ടു പിടിക്കപ്പെടുന്നത്.
2017 മാർച്ച് മാസത്തിൽ അതിനെക്കുറിച്ച് ചിന്തിച്ച് നിർമ്മിക്കാൻ തുടങ്ങി. ഊണും ഉറക്കവുമില്ലാതെ 13 മാസത്തെ കഠിനപ്രയത്നത്തിലൂടെ മണിക്കൂറിൽ 1,340 കപ്പ് ഹാംഗർ നിർമിക്കാൻ (cup hanger making machine )ശേഷിയുള്ള Channel 5 CHM Machine 1300 H എന്ന യന്ത്രം വികസിപ്പിച്ചെടുത്തു.
2.5 mm (12 Gauge) GI Wire ആണ് ഈ യന്ത്രത്തിൽ കപ്പ് ഹാംഗർ നിർമ്മിക്കാനുപയോഗിക്കുന്ന അസംസ്കൃതവസ്തു.
ഒരാൾക്ക് ഒരു ദിവസം 800-900 കപ്പ് ഹാംഗർ മാത്രമേ നിർമ്മിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഈ നൂതന യന്ത്രത്തിൽ 900 കപ്പ് ഹാംഗർ ഉണ്ടാക്കാൻ വെറും 40 മിനിറ്റ് മതിയാകും.
ഹൈ സ്‌പീഡ് Channel 5 CHM Machine 1300 H യന്ത്രത്തിന്റെ പ്രത്യേകതകൾ.
1. വളരെ കൃത്യതയുള്ളതും മികവാർന്ന ഉൽപ്പന്നം ലഭിക്കുമെന്നതാണ് ഈ യന്ത്രത്തിന്റെ പ്രത്യേകത. ഒരു വളയത്തിന്റെ അറ്റത്ത് കൊളുത്തിട്ട പോലെ അതിവിദഗ്ധമായി മെനഞ്ഞെടുത്ത കപ്പ് ഹാംഗർ ഇമവെട്ടുന്ന നിമിഷത്തിൽ മുന്നിൽ വരുമ്പോൾ ആരും ഒന്ന് അൽപ്പനേരം അത്ഭുതത്തോടെ പകച്ചു നിന്നു പോകും.
2. ഒരു കപ്പ് ഹാംഗർ ഉണ്ടാക്കാൻ വെറും രണ്ടര സെക്കൻഡ് സമയം മതി.
3. മൂന്നു കിലോ ഭാരം വരെ താങ്ങാൻ ശേഷിയുള്ള കപ്പ് ഹാംഗർ ആണ് ഇതിൽ നിർമ്മിക്കുന്നത്.
4. യന്ത്രത്തിന്റെ സഹായമില്ലാതെ കരവിരുതിൽ ഒരു ദിവസം 800-900 എണ്ണം മെനഞ്ഞെടുക്കാൻ കഴിയുമ്പോൾ, ഇവിടെ ഹൈസ്‌പീഡ് Channel 5 CHM Machine 1300 H 10 മണിക്കൂറിൽ 15000 കപ്പ് ഹാംഗർവരെ നിർമ്മിച്ചെടുക്കുന്നു.
5. അതിവേഗത്തിലുള്ള 13 ഘട്ട പ്രവർത്തനങ്ങളിലൂടെയാണ് കപ്പ് ഹാംഗർ ഇതിൽ രൂപപ്പെട്ടു വരുന്നത്.
6. കൈകൊണ്ട് രൂപകൽപ്പന ചെയ്ത് 39 ഓളം സ്പെയർപാർട്സുകൾ ആണ് ഈ യന്ത്രത്തിൽ ഉള്ളത്.
വളരെ സൂക്ഷ്മതയോടെ കൃത്യതയാർന്ന അതിവേഗത്തിലുള്ള ഇവയുടെ ചലനമാണ് ഈ മികവാർന്ന ഉൽപ്പന്നം സെക്കൻഡുകൾക്കുള്ളിൽ രൂപപ്പെടാൻ സഹായകമാകുന്നത്.
7. കൈയുടെ സഹായത്താലും, വൈദ്യുതി ഉപയോഗിച്ചും ഒരേപോലെ പ്രവർത്തനം നടത്താവുന്ന ഒരു ദ്വിഗുണ യന്ത്രം ആണിത്. 220 V One HP Cam Wheel ഡ്രൈവ് മെക്കാനിസം ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വൈദ്യുതിയുടെ സഹായത്തോടെ കാംവീൽ ഒരു റൗണ്ട് പൂർത്തിയാവുമ്പോൾ ഉൽപ്പന്നം ലഭിക്കുന്നു. അതുപോലെ ഇതിനെ കൈ ഉപയോഗിച്ച് കറക്കിയാലും പ്രവർത്തിപ്പിക്കാവുന്നതാണ്.
8. ലിംഗഭേദമന്യേ കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ അനായാസം കൈകാര്യം ചെയ്യാവുന്ന ഒരു യന്ത്രം ആണിത്.
ഈ മികവിന് റബ്ബർ ബോർഡിൻറെ അംഗീകാരം ഹൈസ്‌പീഡ് Channel 5 CHM Machine 1300 H കിട്ടിയിട്ടുണ്ട്.
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷനിൽ നിന്ന് വന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് തയ്യാറാക്കിയത് പ്രകാരം 2018-19ൽ ഇന്ത്യയൊട്ടാകെ നടന്ന 150 ഓളം കണ്ടുപിടുത്തങ്ങളിൽ രാഷ്ട്രപതിയുടെ അവാർഡ് ലഭിക്കാൻ ഏറ്റവും മികച്ചത് ഇതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
2018 ഗ്രാമീണ മേഖലകളിലെ കണ്ടുപിടുത്തങ്ങളുടെ ഒരു മത്സരം വയനാട്ടിലെ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ വെച്ചു നടന്നപ്പോൾ ഏറ്റവും മികച്ച കണ്ടുപിടുത്തത്തിന് ഉള്ള RIM 2018 അവാർഡ് ലഭിച്ചു.
ഡൽഹിയിലെ അഗ്രികൾച്ചർ യൂണിവേഴ്സിറ്റി നാഷണൽ ഇന്നോവേറ്റർസിനെ തെരഞ്ഞെടുത്തപ്പോൾ കേരളത്തിൽ നിന്നുള്ള മികച്ച അഞ്ചുപേരിൽ ഒന്നായിയിരുന്നു അദ്ദേഹത്തിന്റെ കണ്ടുപിടുത്തവും .
ഇങ്ങനെ ധാരാളം അംഗീകാരങ്ങളും അവാർഡുകളും നേടിയ ഈ ചെറിയ ലോകത്തെ മഹത്തരമായ കണ്ടുപിടിത്തം ഇന്ന്
റബ്ബർ മേഖലയിലെ ഒട്ടുമിക്ക കർഷകരുടെയും കാർഷികവൃത്തിയുടെ ഒരു ഭാഗവാക്കായി മാറിയിരിക്കുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കർഷകരിലേക്ക് എത്തിയ Channel 5 CHM Machine 1300 H യന്ത്രം അത് അതിൻറെ മഹിമയും മികവും എടുത്തുകാണിക്കുന്നു. ഇവിടെ മോഹൻകുമാർ ജി എസിന്റെ വിജയത്തിനപ്പുറം കർഷകൻറെ വർഷങ്ങളായുള്ള ബുദ്ധിമുട്ടിന് ഒരു ആശ്വാസമായിരിക്കുന്നു.
mobile - 9447292158
Rubber tapping is the process by which latex is collected from a rubber tree. The latex is harvested by slicing a groove into the bark of the tree at a depth of a quarter inch with a hooked knife and peeling back the bark. Trees must be approximately six years old and six inches in diameter in order to be tapped for latex. [1]
Rubber Tapping is not damaging to the forest, as it does not require the tree to be cut down in order for the latex to be extracted. Jungle rubber is essentially old secondary forest, strongly resembling the primary forest. Its species' richness is about half that of the primary forest. Michon and de Foresta (1994) found that sample jungle rubber sites contained 92 tree species, 97 lianas, and 28 epiphytes compared with 171, 89, and 63, respectively, in the primary forest, and compared with 1, 1, and 2 in monoculture estates. Thiollay (1995) estimated that jungle rubber supports about 137 bird species, against 241 in the primary forest itself. Jungle rubber is expected to resemble primary forest in its hydrological functions.[2] Mono culture rubber tree plantations have far less of an environmental impact than other crops, such as coffee or especially oil palm.