1. ചെറുകിട റബ്ബര്‍ത്തോട്ടങ്ങളില്‍ ജോലിചെയ്യുന്ന വനിതാ ടാപ്പര്‍മാരുടെ ആദ്യ വിവാഹത്തിന് റബ്ബര്‍ബോര്‍ഡ് 10,000 രൂപ വിവാഹ ധനസഹായം നല്‍കുന്നു. വനിതാ ടാപ്പര്‍മാരുടെ രണ്ടു പെണ്‍മക്കളുടെ ആദ്യവിവാഹത്തിനും ഈ ധനസഹായം ലഭിക്കുന്നതാണ്. വിവാഹം നടന്ന് 90 ദിവസത്തിനകം അപേക്ഷ നല്‍കണം. കൂടാതെ വനിതാടാപ്പര്‍മാരുടെ ആദ്യ രണ്ടു പ്രസവങ്ങള്‍ക്ക് 7,000 രൂപാ വീതവും ആനുകൂല്യം ലഭിക്കുന്നതാണ്. റബ്ബറുത്പാദക സംഘങ്ങളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കരണശാലകളില്‍ ജോലിചെയ്യുന്ന വനിതാ തൊഴിലാളികള്‍ക്കും ഈ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. ഇതിനായി നിശ്ചിതഫോറത്തിലുള്ള അപേക്ഷ തൊട്ടടുത്തുളള റബ്ബര്‍ബോര്‍ഡ് റീജിയണല്‍ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0 4 8 1 2 3 0 1 2 3 1 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.
2. നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ അല്ലെങ്കിൽ കുടിയേറ്റ തൊഴിലാളികൾ എന്നിവർക്കുള്ള ഇ-ശ്രം രജിസ്‌ട്രേഷൻ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ കോമൺ സർവ്വീസ് സെന്ററിന്റെ സഹായത്തോടെ കെട്ടിട നിർമ്മാണ ക്ഷേമ ബോർഡിന്റെ തൈയ്ക്കാടുള്ള ജില്ലാ ഓഫീസിൽ രാവിലെ 10 മുതൽ 5 വരെ നടത്തുന്നു. ഇത് വരെ ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്തതും അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നതുമായ തൊഴിലാളികൾ ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ എന്നിവ സഹിതം ഹാജരായി സേവനം പ്രയോജനപ്പെടുത്തണം.
3. സംസ്ഥാന സർക്കാരിൻ്റെ സംരംഭക വർഷം പദ്ധതിയിൽ അരലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തതായി വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി രാജീവ്.തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംരംഭങ്ങളുടെ ഭാഗമായി 2960 കോടി രൂപയുടെ നിക്ഷേപമുണ്ടായെന്നും, 1,09,739 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 2022- 23 സംരംഭക വർഷമായി പ്രഖ്യാപിച്ചുകൊണ്ട് കേരളത്തിൽ ചുരുങ്ങിയത് ഒരു ലക്ഷം സൂക്ഷ്മ ചെറുകിട, ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നും സംരഭക സൗഹൃദമാർന്ന സമീപനത്തോടെ പരമാവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
4. നാളികേര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോക നാളികേര ദിന ആഘോഷവും ശില്‍പശാലയും സെപ്റ്റംബര്‍ 2 മുതല്‍ 4 വരെ കൊച്ചിയില്‍ ഹോട്ടല്‍ ലെ മെറിഡിയനില്‍ നടക്കും. സെപ്റ്റംബര്‍ 02 ന് കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി നരേന്ദ്രസിംങ് തോമര്‍ വിഡിയോ കോണ്‍ഫറണ്‍സിങ്ങിലൂടെ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ബോര്‍ഡിന്റെ സംസ്ഥാന തല ഓഫീസിന്റെ ഉദ്ഘാടനവും, ദേശീയ പുരസ്‌കാര ജേതാക്കളുടെയും, എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് അവാര്‍ഡു ജേതാക്കളുടെയും പ്രഖ്യാപനവും അദ്ദേഹം തന്നെ നടത്തും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ വകുപ്പ് സഹമന്ത്രി കൈലാഷ് ചൗധരി കൊച്ചിയിലെ ചടങ്ങില്‍ പങ്കെടുത്ത് അവാര്‍ഡുകളുടെ വിതരണം നിര്‍വഹിക്കും.
5. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഞാറക്കൽ ബാലഭദ്ര അമ്പലത്തിന്റെ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി ചെയ്ത് നന്ദനം, സങ്കീർത്തനം, ഗ്രുപ്പുകൾ. പോന്നോണ പ്പൂക്കളം പദ്ധതി അനുസരിച്ചു 100 ഹൈബ്രിഡ് തൈകൾ ആണ് ഒരു ഗ്രൂപ്പ് കൃഷി ചെയ്യുന്നത്. വാർഡ് മെമ്പർ വാസന്തിയാണ് കൃഷിക്ക് വേണ്ട സഹായങ്ങൾ ചെയ്യുന്നത്, ഞാറക്കൽ കൃഷിഭവൻ ഉദ്യോഗസ്ഥരുടെ പിന്തുണയും കൃഷിക്കാർക്ക് ഉണ്ട്.
6. ഓണത്തിന് സ്വന്തം ബന്തിപൂക്കള്‍ക്കൊണ്ട് പൂക്കളമൊരുക്കാനുള്ള തയ്യാറെടുപ്പിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത്. തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് വരുമാനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കുടുംബശ്രീയും തുടങ്ങിയ പൂകൃഷി വിജയമായി. പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ഒഴിഞ്ഞ പറമ്പുകളിലാണ് കൃഷി ഓഫീസര്‍ ദേവികയുടെ മേൽനോട്ടത്തിൽ ഓരോ ഗ്രൂപ്പും കൃഷി തുടങ്ങിയത്. സ്ത്രീകള്‍ക്ക് അധിക വരുമാനവും പുതിയ തൊഴിലറിവും നല്‍കാന്‍ പദ്ധതി ഉപകരിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് എസ്. വിനോദ് കുമാര്‍ പറഞ്ഞു. ഓഗസ്റ്റ് 29 മുതല്‍ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ആരംഭിക്കുന്ന ഓണപ്പൂ ചന്തയില്‍ നിന്നും വിവിധ വാര്‍ഡുകളിലെ കൃഷിയിടങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് പൂക്കള്‍ നേരിട്ട് വാങ്ങാവുന്നതാണ്.
7. സർക്കാർ സ്ഥാപനമായ അസാപ് (ASAP) നടത്തുന്ന (NCVET) അംഗീകൃത കോഴ്‌സുകളായ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് കെയർ എയ്ഡ്, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് എന്നിവയ്ക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 06 ആണ് അപേക്ഷിക്കാനുള്ള അവസാന തിയതി. പെൺകുട്ടികൾക്ക് മാത്രമായുള്ള ഈ കോഴ്‌സുകൾ തിരുവനന്തപുരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിൽ വച്ചായിരിക്കും നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് lbscentre.kerala.gov.in എന്ന വെബ് സൈറ്റിലോ അല്ലെങ്കിൽ 0471-2324396, എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
8. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന ഓണം ജില്ലാ ഫെയര്‍ കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയിലെ പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അഡ്വ.എ.എം.ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി ആദ്യ വില്‍പ്പന നടത്തി, പുന്നപ്ര-വയലാര്‍ സ്മാരക ഹാളില്‍ സെപ്റ്റംബര്‍ ഏഴു വരെയാണ് ഓണം ജില്ല ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്.
9. ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ -സാഫിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന നവീന ഡിസൈനിലുള്ള വസ്ത്ര ഉൽപ്പന്നങ്ങൾ ഓണവിപണികളിൽ ലഭിക്കും. വസ്ത്ര ഉൽപ്പന്നങ്ങൾ സാഫിന്റെ വസ്ത്രശാല കളിലും ഓൺലൈനായും ലഭ്യമാക്കും. മത്സ്യത്തൊഴിലാളി വനിതകളുടെ നേതൃത്വത്തിലുള്ള ചെറുകിട തൊഴിൽ സംരംഭങ്ങളാണ് ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കുന്നത്. കൊല്ലം ജില്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെയ്‌ലറിംഗ് & ഗാർമെൻറ്‌സ് കാറ്റഗറി ഫെഡറേഷന്റെ കീഴിൽ 489 ടെയ്‌ലറിംഗ് ആന്റ് ഗാർമെന്റ്‌സ് യൂണിറ്റുകളാണ് വിജയകരമായി പ്രവർത്തിച്ചുവരുന്നത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് മത്സ്യത്തൊഴിലാളി വനിതകളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്.
10. രാജ്യത്തുടനീളമുള്ള വളം ബ്രാന്‍ഡുകള്‍ക്ക് ഏകീകരണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.‘ഒരു രാജ്യം ഒരു വളം’ എന്ന പദ്ധതിയിൽ ‘ഭാരത്’ എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നത്. നിര്‍ദേശം നടപ്പില്‍ വരുന്നതോടെ യൂറിയ, ഡിഎപി, എംഒപി, എന്‍പികെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡിഎപി’, ‘ഭാരത് എംഒപി’, ‘എന്നിങ്ങനെ പുനര്‍നാമം ചെയ്താകും വിപണിയിലെത്തുക. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വളം ഉത്പന്നങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരുമെന്നും കേന്ദ്രം വ്യക്തമാക്കി.
11. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മഴ സാഹചര്യം വീണ്ടും ശക്തമാകുമ്പോൾ വിവിധ ജില്ലകളിൽ വിവിധ ദിവസങ്ങളിൽ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കേരള-ലക്ഷദ്വീപ്-കർണ്ണാടക തീരങ്ങളില്‍ മല്‍സ്യബന്ധനത്തിനു തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: Rubberboard has provided financial assistance to women in various projects
Published on: 27 August 2022, 05:59 IST