തിരുവനന്തപുരം: പ്രകൃതിദത്ത റബ്ബറിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ന്റെ 'ബീറ്റാ വേര്‍ഷന്‍' റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ ഉദ്ഘാടനം ചെയ്തു.
ബന്ധപ്പെട്ട വാർത്തകൾ: സ്വയം ടാപ്പിങ് നടത്തുന്ന മികച്ച കര്‍ഷകരെ റബ്ബര്‍ബോര്‍ഡ് ആദരിച്ചു
കെ.എം. മാമ്മന്‍ (ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, എം.ആര്‍.എഫ്.), രാജീവ് ബുധ്‌രാജ (ഡയറക്ടര്‍ ജനറല്‍, ആട്ടോമോട്ടീവ് ടയര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍), ശശി സിങ് (വൈസ് പ്രസിഡന്റ്, ആള്‍ ഇന്ത്യ റബ്ബര്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍) രാജു ഷെട്ടി (സി.ഇ.ഒ, ബെല്‍ത്തങ്ങാടി താലൂക്ക് റബ്ബര്‍ ഗ്രോവേഴ്‌സ് മാര്‍ക്കറ്റിങ് ആന്റ് പ്രോസ്സസിങ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്), റിപു ദൈമെന്‍ (റബ്ബറുത്പാദകസംഘം പ്രതിനിധി, ഉദാല്‍ഗുരി, അസം), രഘുപതി സിംഘാനിയ (ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍, ജെ.കെ. ടയേഴ്‌സ്), ശാലിനി വാര്യര്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഫെഡറല്‍ ബാങ്ക്), നീല്‍ അന്റോണിയോ (റബ്ബറുത്പാദകസംഘം പ്രതിനിധി, മേഘാലയ) എന്നിവര്‍ ഓണ്‍ലൈനായി വീഡിയോ സന്ദേശങ്ങളിലൂടെ ഇ-വിപണനസംവിധാനത്തിന് ആശംസകള്‍ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഇലരോഗങ്ങളെ ചെറുക്കാന്‍ റബ്ബര്‍ബോര്‍ഡ് ക്രൗണ്‍ ബഡ്ഡിങ് പ്രോത്സാഹിപ്പിക്കുന്നു
മുരളി ഗോപാല്‍ (അപ്പോളോ ടയേഴ്‌സ്), പൗലോസ് വര്‍ഗീസ് (മിഡാസ് മൈലേജ്), സതീഷ് എബ്രഹാം (അസോസിയേഷന്‍ ഓഫ് ലാറ്റക്‌സ് പ്രൊഡ്യൂസേഴ്‌സ്), ബിജു പി. തോമസ് (ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് അസോസിയേഷന്‍), റോണി ജോസഫ് തോമസ് (ഇന്ത്യന്‍ ബ്ലോക്ക് റബ്ബര്‍ അസോസിയേഷന്‍), വിശാല്‍ ധോറി (ഐ സോഴ്‌സിങ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്), ആഷിഷ് സക്‌സേന (ഐ.സി.ഐ.സി.ഐ. ബാങ്ക്), ബിനോയി അഗസ്റ്റ്യന്‍ (ഫെഡറല്‍ ബാങ്ക്), ശിവകുമാര്‍ (റഫില ഇന്റര്‍നാഷണല്‍ ലിമിറ്റഡ്), ജോണ്‍ വാളൂരാന്‍ (ആര്‍ വണ്‍ ഇന്റ്ര്‍നാഷണല്‍), കെ.എഫ്. മാത്യു (കുറിഞ്ഞി റബ്ബറുത്പാദകസംഘം), റോയി കുര്യന്‍ (തുരുത്തേല്‍ റബ്ബേഴ്‌സ്) എന്നിവര്‍ സംസാരിച്ചു. ഡോ. ബിനോയ് കുര്യന്‍ (ഡെപ്യൂട്ടി ഡയറക്ടര്‍, മാര്‍ക്കറ്റ് പ്രമോഷന്‍ ഡിവിഷന്‍) സ്വാഗതവും വി.ഐ. ബാബു (മാര്‍ക്കറ്റ് റിസേര്‍ച്ച് ഓഫീസര്‍) നന്ദിയും പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: റബ്ബര്‍ബോര്‍ഡിന്റെ ഇ-വിപണനസംവിധാനമായ 'എംറൂബി'(mRube) ലോഗോ വെര്‍ച്വലായി പ്രകാശനം ചെയ്തു
ഇന്ത്യന്‍ റബ്ബറിനെ വിപണികളില്‍ കൂടുതലായി പരിചയപ്പെടുത്തുന്നതിനും വിപണനരീതിക്ക് കൂടുതല്‍ സുതാര്യത നല്‍കിക്കൊണ്ട് നിലവിലുള്ള വ്യാപാര സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുമാണ് ഇലക്ട്രോണിക് ട്രേഡിങ് പ്ലാറ്റ്‌ഫോം ആരംഭിച്ചിരിക്കുന്നത്. ഇ-ട്രേഡിങ് സംവിധാനത്തിലൂടെ നിലവിലുള്ള റബ്ബര്‍വ്യാപാരികള്‍ക്കും റബ്ബര്‍സംസ്‌കരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും കൂടുതല്‍ വിദൂരസ്ഥലങ്ങളില്‍നിന്നുപോലും പുതിയ വില്‍പനക്കാരും ആവശ്യക്കാരും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.