ഗ്രാമീണ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്
കേന്ദ്ര സർക്കാർ രാജ്യത്തെ പാവപ്പെട്ടവർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനായി തെരഞ്ഞെടുത്ത ഗ്രാമങ്ങളിൽ പോസ്റ്റാഫീസ് മുഖാന്തിരം കുറഞ്ഞ പ്രീമിയത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ബീമാ ഗ്രാമ യോജന .മികച്ച സമ്പാദ്യവും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി .ഗ്രാമങ്ങളിൽ സ്ഥിരതാമസക്കാരും പ്രായപൂർത്തിയായവരുമായ എല്ലാ ഭാരതീയ പൗരന്മാർക്കും ഈ പദ്ധതിയിൽ ചേരാവുന്നതാണ്.
ഗ്രാമ സന്തോഷ് : 30,40,45,50,55,58,60 എന്നീ പ്രായങ്ങളിൽ കാലാവധി പൂർത്തിയാക്കുന്ന എൻഡോവ്മെൻ്റ് അഷ്വറൻസ്
ഗ്രാമ സുരക്ഷ :
ആജീവനാന്ത ഇൻഷുറൻസ്
പ്രീമിയം 55,58, അഥവാ 60 വയസ്സുവരെ അടയ്ക്കാവുന്നത്
ഗ്രാമ സുമംഗൽ :
15 ഉം 20 ഉം വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷുറൻസ്
ഗ്രാമ സുവിധ :
പരിവർത്തനം ചെയ്യാവുന്ന ആ ജീവനാന്ത ഇൻഷുറൻസ്
ഗ്രാമപ്രിയ :
10 വർഷത്തെ കാലാവധിയുള്ള മണിബാക്ക് ഇൻഷ്വറൻസ്
പ്രായപരിധി : കുറഞത് - 19- വയസ്സ് ,കൂടിയത് -55 വയസ്സ്
തുക : കുറഞ്ഞത് 10,000 രൂപ, കൂടിയത് 10,00,000 രൂപ
ഈ പദ്ധതികളുടെ സവിശേഷതകൾ : അഷ്വർ ചെയ്ത തുകയ്ക്ക് ഭാരത സർക്കാർ നൽകുന്ന ഉറപ്പ് ,കുറഞ്ഞ പ്രീമിയം, ആകർഷകമായ ബോണസ് , ഇന്ത്യയിലെ ഏതു പോസ്റ്റാഫീസിലും പ്രീമിയം അടയ്ക്കാനുള്ള സൗകര്യം, ആദായ നികുതി ഇളവുകൾ, ക്ലെയിമുകൾ അതിവേഗം തീർപ്പാക്കുന്നു, പോളസിയിൻമേൽ വായ്പ സൗകര്യം ,ആറു മാസത്തേയോ ,ഒരു വർഷത്തേയോ പ്രീമിയം മുൻകൂട്ടി അടച്ചാൽ യഥാക്രമം 1% ,2% ഇളവ് ,നാമനിർദേശത്തിനുള്ള സൗകര്യം