Updated on: 7 February, 2025 2:49 PM IST
സച്ചിൻ ജതൻ

ഹരിയാനയിലെ യമുനാനഗർ ജില്ലയിൽ നിന്നുള്ള പുരോഗമന കർഷകനായ സച്ചിൻ ജതന്, കൃഷി ഒരു തൊഴിൽ മാത്രമല്ല, ഒരു അഭിനിവേശം കൂടിയാണ്. ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കാൻ പുതിയ സാങ്കേതികവിദ്യകളും മെച്ചപ്പെട്ട ഉപകരണങ്ങളും കണ്ടെത്തുന്നതിൽ അദ്ദേഹം എപ്പോഴും ശ്രദ്ധ ചെലുത്തിയിരുന്നു. അദ്ദേഹത്തിൻ്റെ കഠിനാധ്വാനവും ഉപകരണങ്ങളുടെ ശരിയായ തിരഞ്ഞെടുപ്പുമാണ് അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണം. 2018-ൽ തന്റെ ആദ്യ ട്രാക്ടർ വാങ്ങിയപ്പോൾ, മഹീന്ദ്രയായിരുന്നു അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ബ്രാൻഡ്. രണ്ടാമതൊരു ട്രാക്ടറിൻ്റെ ആവശ്യം ഉയർന്നപ്പോൾ, യാതൊരു സംശയവും കൂടാതെ അദ്ദേഹം മഹീന്ദ്ര NOVO 605 DI തിരഞ്ഞെടുക്കുകയുമായിരുന്നു.

30 ഏക്കർ കൃഷിഭൂമിക്ക് ഒരു വിശ്വസനീയ കൂട്ടാളി
30 ഏക്കർ കൃഷിയിടത്തിന്റെ ഉടമയായ സച്ചിൻ, അവിടെ ഗോതമ്പ്, അരി, കരിമ്പ് എന്നിവ കൃഷി ചെയ്യുന്നു. ഇത്രയും വലിയ ഭൂപ്രദേശത്തെ പരിപാലിക്കൽ അത്ര എളുപ്പമുള്ള കാര്യമല്ല, എന്നാൽ ശരിയായ യന്ത്രം ഉപയോഗിക്കുമ്പോൾ വെല്ലുവിളികളെ മറികടക്കൽ കൂടുതൽ സൗകര്യപ്രദമാകും. മഹീന്ദ്ര NOVO 605 DI അദ്ദേഹത്തിന്റെ കാർഷിക പ്രവർത്തനങ്ങളെ അത്രയും കാര്യക്ഷമമാക്കി, തത്ഫലമായി കൃഷി കൂടുതൽ സുഗമമാകുകയും കുറഞ്ഞ പ്രയത്‌നത്തിൽ പൂർത്തിയാക്കാനാകുകയും ചെയ്യുന്നു.

മഹീന്ദ്ര NOVO 605 DI: ശക്തിയുടെയും കാര്യക്ഷമതയുടെയും സമ്പൂർണ്ണ സംയോജനം
തന്റെ എല്ലാ കാർഷിക ആവശ്യങ്ങളും ഈ ട്രാക്ടർ നിറവേറ്റുന്നുണ്ടെന്ന് സച്ചിൻ പങ്കുവയ്ക്കുന്നു. അതിൻ്റെ ശ്രദ്ധേയമായ ചില സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

ശക്തമായ 50 എച്ച്പി എഞ്ചിൻ - ഫീൽഡുകളിൽ മികച്ച പ്രകടനവും വിശ്വാസ്യതയും ഉറപ്പാക്കുന്നു.

15 ഫോർവേഡ്, റിവേഴ്സ് ഗിയർ സ്പീഡുകൾ - വിവിധ കാർഷികാവശ്യങ്ങൾക്കായി അനുയോജ്യമായ വേഗത ഓപ്ഷനുകൾ നൽകുന്നതിലൂടെ പ്രവർത്തനം കൂടുതൽ എളുപ്പമാക്കുന്നു.

ഉയർന്ന ലിഫ്റ്റിംഗ് കപ്പാസിറ്റി - ഭാരമേറിയ ഉപകരണങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും, ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നു.

മികച്ച മൈലേജ് - ഇന്ധനക്ഷമതയുള്ള എഞ്ചിൻ പ്രവർത്തന ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

വേനൽക്കാലത്ത് പോലും സൗകര്യപ്രദം - ഉന്നത കൂളിംഗ് സംവിധാനവും സൗകര്യപ്രദമായ ഇരിപ്പിടവും ദീർഘനേരം പ്രവർത്തിക്കാനനുയോജ്യമായി രൂപകൽപ്പന ചെയ്തിരിക്കുന്നു.

വിജയത്തിന്റെ കഥ
മഹീന്ദ്ര ട്രാക്ടറുമായുള്ള സച്ചിന്റെ ആദ്യ അനുഭവം അതിന്റെ മികച്ച പ്രകടനത്താൽ അദ്ദേഹത്തെ കൂടുതൽ ആകർഷിച്ചു, അത് മഹീന്ദ്ര എന്ന ബ്രാൻഡിലുള്ള വിശ്വാസം ശക്തിപ്പെടുത്തി. തന്റെ പ്രത്യേക ആവശ്യങ്ങൾ പരിഗണിച്ച്, അദ്ദേഹം മഹീന്ദ്ര NOVO 605 DI യെ തിരഞ്ഞെടുത്തു, അത് അദ്ദേഹത്തിന്റെ പ്രതീക്ഷകളെ മറികടന്നു. "ഈ ട്രാക്ടർ എന്റെ കൃഷി എളുപ്പവും കാര്യക്ഷമവുമാക്കി. അത് ഉഴുകയോ വിതയ്ക്കുകയോ വിളവെടുക്കുകയോ എന്തും ആകട്ടെ, ഇത്തരത്തിലുള്ള എല്ലാ ജോലികളിലും എൻ്റെ യഥാർത്ഥ കൂട്ടാളിയാണെന്ന് തെളിയിച്ചിട്ടുണ്ട്." എന്ന് സച്ചിൻ പറയുന്നു.

ഭാവിയിലേക്കുള്ള ചുവടുവെപ്പ്
ഇപ്പോൾ, സച്ചിൻ തന്റെ കൃഷിയിടം വിപുലീകരിക്കാനും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഉൽപാദനക്ഷമത മെച്ചപ്പെടുത്താനും ഉദ്ദേശിക്കുന്നു. കൂടാതെ, കാർഷികപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ ആധുനിക ഉപകരണങ്ങൾ ഉപയോഗിക്കാൻ സഹകർഷകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

എന്റെ ട്രാക്ടർ, എന്റെ കഥ
മഹീന്ദ്ര NOVO 605 DI ഉപയോഗിച്ച്, സച്ചിൻ ജതന്റെ കാർഷിക യാത്ര ഒരു വിജയഗാഥ മാത്രമല്ല, എല്ലാ കർഷകർക്കും ഒരു പ്രചോദനം കൂടിയാണ്. കഠിനാധ്വാനവും, ശരിയായ സാങ്കേതികവിദ്യയും, വിശ്വാസ്യതയുള്ള യന്ത്രങ്ങളും ഉപയോഗിച്ചാൽ, ഏതൊരു കർഷകനും തന്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്ന് അദ്ദേഹത്തിന്റെ കഥ തെളിയിക്കുന്നു.

English Summary: Sachin Jatan: A Success Story of Mahindra NOVO 605 DI - Hard work and right choices pave the way to success
Published on: 07 February 2025, 02:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now