Updated on: 6 April, 2022 7:21 PM IST
Salt business: If you have Rs 1 lakh, you can earn around Rs 2 lakh

നമ്മുടെ ദൈന്യദിന ജീവിതത്തിൽ ആവശ്യമുള്ള ഒരു ഭക്ഷണ വസ്തുവാണ് ഉപ്പ്.  ഇതില്ലാതെ ഒരു ദിവസം പോലും നമുക്ക് ആലോചിക്കാൻ സാധ്യമല്ല.  ഉപ്പ് ഉപയോഗിക്കാത്ത മനുഷ്യരില്ലെന്ന് തന്നെ വേണം പറയാൻ. പഞ്ചസാര വേണ്ടെന്ന് വെച്ചാലും, ഉപ്പില്ലാത്ത ഭക്ഷണം കഴിക്കാൻ ആരും തയ്യാറാവില്ല. ഭക്ഷ്യാ ആവശ്യങ്ങള്‍ക്ക് പുറമെ രാസമേഖലകളിലെ പ്രവര്‍ത്തനത്തിനും ഉപ്പ് പ്രധാന അസംസ്‌കൃത വസ്തുവാണ്. അതുകൊണ്ട് തന്നെ ഉപ്പ് വ്യവസായങ്ങളും സംരംഭങ്ങളുമൊക്കെ എന്നും നിലനില്‍ക്കുന്നവയാണ്.

ബന്ധപ്പെട്ട വാർത്തകൾ: കറിയുപ്പ്; തെങ്ങിന് നൽകുന്ന പ്രകൃതി സൗഹൃദ വളം.

ഉപ്പ് ഉല്‍പ്പാദനത്തില്‍ കേരളത്തിൻറെ സ്ഥാനം വളരെ പുറകിലാണ്. കടലോര മേഖലകള്‍ കൂടുതലുള്ള കേരളത്തില്‍ ഒരു ഉപ്പ് നിര്‍മാണ സംരംഭത്തിൻറെ സാധ്യതകള്‍ കൂടുതലാണ്.  അതുകൊണ്ട്  ഉപ്പ് ബിസിനസ് ലാഭകരമായി ചെയ്യാൻ സാധിക്കുന്ന ഒരു ബിസിനസ്സാണ്.  ചെറിയതോതിലും ഭാവിയില്‍ വ്യാവസായിക അടിസ്ഥാനത്തിലും വികസിപ്പിക്കാവുന്ന ബിസിനസ്സാണിത്.

വിലാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍കാര്‍ഡ്, വൈദ്യുതി ബില്‍, ബാങ്ക് അക്കൗണ്ടും പാസ്ബുക്കും,  ഫോട്ടോ ഇമെയില്‍-ഐഡി, ഫോണ്‍ നമ്പര്‍, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, എന്നിവയെല്ലാം ഉപ്പ് മൊത്തവ്യാപാരത്തിന് ആവശ്യമായ രേഖകളാണ്.

ബന്ധപ്പെട്ട വാർത്തകൾ: വെളുത്ത ഉപ്പിനേക്കാൾ മികച്ചത് കറുത്ത ഉപ്പ് തന്നെ.

വളരെ ലളിതമായ ഒരു പ്രക്രിയകള്‍ മാത്രമേ അയോഡൈസ്ഡ് ഉപ്പ് ഉല്‍പ്പാദനത്തിന് ആവശ്യമുള്ളൂ. ചെറിയ തോതിലുള്ള ബിസിനസ് ആരംഭിക്കാന്‍ കുറഞ്ഞ മുതല്‍മുടക്ക് മതി. ചെറിയ മെഷിനറികള്‍ അടക്കം ആകെ ഒരുലക്ഷം രൂപ മുതല്‍ ഒന്നര ലക്ഷം രൂപാവരെയുണ്ടെങ്കില്‍ ഈ ബിസിനസ് തുടങ്ങാം. ചെറിയ യൂണിറ്റ് ആരംഭിക്കുമ്പോള്‍ ലാഭവും ചെറിയതോതിലായിരിക്കും. പ്രതിമാസം 15,000- 25,000 രൂപ എല്ലാ ചെലവും കിഴിച്ചാല്‍ ലഭിക്കുമെന്നാണ് ഈ മേഖലിയലുള്ളവരുടെ സാക്ഷ്യം. അങ്ങനെ നോക്കിയാല്‍ പ്രതിവര്‍ഷം 1,20,000 രൂപ മുതല്‍ 2,00,000 രൂപ സമ്പാദിക്കാന്‍ സാധിക്കും. എന്നാല്‍ വലിയ തോതില്‍ ഈ വ്യവസായം ആരംഭിക്കാന്‍ തയ്യാറാണെങ്കില്‍ വലിയ ലാഭവും ഈ ബിസിനസ് നല്‍കും.

വാണിജ്യരീതിയിൽ ചെയ്യുന്നതിന് മുൻപ് വ്യവസ്ഥകളെയും ലൈസന്‍സുകളെയും കുറിച്ച് വിശദമായി അറിയാന്‍ ആദ്യം നിങ്ങളുടെ സംസ്ഥാന, പ്രാദേശിക റവന്യൂ വകുപ്പുകളുമായി ബന്ധപ്പെടുക. ഉപ്പ് മിക്‌സുകളും, ഉപ്പ് ഉല്‍പന്നങ്ങളും, പാക്കിങ്ങിനും ആവശ്യമായ സൗകര്യങ്ങള്‍ എന്താണെന്ന് പ്രാദേശികതലത്തിലുള്ള ആരോഗ്യ ഏജന്‍സിയുമായി ബന്ധപ്പെടുകയും അന്വേഷിക്കുകയും ചെയ്യുന്നത് നല്ലതാണ്.

വൃത്തിയുള്ളതും ലൈസന്‍സുള്ളതുമായ ഒരു സാനിറ്ററി സൗകര്യം ആവശ്യമാണ്.  ആളുകളെ ജോലിക്കെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ഐ.ആര്‍.എസുമായും, സംസ്ഥാന തൊഴില്‍, വ്യവസായ വകുപ്പുമായും തൊഴില്‍ സുരക്ഷാ ഏജന്‍സിയുമായും ബന്ധപ്പെടാം.

നിങ്ങള്‍ക്ക് ആവശ്യമുള്ള ഉപ്പ് ലഭിക്കുന്ന സ്ഥലങ്ങള്‍ തിരിച്ചറിയുക. നിങ്ങളുടെ പ്രദേശത്തെ ഉപ്പ് വിതരണക്കാരെ തിരയുന്നതിലൂടെയോ അല്ലെങ്കില്‍ ഒരു പ്രത്യേകതരം ഉപ്പില്‍ വൈദഗ്ധ്യമുള്ളവര്‍ക്കായി ഓണ്‍ലൈനില്‍ തിരയുന്നതിലൂടെയോ ഇത് മനസിലാക്കാം. പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ വാങ്ങേണ്ടതുണ്ട്.

1987 ബി.ഐ.എസ് മാനദണ്ഡങ്ങള്‍ അനുസരിച്ച്, 30 പി.പി.എം അയോഡിന്‍ ലഭിക്കുന്നതിന്, നിങ്ങള്‍ 50 പി.പി.എം പൊട്ടാസ്യം അയോഡേറ്റ് ചേര്‍ക്കേണ്ടതുണ്ട്. അതിനാല്‍, പ്രധാന അസംസ്‌കൃത വസ്തുവായി നിങ്ങള്‍ക്ക് ഭക്ഷ്യ ഗ്രേഡ് ഉപ്പ് ആവശ്യമാണ്. കൂടാതെ, നിങ്ങള്‍ക്ക് സാങ്കേതിക ഗ്രേഡ് പൊട്ടാസ്യം അയോഡേറ്റ് 40, 25 ppm ആവശ്യമാണ്. അവസാനമായി, ബള്‍ക്ക് പാക്കേജിംഗിനായി പോളിത്തീന്‍ പൗച്ച് ബാഗുകളും, പുറം കാര്‍ഡ്‌ബോര്‍ഡ് കാര്‍ട്ടണുകളും പോലുള്ള വസ്തുക്കള്‍ ആവശ്യമാണ്.

നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി ലേബലുകളും പാക്കേജിംഗും വികസിപ്പിക്കുന്നത് പ്രയോജനകരമായിരിക്കും. ഇത് നിങ്ങളുടെ ഉല്‍പ്പന്നത്തിന്റെ വിലയെ തീര്‍ച്ചയായും സ്വധീനിക്കും. പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കാരണം അവ വിലകുറഞ്ഞതും ഉല്‍പ്പന്നം പുറത്തുകാണിക്കാന്‍ എളുപ്പവുമാണ്. ഉല്‍പ്പന്നം സൂക്ഷ്മമായി പരിശോധിക്കാന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്ന ആകര്‍ഷകമായ ലേബല്‍ ഉള്‍പ്പെടുത്തുന്നത് ഉറപ്പാക്കുക.

സാധനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതിനായി പല മാർക്കറ്റിങ് തന്ത്രങ്ങളും ഉപയോഗപ്പെടുത്താം. റസ്റ്റോറന്റുകൾ, വീട്ടമ്മമാർ എന്നിവരെ ഇതിനായി ഉപയോഗപ്പെടുത്താം. പ്രാദേശിക റീട്ടെയിൽ വിപണിക്കൊപ്പം, ഇ-കൊമേഴ്സ്, രാജ്യാന്തര വിപണികളും ഉപയോഗപ്പെടുത്താം. വൻകിട കമ്പനികളുമായി കരാറിലെത്തുന്നതും വരുമാനം വർദ്ധിപ്പിക്കും.

English Summary: Salt business: If you have Rs 1 lakh, you can earn around Rs 2 lakh
Published on: 06 April 2022, 07:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now