Updated on: 12 November, 2022 6:26 PM IST
കർഷകർക്ക് കൈത്താങ്ങായി 'സമൃദ്ധി'

എറണാകുളം: കോതമംഗലത്തെ കർഷകർക്ക് കൈത്താങ്ങായി  'സമൃദ്ധി' സംഭരണ വിപണന കേന്ദ്രം നെല്ലിമറ്റത്ത് പ്രവർത്തനം ആരംഭിച്ചു. കോതമംഗലം  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് ഗ്രാമപഞ്ചായത്തുകളിലെയും കോതമംഗലം നഗരസഭയിലെയും  കർഷകരുടെ  ഉത്പന്നങ്ങൾ സംഭരിക്കുവാനും ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനുമായുള്ള സംഭരണ വിപണന കേന്ദ്രമാണ് 'സമൃദ്ധി'. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 5.8 ലക്ഷം രൂപ ചെലവിലാണ് സമൃദ്ധി കേന്ദ്രം യാഥാർഥ്യമാക്കിയിരിക്കുന്നത്.

രണ്ടു വർഷം മുമ്പ് കോവിഡ് ലോക് ഡൗൺ കാലത്ത് കൃഷി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരു കാർഷിക വിപണി കോതമംഗലത്ത് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് ബ്ലോക്ക് തലത്തിലുള്ള വിപണിയുടെ ആവശ്യകതയും സാധ്യതയും തിരിച്ചറിഞ്ഞത്. അങ്ങനെയാണ് 'സമൃദ്ധി' എന്ന ആശയം രൂപം കൊണ്ടത്.

ബന്ധപ്പെട്ട വാർത്തകൾ: കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്ക് ലഭ്യമാക്കും; മന്ത്രി പി പ്രസാദ്

പഞ്ചായത്തുകളിൽ നിന്നും നഗരസഭയിൽ നിന്നും തിരഞ്ഞെടുത്ത 15 പേരടങ്ങുന്ന  കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിലാണ് വിപണിയുടെ പ്രവർത്തനം.

ബന്ധപ്പെട്ട വാർത്തകൾ: നാളീകേരത്തിന്‍റെ മൂല്യവര്‍ധിത ഉത്പന്ന സാധ്യത കര്‍ഷകര്‍ ഉപയോഗപ്പെടുത്തണം: മന്ത്രി വി.എസ്. സുനില്‍കുമാര്‍

കർഷകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ എല്ലാ ദിവസവും സമൃദ്ധി കേന്ദ്രത്തിൽ എത്തിക്കാം. ഈ ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ഇവിടെ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന നാടൻ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള ഉത്പന്നങ്ങൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് വാങ്ങാം. എല്ലാ വ്യാഴാഴ്ചയും  ചന്ത ദിവസമായി നിശ്ചയിച്ചിട്ടുണ്ട്. അന്ന് മാത്രം സംഭരണവും വിപണനവും ചന്തയുടെ രീതിയിലായിരിക്കും.  നെല്ലിമറ്റം പുല്ലുകുത്തിപ്പാറയായിലാണ് സമൃദ്ധി വിപണന കേന്ദ്രം സ്ഥിതിചെയ്യുന്നത്.

English Summary: 'Samrudhi' as a helping hand for farmers
Published on: 12 November 2022, 06:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now