1. News

കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്ക് ലഭ്യമാക്കും; മന്ത്രി പി പ്രസാദ്

കേരഗ്രാമം പദ്ധതിയുടെ ഗുണങ്ങൾ കർഷകർക്കും ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. തൂണേരി ഗ്രാമപഞ്ചായത്തിൽ വിജയകരമായി പൂർത്തിയാക്കിയ കേരഗ്രാമം പദ്ധതിയുടെ രണ്ടാം വർഷ പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep

ബന്ധപ്പെട്ട വാർത്തകൾ: കേരഗ്രാമം പദ്ധതി ആനൂകൂല്യ വിതരണത്തിൽ മാത്രമായി ഒതുങ്ങരുത്: മന്ത്രി പി.പ്രസാദ്

വാർഡുതലത്തിൽ കർഷകരുടെ കൂട്ടായ്മകൾ രൂപീകരിക്കാനും ഇതിലൂടെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും മന്ത്രി നിർദ്ദേശിച്ചു. ഉത്പന്നങ്ങൾ ഉണ്ടാക്കാനാവശ്യമായ പരിശീലനങ്ങൾക്കും മറ്റാവശ്യങ്ങൾക്കും സർക്കാരിന്റെ എല്ലാ സഹായങ്ങളും ഉണ്ടാകും. നാളീകേര സംഭരണ വിഷയത്തിൽ സർക്കാർ കർഷർക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ ഇ.കെ.വിജയൻ എം എൽ എ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി.ആർ രമാദേവി പദ്ധതി വിശദീകരിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാഹിന പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വനജ കെ.പി, തുണേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് മധുമോഹൻ കെ, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ റെജുല നിടുമ്പ്രത്ത്, തൂണേരി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമറാണി പി, പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ.എസ്, കേരസമിതി സെക്രട്ടറി കെ.ചന്ദ്രശേഖരൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

English Summary: The benefits of the Keragramam project will be made available to the farmers; Minister P Prasad

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds