Updated on: 11 September, 2021 6:50 PM IST
farmers protest

കേന്ദ്രത്തിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച (SKM) സെപ്റ്റംബര്‍ 27 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ലക്നൗവില്‍ നടന്ന കര്‍ഷക സംഘടനകളുടെ രണ്ട് ദിവസത്തെ കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. നിര്‍ദ്ദിഷ്ട രാജ്യവ്യാപക പണിമുടക്ക് വിജയിപ്പിക്കുന്നതിന്, കര്‍ഷക സംഘടനകള്‍ സെപ്റ്റംബര്‍ 17 മുതല്‍ ഉത്തര്‍പ്രദേശിലെ എല്ലാ ജില്ലകളിലും ട്രേഡ് യൂണിയനുകള്‍, യുവജന സംഘടനകള്‍, ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷനുകള്‍, ബിസിനസ് സംഘടനകള്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നഗരപ്രദേശങ്ങളില്‍ ഭാരത് ബന്ദ് ആചരിക്കുന്നതിനായി കര്‍ഷക നേതാക്കള്‍ ട്രേഡ് ബോര്‍ഡുകളുമായും വിവിധ ജീവനക്കാരുടെ സംഘടനകളുമായും ട്രേഡ് യൂണിയനുകളുമായും ബന്ധപ്പെടും.

85 കര്‍ഷക യൂണിയനുകളുടെ പങ്കാളിത്തതോടെയാണ് ലക്‌നൗവില്‍ രണ്ട് ദിവസത്തെ എസ്‌കെഎം മീറ്റ് നടന്നത്. ഹര്‍ണം വര്‍മ്മ, ഡി പി സിംഗ്, തേജീന്ദര്‍ സിംഗ് വിര്‍ക്ക് എന്നിവരടങ്ങിയ മൂന്നംഗ ഏകോപന സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ ഭാരത് ബന്ദിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പിന്നീട് വിപുലീകരിക്കുകയും ചെയ്യും. ഓഗസ്റ്റ് 28 ന് ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിന്റെ പശ്ചാത്തലത്തില്‍ സെപ്തംബര്‍ 25 ന് എസ്‌കെഎം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പോലീസ് നടപടിയെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ പരിക്കുകളോടെ മരിച്ചു എന്നും സംഭവത്തില്‍ കുറഞ്ഞത് 10 കര്‍ഷകര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട് എന്നും കര്‍ഷക സമരത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റ് യോഗേന്ദ്ര യാദവ് പറയുന്നു.

പ്രതിഷേധക്കാര്‍ക്കെതിരായ ലാത്തിച്ചാര്‍ജിന് പിന്നില്‍ പോലീസും ജില്ലാ ഉദ്യോഗസ്ഥരും ആണെന്നും അവര്‍ക്കെതിരെ നടപടി എടുക്കണം എന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെടുന്നു. ചൊവ്വാഴ്ച, ആയിരക്കണക്കിന് കര്‍ഷകര്‍ കര്‍ണാലിലെ മിനി സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ജില്ലാ ഭരണകൂടവുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാത്തതിനെ തുടര്‍ന്ന് ഉപരോധിക്കുകയും ചെയ്തിരുന്നു.

 

കര്‍ണാല്‍ സംഭവത്തില്‍ 'നിഷ്പക്ഷമായ' അന്വേഷണം നടത്താന്‍ ഹരിയാന സര്‍ക്കാര്‍ ഉത്തരവ് ചെയ്തു. അതേസമയം, തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ കിസാന്‍ മഹാപഞ്ചായത്ത് യോഗങ്ങളുടെ ഒരു പരമ്പരയും എസ്‌കെഎം ആസൂത്രണം ചെയ്തിട്ടുണ്ട്. സെപ്റ്റംബര്‍ 5 ന് മുസാഫര്‍നഗറില്‍ ഇത്തരത്തില്‍ ആദ്യ കര്‍ഷക സംഗമങ്ങള്‍ സംഘടിപ്പിട്ടുണ്ടായിരുന്നു. ഒന്‍പത് മാസം മുമ്പ് ആരംഭിച്ച കര്‍ഷക പ്രക്ഷോഭം നിലവിലുള്ള മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിക്കുന്നതുവരെ അവസാനിക്കില്ല എന്നാണ് ഭാരതീയ കിസാന്‍ യൂണിയന്‍ ദേശീയ വക്താവ് രാകേഷ് ടികൈറ്റ് പറയുന്നത്.

ബന്ധപ്പെട്ട വാർത്തകൾ

കോവിഡ് -19: ഭാരതീയ കിസാൻ യൂണിയൻ കാർഷിക മേഖലയ്ക്ക് 1.5 ലക്ഷം കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടു

ആവശ്യങ്ങൾ അംഗീകരിച്ചതായി സർക്കാർ;ഡൽഹിയിലെ കർഷകസമരം അവസാനിപ്പിച്ചു

പ്രധാനമന്ത്രി കിസാൻ മൻധൻ യോജനയിലൂടെ കർഷകർക്ക് പ്രതിമാസം 3000 രൂപ ലഭിക്കും

English Summary: Samyukta Kisan Morcha decide Bharat Bandh on September 27
Published on: 11 September 2021, 06:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now