Updated on: 4 December, 2020 11:18 PM IST

ചന്ദന മരങ്ങൾ ഏറ്റവും  വില കൂടിയ മരങ്ങളാണ് .കേരളത്തിൽ ഇവയുടെ വിപണനം ഗവൺമെന്റിന്റെ അധീനതയിൽ മാത്രമേ നടക്കുകയുള്ളൂ . സ്വകാര്യ വ്യക്തി നട്ടുവളർത്തിയ ചന്ദന തടികൾ മുറിക്കുമ്പോൾ പോലും കർശനമായ നടപടികൾ ഉണ്ട്  ഈ തടികൾ ഗവൺമെന്റ് തന്നെ വിലയിട്ട്  ഏറ്റ് വാങ്ങുകയുമാണ് ചെയ്യുന്നത് . ചന്ദന തടി ചന്ദനതൈലം എന്നിവ അനധികൃമായി കൈവശം വയ്ക്കുകയോ വിൽക്കുകയോ ചെയ്യുന്നതും വളരെ കുറ്റകരമാണ് . ഇന്ത്യയിലും ആ സ്ട്രലിയയിലുമാണ് ഏറ്റവും കൂടുതൽ ചന്ദന മര കൃഷി ഉള്ളത് .കേരളം തമിഴ്നാട് ആന്ത്രാപ്രദേശ് എന്നിവടങ്ങളിലാണ് ഇന്ത്യയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലുള്ള ചന്ദന തോട്ടങ്ങളുടെ ഭൂരിഭാഗവും നിൽക്കുന്നത് . ഇടുക്കി ജില്ലയിലെ മറയൂരിൽ 60 ചതുരശ്ര കി.മീ സ്വാഭാവീക ആവാസവ്യവസ്ഥയിലുള്ള ചന്ദനക്കാടുകൾ സ്ഥിതി ചെയ്യുന്നുണ്ട് .ഇത്തരം ചന്ദനക്കാടുകൾക്ക് വനപാലകരുടെ കർശനമായ കാവലും ഏർപ്പെടുത്തിയിട്ടുണ്ട്

പൊക്ക മുള്ള തൈകളാണ്  നടുന്നതിന് ഉപയോഗിക്കുക .ഒന്നര അടി വീതിയും നീളവും ആഴവും ഉള്ള കുഴികളിൽ ചാണ പൊടിയിട്ട്  ഇത് നടാം  .6 .5 മുതൽ 7.5 വരെ പി.എച്ച് ഘടനയുള്ള മണ്ണാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം .ചന്ദന മരങ്ങളുടെ പ്രത്യകത എന്ന് പറയുന്നത് ഇവ മറ്റ് കള സസ്യങ്ങളിൽ നിന്ന് ഭാഗീകമായിട്ടാണ് മൂലകങ്ങൾ വലിച്ചെടുക്കുന്നത് .അതിനാൽ ചന്ദന മരങ്ങളോടൊപ്പം 3 മീറ്റർ അകലത്തിൽ ശീമക്കൊന്ന തുവരപ്പയർ സവോട്ട എന്നിവ ഇടവിളയായി കൃഷി ചെയ്യുന്നത് നല്ലതാണ് .7-8 വർഷം മിതമായ വളർച്ചയെ ഇവയ്ക്ക് ഉണ്ടാവൂ .അതിന് ശേഷം ഓരോ വർഷം ഒരു കിലോ വീതം കൂടും .15 വർഷം എത്തുമ്പോഴേക്കും കാതൽ രൂപപ്പെട്ട് തുടങ്ങും . പൂർണ വളർച്ച എത്തിയ മരങ്ങൾ 13- 16 മീറ്റർ വരെ ഉയരവും 1 - 2 മീറ്റർ വീതിയും വരും .ചന്ദന മരങ്ങൾ വേരോട് കൂടി പിഴുതെടുക്കുകയാണ് ചെയ്യുന്നത് .ഇവയുടെ വേര് മുതൽ തൂക്കത്തിന് നല്ല വില കിട്ടും .

English Summary: sandal wood trees
Published on: 21 June 2019, 02:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now