പോത്തൻകോട്: "എന്നെ മനസ്സിലായോ? ഞാനാണ് കൊറോണാ വൈറസ് വുഹാനിൽ നിന്നും ലോകത്തെയാകെ മഹാമാരിയിലാക്കിയ വിരുതൻ ഇത്തിരിപ്പോന്ന എന്നോട് നീ യുദ്ധം പ്രഖ്യാപിച്ചിരിക്കു കയാണല്ലോ .." ആർത്തട്ടഹസിച്ചു കൊണ്ട് മനുഷ്യരാശിയോട് കൊറോണാ വൈറസ് സംവദിക്കു കയാണ്
ശാന്തിഗിരി വിദ്യാഭവനിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനി സ്നേഹാ മോഹനാണ് കൊറോണാ വൈറസായി ദൃശ്യാവിഷ് ക്കാരം നടത്തിയിരിക്കുന്നത്
അധ്യാപിക ബിന്ദു നന്ദനയാണ് സ്ക്രിപ്റ്റ് എഴുതി യിരിക്കുന്നത്
കൊറോണയുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഉണ്ടായെങ്കിലും കൊറോണ വൈറസിന്റെ കാഴ്ച്ചപ്പാടിലൂടെ ഈ ലോകത്തെ കാണുക എന്ന സങ്കൽപം ഉണ്ടായില്ല
അത്തരം ചിന്ത യാണ് ഇങ്ങനെയൊരു സ്ക്രിപ്റ്റ് എഴുതാൻ പ്രേരിപ്പിച്ചതെന്നു ബിന്ദു നന്ദന പറഞ്ഞു
കൊറോണാ വൈറസ് മനുഷ്യരോട് സംസാരിക്കുന്നരീതിയിലാണ് ഏകാഭിനയം ആവിഷ്ക്കരിച്ചിരിക്കുന്നത്
തനിക്കെതിരേ പോരാടാൻ ഈ ലോകം മുഴുവൻ ഒരുമിക്കുന്നത് സുന്ദരമായ കാഴ്ച്ച യാണ്
എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ തന്റെ കാലിടറുന്നു
സ്വയമർപ്പിച്ചു പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസു കാർക്കുമെല്ലാം കൊറോണ അഭിനന്ദനങ്ങളും അറിയിക്കുന്നുണ്ട്
എല്ലാവരും വീട്ടിനുള്ളിൽ ആയതോടെ പ്രകൃതിയും കൂടുതൽ സുന്ദരിയായിരിക്കുന്നു
"ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതാകട്ടേ ഇനി നിന്റെ ആപ്തവാക്യം എന്ന് കൊറോണാ വൈറസ് മനുഷ്യർക്ക് ഉപദേശവും നൽകിക്കൊണ്ടാണ് ദൃശ്യാവിഷ്ക്കാരം അവസാനിക്കു ന്നത്