കേരള സർക്കാറിൻറെ, സ്വയംതൊഴില്‍ പദ്ധതിയായ ശരണ്യയിലേക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വര്‍ധനവാണ് അടുത്തകാലത്ത് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2010-11 വര്‍ഷത്തില്‍ ആരംഭിച്ച ഈ പദ്ധതി വഴി ഒരു വ്യക്തിക്ക് 50,000 രൂപ വരെ പലിശരഹിത വായ്പയായിട്ടാണ് അനുവദിക്കുന്നത്. വായ്പാ തുകയുടെ 50 ശതമാനം സബ്സിഡിയായും അനുവദിക്കും.
Employment Exchange കളിൽ പേര് റജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽരഹിതരായ വിധവകൾ, ഭർത്താവ് ഉപേക്ഷിച്ചവർ, നിയമാനുസൃതം വിവാഹബന്ധം വേർപ്പെടുത്തിയവർ, അവിവാഹിതകൾ, പട്ടികവർഗത്തിലെ അവിവാഹിതരായ അമ്മമാർ എന്നീവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. വായ്പ അനുവദിച്ചതിന് ശേഷം സാഹചര്യം പരിഗണിച്ചതിന് ശേഷം വായ്പാ പരിധി ഒരു ലക്ഷം വരെയായി ഉയര്‍ത്തും.
എന്നാല്‍ അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ അനുവദിക്കുന്ന തുകയ്ക്ക് മൂന്ന് ശതമാനം ഫ്ലാറ്റ് റേറ്റിൽ പലിശ ഈടാക്കും. പദ്ധതിക്ക് അപേക്ഷിക്കുന്നവരുടെ വാര്‍ഷിക കുടുംബവരുമാനം രണ്ട് ലക്ഷം കവിയരുത്. അപേക്ഷകരുടെ പ്രായം 18 നും 55 നും ഇടയിലായിരിക്കണം. അവിവാഹിതകളുടെ പ്രായം 30 വയസ്സ് പൂര്‍ത്തിയായിരിക്കണം. അതേസമയം, ഈ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവർക്ക് തുടർന്ന് തൊഴിൽരഹിത വേതനം ലഭിക്കില്ല.
അനുബന്ധ വാർത്തകൾ പട്ടികജാതി വികസന വകുപ്പിന്റെ സ്വയംതൊഴിൽ വായ്പ
#krishijagran #keralagovt #sharanyascheme #interestfreeloan #forwomen