Updated on: 4 December, 2020 11:18 PM IST
Sbi App
കാർഷിക വായ്പ ലഭ്യമാക്കാൻ സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ ) പുതിയ ആപ് .ഇനി . എസ്.ബി.ഐ യോനോ മൊബൈൽ അപ്പ്ലിക്കേഷനിലൂടെ സ്വർണ്ണ വായ്പ ഉൾപ്പെടെ 4 തരം കാർഷിക വായ്പകൾക്ക് അപേക്ഷിക്കാം.ഒറ്റ ദിവസം കൊണ്ട് വായ്പ തുക അക്കൗണ്ടിലെത്തും. ഭൂമി പരിശോധന ആവശ്യമായ അപേക്ഷകളിൽ പരമാവധി 5 ദിവസത്തിനുള്ളിൽ നടപടിയെടുക്കും.ആപിലെ കിസാൻ സ്റ്റോറിൽ നിന്നു 30% വരെ ഇളവുകളോടെ കാർഷിക ഉപകരണങ്ങൾ വാങ്ങാനും സൗകര്യം. തീർന്നില്ല, കൃഷി വിജയകരമാക്കാനുള്ള നിർദേശങ്ങളുമുണ്ട്. സംശയങ്ങൾക്ക് വിദഗ്ധർ മറുപടി നൽകും.ഇടപാടുകൾ പൂർണമായും ഡിജിറ്റലാക്കുന്നതിന്റെ ഏറ്റവും പുതിയ നടപടിയാണു കാർഷിക വായ്പ അപേക്ഷയും ഓൺലൈനിലൂടെയാക്കിയത്. 2022 വർഷത്തോടെ കടലാസ് ഇടപാടുകൾ പൂർണമായും അവസാനിപ്പിക്കുകയാണു ലക്ഷ്യം. കിസാൻ ഇ–സ്റ്റോർ വിത്തുകൾ, വളം, ജൈവ വളം, കീടനാശിനി, കൈക്കോട്ട്, മണ്ണ്–വെള്ളം പരിശോധന കിറ്റ്, മോട്ടർ, കാലിത്തീറ്റ, സൗരോർജ ഉപകരണങ്ങൾ, ജനറേറ്റർ  തുടങ്ങി 1,836 കാർഷിക അനുബന്ധ ഉൽപന്നങ്ങൾ 30% വരെ ഇളവുകളോടെ ലഭിക്കും.
 
 രാജ്യത്തെ വിദഗ്ധരുടെയും കർഷകരുടെയും നിർദേശങ്ങൾ മികച്ച കൃഷി ഒരുക്കുന്നതിനായി അറിയാം. സംശയങ്ങൾ ചോദിക്കാനും സൗകര്യം ഉണ്ട്. കർഷകർക്കു അവരുടെ കൃഷി രീതികൾ പ്രാദേശിക ഭാഷകളിൽ പരിചയപ്പെടുത്താനും അവസരമുണ്ട്. 
 
അപേക്ഷിക്കുന്നത് എങ്ങനെ 
 
യോനോ ആപ്ലിക്കേഷനിൽ യോനോ കൃഷി എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം. മലയാളം ഉൾപ്പെടെ 16 ഭാഷകളിൽ വിവരങ്ങൾ ലഭിക്കും. അഗ്രി ലോൺ (കാർഷിക വായ്പ) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം..
 
∙ഏതു തരം വായ്പയാണു വേണ്ടത് എന്ന വിവരം പട്ടികയിൽ നിന്നു തിരഞ്ഞെടുക്കുക 
 
∙ apply loan (വായ്പയ്ക്ക് അപേക്ഷിക്കുക) എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യണം.
 
പാസ്പോർട്ട് സൈസ് ഫോട്ടോ, ഭൂരേഖ, തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് അപ്‍ലോഡ് ചെയ്യുക. ഇപ്പോൾ ലഭിക്കുന്ന റഫറൻസ് നമ്പർ അടുത്തുള്ള എസ്ബിഐ ശാഖയിലെത്തി നൽകിയാൽ വായ്പ തുക അക്കൗണ്ടിലെത്തും. (സ്വർണ വായ്പയ്ക്കാണ്  അപേക്ഷ നൽകിയതെങ്കിൽ സ്വർണവുമായി ബാങ്കിലെത്തണം)
 
English Summary: SBI aap for agriculture loans
Published on: 17 July 2019, 04:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now