Updated on: 16 April, 2021 5:09 PM IST
അക്കൗണ്ട് ഉടമകളെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്താൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു

മുംബൈ: രാജ്യത്തെ മുൻനിര ബാങ്കുകൾ പാവങ്ങളെ പിഴിഞ്ഞ് കോടികൾ‌ സമ്പാദിക്കുന്നുവെന്ന ഐഐടി ബോംബെയുടെ റിപ്പോട്ടിനെതിരെ പ്രതികരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). സീറോ ബാലൻസ് അക്കൗണ്ടുകൾ അല്ലെങ്കിൽ ബേസിക് സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ (ബിഎസ്ബിഡിഎ) നിന്ന് ഈടാക്കിയ ചാർജുകൾ ഉപഭോക്താക്കൾക്ക് തിരികെ നൽകിയതായി എസ്ബിഐ പറഞ്ഞു.

2015 മുതൽ 2020 വരെയുള്ള അഞ്ച് വർഷ കാലയളവിൽ 12 കോടി ബി‌എസ്‌ബി‌ഡി‌എ ഉടമകളിൽ നിന്ന് 300 കോടി രൂപയാണ് ബാങ്ക് ഈടാക്കിയത് എന്നായിരുന്നു വാർത്തകൾ വന്നത് . അതിനെതിരെയാണ് എസ് ബി ഐ പ്രതികരിച്ചത് .

പ്രത്യക്ഷ നികുതി ബോർഡിന്റെ (സിബിഡിടി) നിർദ്ദേശപ്രകാരം 2020 ജനുവരി ഒന്നിനും സെപ്റ്റംബർ 14 നും ഇടയിൽ ഡിജിറ്റൽ മോഡ് ഉപയോഗിച്ച് നടത്തിയ ഇടപാടുകൾക്ക് ഈടാക്കിയ ചാർജാണ് തിരികെ നൽകിയതെന്നും ബാങ്ക് വ്യക്തമാക്കി. ജനുവരി ഒന്നിന് ശേഷം ഈടാക്കിയ ചാർജുകൾ തിരികെ നൽകണമെന്നും ഭാവിയിൽ ഡിജിറ്റൽ മോഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്ക് ചാർജ് ഈടാക്കരുതെന്നും കഴിഞ്ഞ വർഷം സിബിഡിടി ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

ഇതുപ്രകാരമാണ് ഈടാക്കിയ ചാർജ് ബാങ്ക് തിരികെ നൽകിയത്. 2020 സെപ്റ്റംബർ 15 മുതൽ ബിഎസ്ബിഡി അക്കൗണ്ടുകൾ വഴിയുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ചാർജുകൾ ഈടാക്കുന്നത് നിർത്തിയിട്ടുണ്ട്. പി‌എം‌ജെ‌ഡി‌ഐ അക്കൗണ്ട് ഉൾപ്പെടെയുള്ള ബി‌എസ്‌ബിഡി അക്കൗണ്ട് ഉടമകളെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ നടത്താൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമായിരുന്നു ഇതിന് പിന്നിലെന്നും എസ്ബിഐ പ്രസ്താവനയിൽ പറഞ്ഞു.ഐഐടി ബോംബെ നടത്തിയ പഠനം

എസ്‌ബി‌ഐ ഉൾപ്പെടെയുള്ള രാജ്യത്തെ മുൻനിര ബാങ്കുകൾ സീറോ ബാലൻസ് അക്കൗണ്ടുകൾക്ക് നൽകുന്ന ചില സേവനങ്ങൾക്ക് അമിത നിരക്ക് ഈടാക്കുന്നതായാണ് ഐഐടി ബോംബെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. സീറോ ബാലൻസ്‌ അക്കൗണ്ടുകളിൽ നിന്ന് നാല് തവണയിൽ കൂടുതൽ നടത്തുന്ന ഓരോ പിൻവലിക്കലിനും 17.70 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. പാവപ്പെട്ടവരിൽനിന്ന് അനധികൃതമായാണ് എസ്ബിഐ സേവന നിരക്കുകൾ ഈടാക്കുന്നത്. ഇതിൽ 2018-19 കാലയളവിൽ മാത്രം 72 കോടി രൂപയും 2019-20 കാലയളവിൽ 158 കോടി രൂപയുമാണ് അനധികൃതമായി പിരിച്ചെടുത്തതെന്നും ഐഐടി ബോംബെ പ്രൊഫസർ ആശിഷ് ദാസ് നടത്തിയ പഠനം അവകാശപ്പെടുന്നു.

2013 സെപ്റ്റംബർ‌ വരെയുള്ള ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ചാണ് ബി‌എസ്‌ബി‌ഡി‌എ നിരക്കുകൾ ഈടാക്കുന്നത്. ആർബിഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ അനുസരിച്ച് ബി‌എസ്‌ബി‌ഡി‌എ അക്കൗണ്ട് ഉടമകൾക്ക് മാസത്തിൽ നാല് തവണയിൽ‌ കൂടുതൽ‌ തുക പിൻ‌വലിക്കാൻ അനുവാദമുണ്ട്. ബാങ്കിന്റെ വിവേചനാധികാരത്തിൽ‌ ഇതിന് ബാങ്കിന് ചാർജ് ഈടാക്കാനാകില്ല. എന്നാൽ ആർ‌ബി‌ഐയുടെ ഈ ചട്ടങ്ങൾ ലംഘിച്ചാണ് ബി‌എസ്‌ബി‌ഡി‌എ അക്കൗണ്ട് ഉടമകളിൽനിന്ന് നാല് തവണയിൽ കൂടുതലുള്ള പിൻവലിക്കലിന് എസ്ബിഐ നിരക്കുകൾ ഈടാക്കുന്നത്. 2013 ന്റെ തുടക്കത്തിൽ തന്നെ റിസർവ് ബാങ്ക് ചട്ടങ്ങൾ ലംഘിച്ച് എസ്‌ബി‌ഐ ഓരോ ഡെബിറ്റ് ഇടപാടുകൾക്കും ഉടമകളോട് കൂടുതൽ തുക ഈടാക്കുന്നുണ്ടായിരുന്നു.നെഫ്റ്റ്, ഐ‌എം‌പി‌എസ് പോലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് പോലും 17.70 രൂപ വരെയുള്ള ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. ഇത് റിസർവ് ബാങ്ക് മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് പഠനം വിമർശിച്ചു. കൂടാതെ ഒരു വശത്ത് രാജ്യം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളെ ശക്തമായി പ്രോത്സാഹിപ്പിക്കുമ്പോള്‍ മറുവശത്ത് എസ്‌ബി‌ഐ ആളുകളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു. ഓരോ ഡിജിറ്റൽ ഇടപാടിനും ഉപഭോക്താക്കളിൽനിന്ന് ബാങ്ക് 17.70 രൂപയാണ് ഈടാക്കുന്നതെന്നും പഠനം പറയുന്നു.

English Summary: SBI denies rumors of Rs 300 crore squeezing the poor
Published on: 16 April 2021, 04:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now