Updated on: 25 October, 2021 5:23 PM IST
SBI Kisan Credit Card: Low interest rate loans up to Rs 4 lakh

കർഷകരെ ശാക്തീകരിക്കാൻ കേന്ദ്ര സർക്കാർ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതി പ്രകാരം, കർഷകർക്ക് വളരെ കുറഞ്ഞ പലിശയ്ക്ക് 3 മുതൽ 4 ലക്ഷം വരെ വായ്പ നൽകുന്നു. കർഷകന് ഈ വായ്പ തുക തന്റെ കൃഷിയിൽ നിക്ഷേപിക്കാൻ കഴിയുന്നതാണ് അല്ലെങ്കിൽ കൃഷിക്കാവശ്യമായ വിത്ത്, ഭക്ഷണം എന്നിവയ്ക്ക് ഉപയോഗിക്കാൻ കഴിയും. എന്നാൽ ഇതിനായി നിങ്ങൾക്ക് വേണ്ടത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ടും യോനോ ആപ്പ് ഡൌൺലോഡ് ചെയ്യുന്നതിനായി സ്മാർട്ട് ഫോണും ആണ്.

നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതാണ്.

എസ്ബിഐ അക്കൗണ്ട് ഉപയോഗിച്ച് എങ്ങനെ അപേക്ഷിക്കാം?

നിങ്ങൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉണ്ടെങ്കിൽ, നിങ്ങൾക്ക് യോനോ ആപ്പ് ഉപയോഗിച്ച് അപേക്ഷിക്കാൻ കഴിയുന്നതാണ്. യോനോ അഗ്രികൾച്ചർ പ്ലാറ്റ്‌ഫോം സന്ദർശിച്ച് നിങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. ഇതിനായി, ആദ്യം, നിങ്ങളുടെ ഫോണിൽ SBI YONO എന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ഇതിനുപുറമെ, നിങ്ങൾക്ക് എസ്ബിഐ യോനോയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ചും ലോഗിൻ ചെയ്യാൻ കഴിയുന്നതാണ്.

SBI YONO ആപ്പ് ഉപയോഗിച്ച് അപേക്ഷിക്കുന്ന പ്രക്രിയ

  • ആദ്യം എസ്ബിഐ യോനോ തുറക്കുക.

  •  അവിടെ കൃഷി എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

  • ഇതിനുശേഷം, കിസാൻ ക്രെഡിറ്റ് കാർഡ് അവലോകന വിഭാഗത്തിലേക്ക് പോകുക.

  • ആപ്ലിക്കേഷന്റെ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പേജിൽ ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും പൂരിപ്പിക്കുക.

  • ആവശ്യമായ എല്ലാ വിവരങ്ങളും പൂരിപ്പിച്ചാലുടൻ നിങ്ങളുടെ അപേക്ഷ വിജയകരമായി പൂർത്തിയാകും.

എന്താണ് കിസാൻ ക്രെഡിറ്റ് കാർഡ് (KCC)?

കിസാൻ ക്രെഡിറ്റ് കാർഡ് നൽകുന്നത് ബാങ്കുകളാണ്. വിത്ത്, വളം, കീടനാശിനി മുതലായ എല്ലാ കാർഷികവസ്തുക്കളും വാങ്ങുന്നതിന് കർഷകന് വായ്പ നൽകുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.

അനിയന്ത്രിതമായ പലിശ ശേഖരിക്കുന്ന പണമിടപാടുകാരെ ആശ്രയിക്കേണ്ടതില്ല

കിസാൻ ക്രെഡിറ്റ് കാർഡിന് കീഴിൽ എടുക്കുന്ന വായ്പ 2% മുതൽ 4% വരെ വിലകുറഞ്ഞതാണ്, എന്നാൽ വായ്പ കൃത്യസമയത്ത് തന്നെ തിരിച്ചടക്കണം.

ബാങ്കുകളുടെ പ്രക്രിയ

വായ്പ നൽകുന്നതിനുമുമ്പ്, അപേക്ഷകന്റെ വിശദാംശങ്ങൾ ബാങ്കുകൾ പരിശോധിക്കും.ഇത് വഴി അപേക്ഷകൻ യഥാർത്ഥത്തിൽ കർഷകനാണോ അല്ലയോ എന്ന് പരിശോധിക്കും. തിരിച്ചറിയലിനായി ആധാർ കാർഡും പാൻ കാർഡും ഫോട്ടോയും ശേഖരിക്കുന്നതായിരിക്കും. ഇതിനുശേഷം, മറ്റൊരു ബാങ്കിലും കുടിശ്ശികയില്ലെന്ന് ഒരു സത്യവാങ്മൂലം അപേക്ഷകന്റെ കയ്യിൽ നിന്നും വാങ്ങുന്നു.

റിബേറ്റ് ഫീസും ചാർജുകളും

കിസാൻ ക്രെഡിറ്റ് കാർഡ് ഉണ്ടാക്കുന്നതിനുള്ള ഫീസും ചാർജുകളും സർക്കാർ ഒഴിവാക്കി. കെസിസി ഉണ്ടാക്കാൻ 2000 മുതൽ 5000 രൂപ വരെയാണ് ചെലവ്. സർക്കാരിന്റെ നിർദ്ദേശപ്രകാരം, ഇന്ത്യൻ ബാങ്ക് അസോസിയേഷൻ ബാങ്കുകൾക്ക് ഫീസിലും ചാർജിലും ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ

പശു കിസാൻ ക്രെഡിറ്റ് കാർഡ്: കന്നുകാലി ഉടമകൾക്ക് 4% പലിശ നിരക്കിൽ 1.60 ലക്ഷം വരെ വായ്പ ലഭിക്കും

ICICI ബാങ്കിൻറെ കിസാൻ ക്രെഡിറ്റ് കാർഡ് കുറഞ്ഞ പലിശ നിരക്കിൽ

English Summary: SBI Kisan Credit Card: Low interest rate loans up to Rs 4 lakh
Published on: 25 October 2021, 04:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now