Updated on: 19 September, 2023 9:02 AM IST
SBI PO Recruitment 2023: Apply for 2000 vacancies; Salary Rs 36,000 - 63,840

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പ്രബേഷനറി ഓഫിസർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. ആകെ 2000 ഒഴിവുകളാണുള്ളത്.  യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് ഓദ്യോഗിക വെബ്സൈറ്റുകളായ https://bank.sbi/careers, https://sbi.co.in/careers സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: ആരോഗ്യകേരളത്തിലെ വിവിധ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്‌റ്റംബർ 27 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

യോഗ്യത 

ബിരുദം (2023 ഡിസംബർ 31ന്). അവസാനവർഷ വിദ്യാർഥികൾക്കും മെഡിസിൻ/ എൻജിനീയറിങ്/ സിഎ/ കോസ്റ്റ് അക്കൗണ്ടൻസി യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. മുൻപു 4 തവണ പരീക്ഷയെഴുതിയ ജനറൽ വിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല. ഒബിസി, ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് 7 തവണയാണു പരിധി. പട്ടികവിഭാഗക്കാർക്ക് ഈ വ്യവസ്‌ഥയില്ല.

ബന്ധപ്പെട്ട വാർത്തകൾ: യുപിഎസ്സി, 2024 വർഷത്തെ കേന്ദ്ര സർവീസിലെ എഞ്ചിനീയർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി

വയസ്സ് 2023 ഏപ്രിൽ ഒന്നിന് 21നും 30 വയസ്സിനും ഇടയിലായിരിക്കണം. അർഹർക്ക് ഇളവുണ്ട്.

ശമ്പളം

36,000–63,840 രൂപ

തിരഞ്ഞെടുപ്പ്

പ്രിലിമിനറി, മെയിൻ പരീക്ഷകളുണ്ട്. ഒരു മണിക്കൂർ ഓൺലൈൻ പ്രിലിംസിൽ ഇംഗ്ലിഷ്, ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ്, റീസണിങ് വിഭാഗങ്ങളിൽനിന്നായി 100 ഒബ്‌ജക്‌ടീവ് ചോദ്യങ്ങൾ. മെയിനിൽ 200 മാർക്കിന്റെ ഒബ്‌ജക്‌ടീവ് ചോദ്യങ്ങളും 50 മാർക്കിന്റെ ഡിസ്‌ക്രിപ്റ്റീവ് ചോദ്യങ്ങളും. തുടർന്ന് ഗ്രൂപ്പ് എക്സർസൈസും (20 മാർക്ക്) ഇന്റർവ്യൂവും (30 മാർക്ക്).

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (17/09/2023)

കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ): പ്രിലിമിനറിക്ക് കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം; മെയിനിന് കൊച്ചി, തിരുവനന്തപുരം.

അപേക്ഷ ഫീസ്

അപേക്ഷ ഫീസ് 750 യാണ്.  പട്ടികവിഭാഗ, ഭിന്നശേഷി അപേക്ഷകർക്കു ഫീസില്ല.

English Summary: SBI PO Recruitment 2023: Apply for 2000 vacancies; Salary Rs 36,000 - 63,840
Published on: 19 September 2023, 12:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now