കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുവാനുള്ള ശ്രമമായി, രക്ഷാ ബന്ധൻ പ്രമാണിച്ച് രാജ്യത്തെ വിപണികളിൽ പല പ്രത്യേക ഓഫറുകളും കിഴിവുകളും ലഭ്യമാണ്. വസ്ത്രങ്ങള്‍, പൂക്കള്‍, മധുര പലഹാരങ്ങള്‍ തുടങ്ങി പല ഉൽപ്പന്നങ്ങൾക്കും വിപണികളിൽ ഉപയോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള കിഴിവുകള്‍ ലഭ്യമാക്കിയിരിക്കുകയാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) തങ്ങളുടെ ഉപയോക്താക്കള്‍ക്കായി വലിയ കിഴിവുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. രക്ഷാ ബന്ധന്‍ ആഘോഷിക്കുന്ന സഹോദരനും സഹോദരിയ്ക്കും സമ്മാനങ്ങള്‍ വാങ്ങിക്കുവാനും, മറ്റു പര്‍ച്ചേസിംങും നടത്തുന്നത്തിനായി എസ്ബിഐയും ആകർഷകമായ ഓഫര്‍ കൊണ്ടുവന്നിരിക്കുകയാണ്.
Ferns n Petals ല്‍ നിന്നും സമ്മാനം വാങ്ങിക്കുന്ന വ്യക്തികള്‍ക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കും. എന്നാല്‍ ഈ കിഴിവ് ലഭിക്കുന്നതിനായി പെയ്‌മെന്റ് നല്‍കുന്നതിനായി ഉപയോക്താവ് എസ്ബിഐ യോനോ ആപ്പ് ഉപയോഗിക്കേണ്ടതുണ്ട്. പര്‍ച്ചേസ് നടത്തിയതിന്റെ പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ നടത്തുന്നവര്‍ക്കാണ് ഈ 20 ശതമാനം കിഴിവ് ലഭിക്കുക.
എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐ യോനോയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbiyono.sbi യില്‍ ലോഗ് ഇന്‍ ചെയ്യാം. ഈ വലിയ ഓഫറിനോടൊപ്പം രക്ഷാ ബന്ധന്‍ ആഘോഷിക്കൂ! Ferns n Petals ല്‍ നിന്നും പര്‍ച്ചേസ് ചെയ്യൂ, യോനോ എസ്ബിഐയിലൂടെ 20% ശതമാനം വരെ ഡിസ്‌കൊണ്ട് സ്വന്തമാക്കൂ - എസ്ബിഐ ട്വിറ്ററില്‍ കുറിച്ചു. എല്ലാ പര്‍ച്ചേസുകള്‍ക്കും പരമാവധി 999 രൂപ വരെ ഇളവ് ലഭിക്കും.
ആഗസ്ത് 22 വരെയായിരിക്കും എസ്ബിഐ ഉപയോക്താക്കള്‍ക്ക് ഈ പ്രത്യേക ഓഫര്‍ ലഭ്യമാവുക. ഈ ഓഫര്‍ പ്രകാരമുള്ള കിഴിവ് ലഭിക്കുന്നതിനായി ചുരുങ്ങിയ പര്‍ച്ചേസ് വിലയൊന്നും ബാങ്ക് നിശ്ചയിച്ചിട്ടില്ല. അതിനാല്‍ ഉപയോക്താക്കളുടെ എല്ലാ പര്‍ച്ചേസുകളും കിഴിവിന് അര്‍ഹരാണ്. എന്നാല്‍ പെയ്‌മെന്റ് എസ്ബിഐ യോനോ അപ്ലിക്കേഷനിലൂടെ വേണമെന്ന നിബന്ധനയുണ്ടെന്ന് മാത്രം. പെയ്‌മെന്റ് നടത്തുമ്പോള്‍ SBI20 എന്ന കോഡ് ഉപയോഗിച്ചാലാണ് ഉപയോക്താക്കള്‍ക്ക് ഈ ഓഫറിന്റെ നേട്ടം ലഭിക്കുക.
വീട്, കാർ, സ്വർണം, പേർസണൽ ലോൺ, എന്നിവയിൽ SBI പ്രത്യേക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു;