1. News

എസ് ബി ഐ വാതിൽപ്പടി സേവനം SBI Doorstep Service

വാതിൽപ്പടി സേവനങ്ങളുടെ ഭാഗമായി പണവും നിങ്ങളുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കുന്നതാണ്. പണം സുരക്ഷിതമായി ബാങ്ക് നിങ്ങളുടെ വീടുകളിലേക്കെത്തുമ്പോൾ എന്തിന് നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു. Money will also be delivered safely to your doorstep as part of door-to-door services. SBI had tweeted why you should visit the bank branch when the money is safe and the bank reaches your homes.

K B Bainda
SBI Doorsteps
വാതിൽപ്പടി സേവനങ്ങളുടെ ഭാഗമായി പണവും നിങ്ങളുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കുന്നതാണ്

കോവിഡ് കാലത്തു ബാങ്കിലെത്തുന്ന ഇടപാടുകാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ മുൻനിര ബാങ്കുകളിലെന്നായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അവരുടെ ഉപഭോക്താകൾക്ക് വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങൾ അനുവദിച്ചിട്ടുണ്ട്. വാതിൽപ്പടി സേവനങ്ങളുടെ ഭാഗമായി പണവും നിങ്ങളുടെ കൈകളിൽ സുരക്ഷിതമായി എത്തിക്കുന്നതാണ്. പണം സുരക്ഷിതമായി ബാങ്ക് നിങ്ങളുടെ വീടുകളിലേക്കെത്തുമ്പോൾ എന്തിന് നിങ്ങൾ ബാങ്ക് ശാഖ സന്ദർശിക്കണമെന്ന് എസ്ബിഐ ട്വീറ്റ് ചെയ്തിരുന്നു. Money will also be delivered safely to your doorstep as part of door-to-door services. SBI had tweeted why you should visit the bank branch when the money is safe and the bank reaches your homes.


എസ്ബിഐയുടെ വാതിൽപ്പടി സേവനം ലഭ്യമാകാൻ നിങ്ങൾ എന്ത് ചെയ്യണം?

1) എസ്ബിഐ ഉപഭോകതാക്കൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ ടോൾ ഫ്രീ നമ്പറിലേക്ക് 1800111103 വിളിക്കാം.

2) കോൾ കണക്ടു ചെയ്തു കഴിഞ്ഞാൽ, ഉപഭോക്താവ് വാതിൽപ്പടി ബാങ്കിംഗ് സേവനം രജിസ്റ്റർ ചെയ്തിട്ടുള്ള സേവിംഗ്സ് ബാങ്ക്/ കറന്റ് അക്കൗണ്ട് നമ്പറിന്റെ അവസാന 4 അക്കങ്ങൾ നൽകണം.

3) ആദ്യഘട്ട വെരിഫിക്കേഷനു ശേഷം കോൾ കോൺടാക്ട് സെന്റർ ഏജന്റിലേക്ക് കൈമാറും, അവര്‍‍ രണ്ടാമത്തെ/ വെരിഫിക്കേഷനു ശേഷം അഭ്യർത്ഥന സ്വീകരിക്കുന്നതാണ്.

4) ഉപഭോക്താവ് അഭ്യർത്ഥനയുടെ വിശദാംശങ്ങളും സേവന വിതരണ സമയവും നൽകണം (രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ).

5) അഭ്യർത്ഥന സ്വീകരിച്ചുകഴിഞ്ഞാൽ ഉപഭോക്താവിന് കേസ് ഐഡിയും സന്ദേശവും ലഭിക്കും.

പുതിയ ചെക്ക്ബുക്ക് അഭ്യർത്ഥന സ്ലിപ്പുകൾക്കായി അഭ്യർഥിക്കാം
പുതിയ ചെക്ക്ബുക്ക് അഭ്യർത്ഥന സ്ലിപ്പുകൾക്കായി അഭ്യർഥിക്കാം

എസ്ബിഐ വാതിൽപ്പടി ഡെലിവറി സേവനങ്ങൾ


1) ടേം നിക്ഷേപ രസീതുകൾ

2) അക്കൗണ്ടന്റ് സ്റ്റേറ്റ്മെന്റ്

3) ഡ്രാഫ്റ്റുകൾ/ ഫോം 16 സർട്ടിഫിക്കറ്റ്

4) പണം സ്വീകരിക്കൽ


എസ്ബിഐ വാതിൽപ്പടി പിക്ക്-അപ്പ് സേവനങ്ങൾ

1) ചെക്കുകൾ

2) പുതിയ ചെക്ക്ബുക്ക് അഭ്യർത്ഥന സ്ലിപ്പുകൾ

3) ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ):

4) ക്യാഷ് ഡെലിവറി

വാതിൽപ്പടി ബാങ്കിംഗ് സേവനങ്ങളുടെ നിരക്കുകൾ സാമ്പത്തിക സേവനങ്ങള്‍

1) പണ നിക്ഷേപം ₹ 75 + ജിഎസ്ടി

2) പണമടയ്ക്കൽ/ പിൻവലിക്കൽ- ₹ 75 + ജിഎസ്ടി

3) ചെക്ക്/ ഇൻസുട്രുമെന്റ് പിക്ക് അപ്പ്- ₹ 75 + ജിഎസ്ടി

4) ചെക്ക് ബുക്ക് അഭ്യർത്ഥന സ്ലിപ്പ് പിക്ക് അപ്പ്- ₹ 75 + ജിഎസ്ടി

സാമ്പത്തികേതര സേവനങ്ങൾ കറന്റ് അക്കൗണ്ടിന്റെ സ്റ്റേറ്റ്മെന്റ് (ഡ്യുപ്ലിക്കേറ്റ്) ₹ 100 + ജിഎസ്ടി DSB സേവനങ്ങൾക്ക് കീഴിലുള്ള പണമിടപാടുകളുടെ പരിധി ഇവയാണ്:

ക്യാഷ് പിക്കപ്പ് (നിക്ഷേപം) പ്രതിദിന ഇടപാട് അനുവദനീയം -

1 ഒരു ദിവസത്തെ പരമാവധി പണ കൈമാറ്റ പരിധി- 20,000 രൂപ

ഒരോ ഇടപാടിന്റെയും പണപരിധി( കുറഞ്ഞത്) 1000 രൂപ

ക്യാഷ് ഡെവിലറി (പിൻവലിക്കൽ) ഒരു ദിവസം അനുവദിക്കുന്ന ഇടപാട് -1

പ്രതിദിനം അനുവദനീയമായ പരമാവധി പണമിടപാട് പരിധി - 20,000 രൂപ

അനുവദനീയമായ ഏറ്റവും കുറഞ്ഞ പണമിടപാട് പരിധി - 1,000 രൂപ

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കാനറാ ബാങ്കിൽ കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്‌പകൾ. 1 ലക്ഷം വരെയുള്ള വായ്‌പക്ക് ഈടില്ല

English Summary: SBI Doorstep Service

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds