റിട്ടയേർഡ് ഉദ്യോഗസ്ഥർക്ക് തൊഴിലവസമൊരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (State Bank of India). കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. ചാനൽ മാനേജർ തസ്തികയിലേക്ക് 600-ലധികം ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് - sbi.co.in വിസിറ്റ് ചെയ്‌ത് അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി മൊത്തം 641 ഒഴിവുകൾ നികത്തും. ഷോർട്ട്‌ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
അവസാന തിയതി
അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജൂൺ 7 ആണ്.
ഒഴിവുകളുടെ വിശദാംശങ്ങൾ
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ - (CMF-AC): 503
ചാനൽ മാനേജർ സൂപ്പർവൈസർ - (CMS-AC): 130
സപ്പോർട്ട് ഓഫീസർ- (SO-AC): 8 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.
ബന്ധപ്പെട്ട വാർത്തകൾ: കൊച്ചിൻ ഷിപ്പ‍്‍യാർഡിലെ വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; ശമ്പളം 77,000 രൂപ വരെ
ശമ്പളം
ചാനൽ മാനേജർ ഫെസിലിറ്റേറ്റർ - (CMF-AC): പ്രതിമാസം 36,000 രൂപ
ചാനൽ മാനേജർ സൂപ്പർവൈസർ - (CMS-AC): പ്രതിമാസം 41,000 രൂപ
സപ്പോർട്ട് ഓഫീസർ - (SO-AC): പ്രതിമാസം 41,000 രൂപ
അപേക്ഷിക്കേണ്ട വിധം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - www.sbi.co.in
എൻഗേജ്മെന്റ് ഓഫ് റിട്ടയേർഡ് ബാങ്ക് സ്റ്റാഫ് ഓൺ കോൺട്രാക്റ്റ് ബേസിസ് എന്നതിന് കീഴിൽ അപ്ലൈ ഓൺലൈൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (19/05/2022)
പ്രസക്തമായ വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക.
അപേക്ഷാ ഫീസ് അടയ്ക്കുക.
ഫോം ഡൗൺലോഡ് ചെയ്‌ത് പ്രിന്റൗട്ട് എടുക്കുക.