റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടർച്ചയായി രണ്ടാം തവണയും റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ചതിനു ശേഷമാണ് സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. ആർബിഐയുടെ ധനനയ പ്രഖ്യാപനത്തെത്തുടർന്ന് പല ബാങ്കുകളും സ്ഥിരനിക്ഷേപ പലിശനിരക്ക് വർദ്ധിപ്പിക്കുന്നുണ്ട്. ആർബിഐയുടെ നീക്കത്തിന്റെ നേരിട്ടുള്ള ഫലമായാണ് എസ്ബിഐ എഫ്ഡി പലിശ നിരക്ക് വർദ്ധനയും ഉണ്ടായത്.
ബന്ധപ്പെട്ട വാർത്തകൾ: എസ്.ബി.ഐ., റിക്കറിങ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി
എസ്ബിഐയുടെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെയുള്ള പ്രഖ്യാപന പ്രകാരം പലിശ നിരക്ക് 20 ബേസിസ് പോയിന്റ് വരെയാണ് വർദ്ധിപ്പിച്ചിട്ടുള്ളത്. രണ്ട് കോടി രൂപയിൽ താഴെയുള്ള എഫ്ഡികൾക്കാണ് ഇത് ബാധകമാവുക.
211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെയുള്ള കാലയളവിൽ FD അക്കൗണ്ട് ഉള്ളവരോ തുറക്കുന്നവരോ ആയ നിക്ഷേപകർക്കാണ് പരമാവധി പലിശ നിരക്ക് ലഭിക്കുക. ഈ കാലാവധിയിലുള്ളവർക്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 4.40 ശതമാനത്തിൽ നിന്ന് 4.60 ശതമാനമാക്കി. ഒരു വർഷം മുതൽ രണ്ട് വർഷത്തിൽ താഴെ വരെയുള്ള കാലയളവിലുള്ളവർക്കും നിരക്കുകളിൽ 20 ബേസിസ് പോയിന്റ് വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതായത് 5.10 ശതമാനത്തിൽ നിന്ന് 5.30 ശതമാനമായി ഉയർത്തി. രണ്ട് വർഷത്തിനും മൂന്ന് വർഷത്തിനും ഇടയിൽ കാലാവധിയുള്ള നിക്ഷേപങ്ങളുടെ എസ്ബിഐ എഫ്ഡി നിരക്കുകൾ 5.20 ശതമാനത്തിൽ നിന്ന് 5.35 ശതമാനമായി വർദ്ധിപ്പിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയുടെ സ്കീമിൽ എല്ലാ മാസവും 1000 രൂപ നിക്ഷേപിച്ച് 1.59 ലക്ഷം രൂപ നേടൂ; വിവരങ്ങൾ
പുതുക്കിയ പലിശ നിരക്കുകൾ പുതിയ നിക്ഷേപങ്ങൾക്കും കാലാവധി പൂർത്തിയാകുന്ന നിക്ഷേപങ്ങളുടെ പുതുക്കലിനും ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു. NRO ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകൾ ഡൊമസ്റ്റിക് ടേം ഡെപ്പോസിറ്റ് പലിശ നിരക്കുകളുമായി ഒത്തു പോകുന്നതായിരിക്കുമെന്നും എസ്ബിഐ അറിയിച്ചു. എസ്ബിഐ ജീവനക്കാർക്കും എസ്ബിഐ പെൻഷൻകാർക്കും നൽകുന്ന പലിശ നിരക്ക് ബാധകമായ നിരക്കിനേക്കാൾ 1 ശതമാനം കൂടുതലായിരിക്കും. മുതിർന്ന പൗരന്മാർക്കും 60 വയസും അതിൽ കൂടുതൽ പ്രായമുള്ള എസ്ബിഐ പെൻഷൻകാർക്കും 0.50 ശതമാനം പലിശ നിരക്ക് വർദ്ധിക്കും.
ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 1000 രൂപ നിക്ഷേപിക്കൂ എസ്‌ബിഐയുടെ ആർഡി പദ്ധതിയിലൂടെ 1.59 ലക്ഷം രൂപ ലഭിക്കും
പലിശ നിരക്ക് വർദ്ധനവുകൾ
7 ദിവസം മുതൽ 45 ദിവസം വരെ: പൊതുജനങ്ങൾക്ക് - 2.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 3.40 ശതമാനം
46 ദിവസം മുതൽ 179 ദിവസം വരെ: പൊതുജനങ്ങൾക്ക് - 3.90 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 4.40 ശതമാനം
180 ദിവസം മുതൽ 1 വർഷത്തിൽ താഴെ വരെ: പൊതുജനങ്ങൾക്ക് - 4.60 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.10 ശതമാനം
1 വർഷം മുതൽ 2 വർഷം വരെ: പൊതുജനങ്ങൾക്ക് - 5.30 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.80 ശതമാനം
2 വർഷം മുതൽ 3 വർഷം വരെ: പൊതുജനങ്ങൾക്ക് - 5.35 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.85 ശതമാനം
3 വർഷം മുതൽ 5 വർഷത്തിൽ താഴെ: പൊതുജനങ്ങൾക്ക് - 5.45 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 5.95 ശതമാനം
5 വർഷം മുതൽ 10 വർഷം വരെ: പൊതുജനങ്ങൾക്ക് - 5.50 ശതമാനം; മുതിർന്ന പൗരന്മാർക്ക് - 6.30 ശതമാനം.